മുത്തശ്ശി കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശിമുറുക്കിയവായും പൂട്ടിയിരിപ്പൂമൂത്തുനരച്ചൊരു മുത്തശ്ശിഉള്ളുതുറന്നൊരു ചിരിയറിയാത്തൊരുകഥയറിയാത്തൊരു മുത്തശ്ശികഥപറയാത്തൊരു കഥയല്ലാത്തൊരുകഥയില്ലാത്തൊരു മുത്തശ്ശികണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞുംചെള്ളചുഴിഞ്ഞും എല്ലുമുഴച്ചുംചുക്കിചുളിഞ്ഞും കൊണ്ടൊരുകോലംചെറ്റക്കുടിലിലെ മുത്തശ്ശിഞാറുകള് നട്ടൊരു കൈമരവിച്ചുഞാറ്റൊലിപാടിയ നാവുമടങ്ങിപാടമിളക്കിയ പാദംരണ്ടുംകോച്ചിവലിഞ്ഞു ചുളുങ്ങികന്നിക്കൊയ്ത്തുകളേറെ
നടത്തിയപൊന്നരിവാളു കൊതിയ്ക്കുന്നുകുത്തിമറച്ചൊരു ചെറ്റക്കീറില്കുത്തിയിറുങ്ങിയിരിക്കുന്നുനെല്മണിമുത്തുകളെത്ര തിളങ്ങിയപാടംപലതും മട്ടുപ്പാവുകള്നിന്നുവിളങ്ങണ ചേലും കണ്ട്കണ്ണുമിഴിപ്പൂ മുത്തശ്ശിഅന്നിനു കുടിലിനു വകയും തേടിമക്കളിറങ്ങീ പുലരണനേരംകീറിയ ഗ്രന്ഥക്കെട്ടും കെട്ടി
പേരക്കുട്ടികള്ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങിഒറ്റതിരിഞ്ഞൊരു കീറപ്പായില്പറ്റിയിരിപ്പൂ മുത്തശ്ശിമക്കള് വിയര്‍ത്തു വരുന്നൊരു നേരംനോക്കിയിരിപ്പൂ മുത്തശ്ശി
അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു
ഘടികാരംഎരിയണ
വെയിലും മായണവെയിലുംനോക്കിയിരിപ്പൂ മുത്തശ്ശിമുന്നില് വെറ്റത്തട്ടമൊഴിഞ്ഞുമുന്തിയിലുന്തിയ കെട്ടുമയഞ്ഞുവായില് കൂട്ടിയ വെറ്റമുറുക്കാന്നീട്ടിത്തുപ്പണതിത്തിരി നീട്ടികത്തണ വയറിനൊരിത്തിരി വെള്ളംമോന്തിനനയ്ക്കാന് വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളംഎടുത്തുതീര്ക്കാന് വയ്യ !
ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്പങ്കപ്പാടിലിരിയ്ക്കുന്നുനെഞ്ചില് പൊട്ടുകള്‍ രണ്ടും കാട്ടിഒട്ടിവലിഞ്ഞൊരു മുത്തശ്ശിമുട്ടിനു മേലെയൊരിത്തിരി തുണ്ടംതുണിയും ചുറ്റിയിരിയ്ക്കുന്നുകാലുകള് രണ്ടും നീട്ടിയിരിപ്പൂകാലം പോയൊരു മുത്തശ്ശികാലം കെടുതി കൊടുത്തതു വാങ്ങികാലം പോക്കിയ മുത്തശ്ശിമിച്ചം
വച്ചൊരു കിഴിയുമഴിച്ചുസ്വപ്നം കണ്ടതുമൊക്കെ മറന്നുസ്വര്ഗ്ഗകവാടം ഒന്നു തുറക്കാന്മുട്ടിവിളിപ്പൂ മുത്തശ്ശി !
2 comments:
ഇത്ര നല്ലൊരു കവിത എന്താ ആരും കണ്ടില്ലേ?
ലളിതസുന്ദരം...
വളരെ മനോഹരമായ വരികള്‍.ആശംസകള്‍
Post a Comment