ലേഖനം
പുകവലി നിരോധനം
രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കിയത് നന്നായി. വളരെ നേരത്തെ നടപ്പിലാക്കേണ്ട ഒന്നായിരുന്നു ഇത്.എങ്കില്‍ എത്രയോ പേരുടെ ജീവനും ആരോഗ്യവും സംരക്ഷിയ്ക്കാമായിരുന്നു.
ഇനിയും ഈ നിയമം ഫലപ്രദമായി നടപ്പിലകുമോയെന്നതാണ് അറിയാനുള്ളത്. നിയമപാലകര്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണം.
സമ്പൂര്‍ണ നിരോധനം ചില സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇതിപ്പോള്‍ സമ്പൂര്‍ണ നിരോധനമല്ല. ഫലപ്രദമായ നിയന്ത്രണമാണ്. ഇതുതന്നെ വേണ്ടത്.
പുകവലിക്കാര്‍ സ്വന്തം ആരോഗ്യം നശിപ്പിക്കുക എന്നതിലുപരി മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ് പ്രധാന പ്രശ്നം .പൊതു സ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി വിലക്കിയാല്‍ മറ്റുള്ളവര്‍ക്ക് അത് ഏറ്റവും അനുഗ്രഹം തന്നെ.
മദ്യപിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നതും ഇതുപോലെ നിയന്ത്രിയ്ക്കപ്പെടണം.അല്ലാതെ സമ്പൂര്‍ണ മദ്യനിരോധനമൊന്നും പ്രായോഗികമല്ല.
പല സര്‍ക്കാര്‍ ഓഫീസുകളിലും പരസ്യമായ മദ്യപാനം , ചീട്ടുകളി മുതലായവ നടക്കുന്നുണ്ട്. ഇവ പ്രത്യേകിച്ചും നിയന്ത്രിയ്ക്കണം .
നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !
Wednesday, December 31, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment