ലേഖനം
ഇതു മത ഭ്രാന്താലയമോ?
മുൻ കുറിപ്പ് :
ഒരു ഭർത്താവിനെ കരടി ഓടിയ്ക്കുമ്പോൾ ഭർത്താവിനേയും കരടിയേയും ഒരുപോലെ പ്രോത്സാഹിപ്പിയ്ക്കുന്ന ഭാര്യയുടെ നിലപാട് പോലെയാണ് ചിലപ്പോൾ നിഷ്പക്ഷത എന്നു കരുതുന്നതുകൊണ്ട് ഇങ്ങനെ ചുമ്മാ ചിലതൊക്കെ കോറിയിടുന്നു.
നിഷ്പക്ഷത ഒരു സങ്കല്പമാണ്. അത് ഒരിയ്ക്കലും യാഥർത്ഥ്യമല്ല. ആപേക്ഷികമായെങ്കിലും രണ്ടിലൊന്നു മെച്ചമെന്നു പറയാതിരിയ്ക്കുമ്പോഴും മനസിലൊരു നിലപാട് കാണും. അതുകൊണ്ടാകാം നിഷ്പക്ഷതയെ ദുർബലന്റെ ആയുധം എന്നു പറയുന്നത്. എന്നാൽ അച്ഛനോ അമ്മയോ നല്ലത് എന്നാണു ചോദ്യമെങ്കിൽ അതിനെപറ്റി ചിന്തിക്കുകയേ അരുത്. അച്ഛനും അമ്മയും രണ്ടല്ല, ഒന്നാണ്. മാക്കളിൽ ആരോടാണിഷ്ടം എന്നു ചോദിച്ചാലും, അവർ പലതല്ല ഒന്നാണ്. പക്ഷെ പ്രവ്ര്ത്തികളെപറ്റിയാണെങ്കിൽ അച്ഛനമ്മമാർ ചെയ്യുന്നതായാലും, മക്കൾ ചെയ്യുന്നതായാലും ശരിയേത് തെറ്റേത് എന്നു ചോദ്യം വന്നാൽ ഒരുത്തരം ഉണ്ടായിരിയ്ക്കും. പറഞ്ഞാലും ഇല്ലെങ്കിലും!
എന്റെ ഈ ബ്ലോഗെഴുത്തുകൊണ്ട് ഒരു ഗുണവും ഉണ്ടാകണം എന്നില്ല. അതെനിയ്ക്ക് നന്നായി അറിയാം. അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പോസ്റ്റും പബ്ലിഷ് ചെയ്യുന്നത്. കമ്പ്യൂട്ടറും ഇന്റെർനെറ്റുമായി ബന്ധപ്പെടുന്നവരും അവരിൽതന്നെ വിരലിൽ എണ്ണാവുന്നവരും മാത്രമായിരിയ്ക്കും ഈ എഴുത്തു കാണുക എന്നും അറിയാം. തുറന്നു പറയട്ടെ, ഇനി ആരും വായിച്ചില്ലെങ്കിലും വേണ്ടില്ല ആത്മ സംത്ര്പ്തിയ്ക്കു വേണ്ടിയാണ് ഗൂഗിളിന്റെ ചുവർ ഇങ്ങനെ വിനിയോഗിക്കുന്നത്.
അതെ, നമ്മൾ പാവം ബ്ലോഗർമാർ വെറും ചുവരെഴുത്തുകാർ. പക്ഷെ ചുവരെഴുത്തിനു ലഭിയ്ക്കുന്ന വായനാസൌഭാഗ്യവും ജനകീയതയും അമൂല്യങ്ങളായ ഗ്രന്ഥങ്ങൽക്കു പോലും ലഭിയ്ക്കുന്നില്ലാ, എന്നു മറക്കേണ്ട.അച്ചടി-ദ്ര്ശ്യ- ശ്രവ്യ മാദ്ധ്യമങ്ങളുടെ മലവെള്ളപ്പാച്ചിലിലും ജനങ്ങളുടെ സഹകരണം ആവശ്യമുള്ള അവർ നിച്ഛയമായും അറിയണം എന്നാഗ്രഹിയ്ക്കുന്ന മുഖ്യ സന്ദേശങ്ങൾ ഇന്നും ആരാന്റെ ചുവരുകളിൽ തന്നെ സ്ഥാനം പിടിയ്ക്കുന്നു. അതുകൊണ്ട് ചുവരുകളോടുള്ള നന്ദി നിസീമമാണ്. ഗൂഗിളിനും നന്ദി.
ഈ പോസ്റ്റെഴുതാനുള്ള പ്രേരണ മാംഗളൂരിൽ ആണും പെണ്ണും തമ്മിൽ മിണ്ടിയതിന് വർഗീയ ഫാസിറ്റുകൾ നടത്തിയ ആക്രമണമാണ്. പക്ഷെ, എഴുതിവന്നപ്പോൾ അക്ഷരങ്ങൾ കൈവിട്ടുപോയി എന്നു തോന്നുന്നുവെങ്കിൽ ക്ഷമിയ്ക്കുക. എളുപ്പം പറഞ്ഞു തീർക്കാൻ പറ്റാത്ത വസ്തുതകളാണ് എഴുത്തിനെ സങ്കീർണ്ണമാക്കുന്നത്.
ഇനി ഇവിടെ പറയണമെന്നു വിചാരിച്ച ചില പ്രധാന കാര്യങ്ങളിലേയ്ക്ക്. .
ലോകം മുഴുവൻ ക്രൈസ്തവാധിപത്യം സ്ഥാപിയ്ക്കുവാൻ ക്രിസ്ത്യാനികൾ. ലോകം മുഴുവം ഇസ്ലാമിന്റേതാക്കുവാൻ മുസ്ലീങ്ങൾ. ഇന്ത്യയെ എങ്കിലും ഹിന്ദു രാഷ്ട്രമാക്കണം ഹിന്ദുക്കൾക്ക്! മനുഷ്യനുവേണ്ടി ഒരു രാഷ്ട്രമോ ലോകമോ പണിയാൻ ആരുമില്ലെന്നു വന്നിരിയ്ക്കുന്നു.
നാം ഇന്ത്യക്കാർ. ഇന്ത്യാക്കാരാണ് എന്നതിൽ അഭിമാനിയ്ക്കുന്നവർ. എന്നാൽല ഇന്ത്യയിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം ഉണ്ടാകുന്നതല്ല,ഈ സ്വാഭിമാനം.നമ്മുടെ രാജ്യത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരുപൊട് പ്രേരക ഘടകങ്ങൾ അതിനുപിന്നിലുണ്ട്. ഒരു രാജ്യത്തു ജനിച്ചു വീണു എന്നതുകൊണ്ടു മാത്രം ആ രാജ്യത്തോടു പ്രതിബദ്ധത ഉണ്ടായിക്കൊള്ളണമെന്നില്ല.
ചില രാജ്യങ്ങളിൽ ജനിച്ചുപോയതേ ശാപമായിക്കരുതുന്ന-കരുതേണ്ടിവരുന്ന മനുഷ്യരുണ്ട്, ലോകത്തിലെ ചില രാജ്യങ്ങളിൽ. ആ രാജ്യങ്ങളിലെ ചില സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളാണ് അവിടങ്ങളിലെ ജനങ്ങളെ അങ്ങനെ ചിന്തിയ്ക്കുവാൻ പ്രേരിപ്പിയ്ക്കുന്നത്. ശാന്തിയുടേയും, സമാധാനത്തിന്റേയും അന്തരീക്ഷത്തിൽ അവനവന്റെ വ്യക്തിത്വ വികസനത്തിന് അനുപേക്ഷണീയമായ സ്വാതന്ത്ര്യം അനുഭവിച്ചും, സുരക്ഷിതമായും ജീവിയ്ക്കുവാനുള്ള സാഹചര്യങ്ങൾ നിലനില്ക്കുന്നുവെങ്കിലൽ മാത്രമേ ആ രാജ്യത്തെ പൌരന്മാര്ക്ക് സ്വന്തം രാജ്യത്തോട്`പ്രതിബദ്ധത ഉണ്ടാവുകയുള്ളു. അങ്ങനെയല്ലാത്ത രാജ്യങ്ങലിലൊക്കെ അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാകും.
ആ നിലയില്‍ നോക്കുമ്പോളൾ നാം ഇന്ത്യക്കാർ ഇതുവരേയും ഭാഗ്യം ചെയ്തവരായിട്ടൂണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും അതിന്റെ സമ്പൂർണ്ണാർത്ഥത്തിൽ പരിപാലിയ്ക്കുവാൻ പ്രതിജ്ഞാബദ്ധമായ രാജ്യം.നാനാത്വത്തിലും ഏകത്വം പുലര്‍ത്തി മതേതരത്വത്തിലും അടിയുറച്ച് പുരോഗമിയ്ക്കുവാൻ നമുക്ക് എക്കാലത്തും കരുത്തു നല്‍കിയിട്ടുള്ളത് ഈ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ്.ലോകത്തിലെ ഏറ്റവും വിപുലവും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലകളിൽ ഒന്നുമാണ് സ്വതന്ത്ര ഇന്ത്യ.
ഭൂമിശാസ്ത്ര ഘടകങ്ങളിലും ജനജീവിതത്തിലും ഉള്ള വൈവിധ്യങ്ങളുടെ സൌന്ദര്യവും, ആ വൈവിധ്യങ്ങൾക്കിടയിലെ നാമൊന്ന് എന്ന സമഭാവനയും ചേർന്ന് നെഞ്ച്ചേറ്റുന്നതാണ് ജന്മഭൂമി എന്നതിലുപരി, ഒരു ഇന്ത്യക്കാരനിലെ സ്വാഭിമാനവും, സ്വരാജ്യസ്നേഹവും. ഉള്ളിലുറച്ച ആ അഭിമാന ബോധത്തിന് പോറലേറ്റാൽ അതോടെ മരിച്ചുപോവുക ഒരു ഇന്ത്യക്കാരനിലെ ഇന്ത്യക്കാരനാണ്. എന്നാലിന്ന് ഇന്ത്യാക്കാരനിലെ അഭിമാന ഘടകങ്ങൾ ഒന്നായി ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു എന്നത് ഒരു അപ്രിയ സത്യമാണെന്നു കരുതി അതു പറയാതിരിയ്ക്കാൻ കഴിയില്ല.
ഇന്നുവരെ ഇന്ത്യ ഉയർത്തി പിടിച്ചിരുന്ന ആദർശങ്ങളും മൂല്യങ്ങളും ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു അഥവാ ഉപേക്ഷിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു എന്നതിന്റെ വേദന കളങ്കമില്ലാത്ത ഏതൊരൊരു ഇന്ത്യക്കാരനും ഇന്നു പേറിനടക്കുന്നുണ്ടകാം.നമ്മുടെ രാജ്യത്തെക്കുറിച്ച് നാം അഭിമാനത്തോടെ പറയുന്ന കുറെ കാര്യങ്ങളുണ്ട്. നാനാത്വത്തിൽ ഏകത്വം പുലരുന്ന നാട്. മതേതരത്ത്വത്തിന്റെ നാട്.ആഥിത്യ മര്യാദയുടെ നാട്.നൽകുവാനും സ്വീകരിയ്ക്കുവാനും സദാ സന്നദ്ധമായ നാട്.സ്വന്തമായതിലൊക്കെ അഭിമാനിയ്ക്കുമ്പോഴും കടന്നുവരുന്ന നല്ലതെന്തിനേയും സ്വീകരിയ്ക്കുവാനുള്ള. വിശാലമനസ്കത. ഒട്ടകത്തിനു സ്ഥലം നല്കിയതുപോലെ വിദേശികൾക്ക് പണ്ടകശാല പണിയാൻ ഇടം നൽകി ഒടുവിൽ കൊടുത്ത ഇടത്തിനും രാജ്യത്തിനു തന്നെയും അവകാശികളായി അവർ മാറിയപ്പോൾ അവർക്കെതിരെ ഇരുമെയ് മറന്ന് പോരാടി വിജയം കൊയ്തതിന്റെ വീരസ്മരണകളുള്ള ഇന്ത്യ.
സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം, തുടങ്ങിയ മഹത്തായ ആദർശങ്ങളിൽ അടിയുറയ്ക്കുവാൻ പ്രതിജ്ഞചെയ്ത നാട്.സ്വതന്ത്ര വിദേശനയമുള്ള നമ്മുടെ രാജ്യം ആഗോള സമാധാനത്തിലും, സഹിഷ്ണുതയിലും, മാനവികതയിലും വിശ്വസിയ്ക്കുന്നു.നമുക്കു ചേരികളില്ല. മത സൌഹാർദ്ദത്തിനു കേൾവിപ്പെട്ട നമ്മുടെ രാജ്യത്ത് ഹിന്ദുവും മുസ്സ്ലിമും ക്രിസ്ത്യാനിയും സൌഹാർദ്ദത്തോടെ ജീവിയ്ക്കുന്നു.അമ്പലവും, മസ്ജിദും ചർച്ചും പ്രൌഢിയോടെ തോളുരുമ്മി നിൽക്കുന്നു. പക്ഷെ, ഇനി എന്നും അങ്ങനെ തന്നെ ആയിരിയ്ക്കുമോ? ആയിരിയ്ക്കാൻ വഴിയില്ലെന്ന അശുഭ പ്രതീക്ഷ വച്ചു പുലർത്തേണ്ടി വന്നിരിയ്ക്കുന്നു എന്നത് ഖേദപൂർവ്വം പറയട്ടെ.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നാം നമ്മുടെ വിദേശ നയം രൂപീകരിയ്ക്കുന്ന വേളയിൽ ലോകത്തു രണ്ടു ശാക്തികചേരികൾ നിലനിന്നിരുന്നു. അവർതമ്മിൽ കടുത്ത മത്സരവും. സോവിയറ്റു യൂണിയന്റെ നേത്ര്ത്വത്തിലുള്ള സോഷ്യലിസ്റ്റു ചേരിയും, അമേരിക്ക നേത്ര്ത്വം നൽകുന്ന മുതലാളിത്വ ചേരിയും ആയിരുന്നു അവ. എന്നാൽ ഇന്ത്യ ഒരു ചേരിയിലും ചേർന്നില്ല. പകരം ചേരിചേരായ്മയിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര വിദേശനയം രൂപപ്പെടുത്തി. എന്നാൽ ഈ ചേരിചേരായ്മയുടെ അർത്ഥം നിഷ്പക്ഷത എന്നതല്ല.മറിച്ച് ലോകത്ത് എവിടെയും കാലാകാലങ്ങളിൽ ഉണ്ടാകുന്ന വിഷയങ്ങളിൽ അപ്പപ്പോൾ ന്യായാന്യായം നോക്കിയും, ലോകസമാധാനം കാംക്ഷിച്ചുകൊണ്ടും, ഇന്ത്യയുടെ നിലനില്പും സുരക്ഷിതത്വവും കണക്കിലെടുത്തുകൊണ്ടും ഉചിതമായ നിലപാട് സ്വീകരിയ്ക്കും എന്നാണ്. അല്ലാതെ എറാൻ മൂളലോ, മൌനമോ അല്ല.
എന്നാൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിൽനിന്നും കാര്യമായ വ്യതിചലനം സംഭവിച്ചിരിയ്യ്ക്കുന്നു. ഇന്നു ലോകരാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കൻ പക്ഷരാഷ്ട്രമെന്നു് ആരോപിക്കാൻ ഇടയാക്കുന്ന നിലപാടുകളാണു പല അന്തർദേശീയ വിഷയങ്ങളിലും നമ്മുടെ ഭരണാധികാരികൾ സ്വീകരിച്ചു പോരുന്നത്. ഇറാൻ വിഷയത്തിൽ യു.എൻ-ൽ അടക്കം സ്വീകരിച്ച നിലപാടുകളായാലും, ഇറാക്കു വിഷയത്തിലായാലും, ഇപ്പോൾ പാലസ്തീൻ വിഷയത്തിലായാലും ഇന്ത്യൻ ഭരണകൂടം സ്വീകരിയ്ക്കുന്ന നയം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള സങ്കല്പങ്ങളെ കീഴ്മേൽ മറിയ്ക്കുന്നതാണ്.
ഇന്നു നാം കാണുന്നതൊക്കെയാണ് ജനാധിപത്യം എന്നു ചുമ്മാ വിശ്വസിയ്ക്കുക. നാം ഇനി പൊരുത്തപ്പെടുവാൻ പഠിയ്ക്കുക. അഞ്ചുപേർ ഉള്ളതിൽ മൂന്നുപേർ കൈ പൊക്കി കാണിച്ചിട്ട് ഇതു കാലാകുന്നു എന്നു പറഞ്ഞാൽ അവ കാലുകൾതന്നെ. കാരണം അഞ്ചിൽ മൂന്നായാൽ ഭൂരിപക്ഷമായി. വിവേചന ശേഷി ഇല്ലാത്ത ജനവിഭാഗങ്ങൾക്കിടയിൽ ജനാധിപത്യം പ്രയോഗിയ്ക്കുമ്പോൾ ഇത്തരം ഒരു ദുര്യോഗം സ്വാഭാവികമാണ്. അതുകൊണ്ട് ജനാധിപത്യം ഉപേക്ഷിയ്ക്കാനും കഴിയില്ല. കാരണം അതിനു പകരം വയ്ക്കാൻ പോരായ്മകൾ ഇല്ലാത്ത മറ്റൊരു വ്യവസ്ഥയില്ല.അതുകൊണ്ട് നാം ഇനി യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുക.ജനാധിപത്യം ഉപയോഗിച്ച് ജനാധിപത്യ വിരുദ്ധർ അധികാരം പിടിച്ചെടുക്കുന്നിടത്ത് മറ്റെന്തു ചെയ്യാൻ?
വർഗീയ ഫാസിസ്റ്റു പ്രസ്ഥാനങ്ങൾക്കാണ് ഇന്ത്യയുടെ മണ്ണിൽ വളക്കൂറുള്ളതെന്ന യഥാർഥ്യം നാം വെറുതെ മറച്ചുപിടിച്ചിട്ടെന്തു കാര്യം? വർഗീയ ശക്തികൾ അധികാരത്തിൽ വരുന്നതു തടയാൻ മുറവിളി കൂട്ടുമ്പോഴും അവർക്കു അധികാരത്തിലേയ്ക്കുള്ള വഴികൾ കൂടുതൽ എളുപ്പമായിക്കൊണ്ടിരിയ്ക്കുന്നു.ഇനി അധികാരം ഇല്ലെങ്കിൽ ഫാസിസ്റ്റുകൾ അടങ്ങിയിരിയ്ക്കുമോ? കായികശക്തിയിലും ആയുധ ശേഖരത്തിലും പണശക്തിയിലും സൈന്യത്തെ പോലും കവച്ചു വയ്ക്കുന്ന സർവ്വസന്നാഹങ്ങളോടുംകൂടി വിലസുന്ന അവർ ഒരിയ്ക്കലും രാജ്യത്തെ നിയമ സംവിധാനങ്ങളെ ഭയക്കുന്നവരോ അംഗീകരിയ്ക്കുന്നവരോ അല്ല. മസ്സിൽ പവർകൊണ്ട് സമൂഹത്തെ ഭയപ്പെടുത്തി ശക്തി പ്രാപിയ്ക്കുന്നവരാണ് അവർ. അവർക്കു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും സന്നദ്ധതയുള്ള ക്രിമിനലുകൾ എന്നും അവർക്കു മുതൽക്കൂട്ടാണ്. ഇല്ലെങ്കിൽ ക്രിമിനലുകളെ അവർതന്നെ സ്ര്ഷ്ടിച്ചുകൊള്ളും.
കേവലം ആശയ പ്രചരണം കൊണ്ടും രാഷ്ട്രീയ ബോധ വൽകരണം കൊണ്ടോ ഇതു പരിഹരിയ്ക്കാൻ കഴിയും എന്നത് ഒരു വ്യാമോഹം മാത്രമാണെന്നേ ഇന്നത്തെ അവസ്ഥയിൽ കരുതാൻ കഴിയുകയുള്ളു. അത്രകണ്ട് രാജ്യം വർഗീയവൽകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വർഗീയത രാഷ്ട്രീയധികാര ലഭ്യതയ്ക്കുള്ള ഒരു ഉപാധിയാണെന്ന തിരിച്ചറിവാണ് വർഗീയാടിത്തറയിൽ രാഷ്ട്രീയം നടത്താനുള്ള പ്രേരണ. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വർഗീയ ചേരിതിരിവു ഇനി ഒരിയ്ക്കലും കൂട്ടി യോജിപ്പിയ്ക്കാനാകത്ത വിധം പ്രകടമായി കഴിഞ്ഞു. പരസ്പരം ഏല്പിച്ച മുറിവുകൾ അത്ര വേഗം ഉണങ്ങുന്നതല്ല എന്നതാണ് യാഥാർഥ്യം.
ഹിന്ദുക്കളും മുസ്ലീങ്ങളും പ്രത്യേകം ചേരികളിലാണ് താമസം. പണ്ടും അങ്ങനെയൊക്കെത്തന്നെയായിരുന്നുവെങ്കിലും പരസ്പരം സഹകരിയ്ക്കാൻ തീരെ പറ്റാത്ത വിധം ബന്ധങ്ങൾ വഷളായിരുന്നില്ല.പണ്ട്` ക്രിസ്ത്യാനികൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് അവർ ഏറ്റവുമധികം വേട്ടയാടപ്പെടുകയാണ്. മുൻപ് കേരളത്തിൽ നിന്നൊക്കെ പോകുന്ന മുസ്ലീങ്ങൾ പേരു ചൊദിച്ചാൽ ക്രിസ്ത്യൻ പേരു പറയുമായിരുന്നു. ഇപ്പോൾ ക്രിസ്ത്യൻ പേരു പറഞ്ഞാൽ കൂടുതൽ അപകടമാണ്. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സുരക്ഷിതമായി സഞ്ചരിയ്ക്കാൻ കഴിയില്ലെന്ന യാഥാർത്യം മറ്ച്ചു വയ്ക്കേണ്ട യാതൊരാവശ്യവും ഇല്ല.
വേഷം കൊണ്ടോ നാമം കൊണ്ടോ ഹിന്ദുവല്ലെന്ന തിരിച്ചറിവ് നൽകുന്നത് അപകടകരമാണ്. മിക്ക സംസ്ഥാനങ്ങളിലും സംഘപരിവാർ ശക്തികൾ അവർക്ക് അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹിന്ദു രാഷ്ട്രസ്ഥാപനത്തിന്റെ മുന്നൊരുക്കങ്ങൾ തക്രിതിയിൽ നടത്തിക്കൊണ്ടിരിയ്ക്കുന്നു. ബി.ജെ.പി ഒറ്റയ്ക്ക് കേന്ദ്രത്തിൽ അധികാരം ലഭിയ്ക്കുന്നതുവരെ മാത്രമാണ് ഇന്ത്യ പേരിനെങ്കിലും മതേതരമായി തുടരുക. ഒറ്റയ്ക്ക് അധികാരത്തിൽ അവർക്കു വരാൻ കഴിയില്ലെന്ന ശുഭ പ്രതീക്ഷ വച്ചു പുലർത്താനും കഴിയില്ല. അധികാരം ഊട്ടി ഉറപ്പിയ്ക്കുന്നതുവരെ ജനാധിപത്യത്തെത്തന്നെ അവർ ഉപയോഗിയ്ക്കും. ശേഷത്തെ കാര്യം ഊഹിക്കാവുന്നതേയുള്ളു.
മുസ്ലീങ്ങൾക്ക് മിക്ക സംസ്ഥാനങ്ങളിലും സ്വന്തമായി ഭൂമിയോ വീടോ വാങ്ങുവാൻ ലഭിയ്ക്കുന്നില്ല. വാടകയ്ക്ക് വീടോ സ്ഥാപനങ്ങൾ നടത്താൻ കെട്ടിടങ്ങളോ കടമുറികളോ നൽകുന്നില്ലത്രേ! കേരളത്തിൽ നിന്നു പുറം സംസ്ഥാനങ്ങളിൽ പഠിയ്ക്കാൻ പോകുന്ന കുട്ടികൾക്ക് പലർക്കും താമസിയ്ക്കാൻ ഹോസ്റ്റലോ വാടക വീടുകളോ കൊടുക്കുവാൻ വിസമ്മതിയ്ക്കുന്നു.ഭാവിയിൽ വിദ്യാലയങ്ങളിലെ പ്രവേശനവും നിഷേധിയ്ക്കപ്പെടും. കാരണം ആരു ചോദിയ്ക്കാൻ , ആരു പറയാൻ? പരാതിപ്പെടേണ്ട ഭരണകൂടത്തിന്റെ തന്നെ ഒത്താശയിൽ നടക്കുന്ന പ്രവ്ര്ത്തികളാകുമ്പോൾ പിന്നെ ആരിൽനിന്നു നീതി ലഭിയ്ക്കാൻ?
കേരളത്തേയും ഇനിയെത്രകാലം ഇത്തരം അപകടങ്ങളിൽ നീന്നു രക്ഷിയ്ക്കാനാകും എന്നതു കാത്തിരുന്നു കാണേണ്ടതാണ്. ഉത്തരേന്ത്യയിൽ മുസ്ലീങ്ങൾ ഇരിയ്ക്കുന്ന ആട്ടോയിൽ ഹിന്ദുക്കൾ കയറില്ല. ഹിന്ദുക്കൾ ഇരിയ്ക്കുന്നതിൽ മുസ്ലീങ്ങളും കയറില്ല. മുസ്ലീമിന്റെ കടയിൽ നിന്നും ഹിന്ദുവും, ഹിന്ദുവിന്റെ കടയിൽ നിന്നും മുസ്ലീമും ചായ കുടിയ്ക്കില്ല.മുസ്ലീങ്ങളെ ഇന്ത്യക്കാരായി ഹിന്ദുക്കൾ കാണുന്നതുമില്ല, തങ്ങൾ ഇന്ത്യക്കാരാണെന്നു മുസ്ലീങ്ങൾ അവകശപ്പെടുന്നുമില്ല. ഇന്ത്യയും പാക്കിസ്താനും തമ്മിൽ ക്രിക്കറ്റു കളി നടക്കുമ്പോൾ അവിടെ മുസ്ലീങ്ങൾ പാക്കിസ്ഥാന്റെ പക്ഷമാണ്. എങ്ങനെയുണ്ട് വർഗീയത? ഉത്തരാഞ്ചൽ സംസ്ഥാനത്തു നിന്നും വന്ന ഒരു ഹിന്ദു സുഹ്ര്ത്തിൽനിന്നും കിട്ടിയ വിവരമാണിത്.
ശബാന ആസ്മിയ്ക്ക് താമസിയ്ക്കാൻ വിലയ്ക്കു വാങ്ങാൻപോലും വീടും സ്ഥലവും കിട്ടുന്നില്ലെന്നു ഈയിടെ പറഞ്ഞത് ഇത്തരുണത്തിൽ ഓർക്കണം.പുനത്തിൽ കുഞ്ഞബ്ദുള്ളയെ ബാംഗ് ലൂർ എയർപൊർട്ടിൽ തടഞ്ഞതും ഓർമ്മയുണ്ടല്ലോ. മുസ്ലിം-ക്രിസ്ത്യൻ നാമധാരികൾ എവിടെയും സംശയദ്ര്ഷ്ട്യാ നിരീക്ഷിയ്ക്കപ്പെടുകയാണ്. ഭീകര വാദത്തിന്റെ പേരു പറഞ്ഞ് മത ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം ഒതുക്കുവാൻ ശ്രമിയ്ക്കുന്നു എന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
ഗുജറാത്തിലാണെങ്കിൽ മുസ്ലിങ്ങൾ താമസിയ്ക്കുന്ന പ്രദേശങ്ങളിൽ യാതൊരു വികസനവും നടത്തില്ലത്രേ. മത്രവുമല്ല മുസ്ലീങ്ങൾക്ക് എവിടെയും തൊഴിൽ ലഭിയ്ക്കുന്നില്ല.മുസ്ലിങ്ങൾ വല്ല ഗൽഫിലോ മറ്റോ പോകാമെന്നു കരുതിയാൽ അവര്‍ക്ക് പാസ്പോർട്ടുകൾ നൽകുന്നില്ല. പാസ്പോർട്ട് ആപ്ലിക്കേഷനുകൾ നിരസിയ്ക്കുന്നു. ഉള്ളവരുടെ പാസ്പോർടുകൾ അധിക്ര്തർ പിടിച്ചു വയ്ക്കുന്നു.കലാപബാധിത പ്രദേശങ്ങളിൽ നിന്നും മുസ്ലിങ്ങൾ പേടിച്ച് ചേരികളിലേയ്ക്കു ഓടിയൊളിയ്ക്കുമ്പോൾ അവർ മുൻപു ചെയ്തിരുന്ന തൊഴിലുകളൊക്കെ മറ്റുള്ളവർക്കു ലഭിയ്ക്കുന്നു. ഇതൊക്കെയാണത്രേ മോഡിഫിക്കേഷൻ.
ചുരുക്കത്തിൽ ഉന്മൂലനം എന്ന ഫാസിസ്റ്റു വാഴ്ച അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ എവിടെയും പൊടിപൊടിയ്ക്കുകയാണ്.അങ്ങനെയെല്ലാം ഹിന്ദു രാഷ്ട്രം പരുവപ്പെട്ടുവരുന്നു. ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിച്ചമർത്തും എന്നത് ലോകത്ത് എവിടെയും ഉള്ള അനുഭവമാണ്. അതു മതത്തിന്റെ കാര്യത്തിൽ മാത്രമല്ല. പക്ഷെ ഇന്ത്യയുടെ പ്രത്യേകതകൾ വച്ചു നോക്കുമ്പോൾ ഒരിയ്ക്കലും ഇതു സംഭവിച്ചു കൂടാത്തതാണ്. പക്ഷെ സംഭവിക്കുക തന്നെ ചെയ്യുന്നു.ആർക്കും പ്രതിരോധിയ്ക്കാനാകാത്ത തരത്തിൽ.
വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ജനങ്ങളുടെ വർഗീയതയ്ക്ക് ഒരു കാരണം. എന്നാൽ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഭാവിയിൽ വിദ്യാഭ്യാസപുരോഗതി ഉണ്ടായിട്ടും കാര്യമില്ല. ഇപ്പോൾ വിദ്യാഭ്യാസം തന്നെ വർഗീയ വൽക്കരിയ്ക്കുന്നു. കാരണം ഭാവിയിൽ എല്ലാവരും ശാസ്ത്രീയ വിദ്യാഭ്യാസം നേടി മത വിശ്വാസം തന്നെ നഷ്ടപ്പെടു പോയെങ്കിലോ? തികച്ചും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് വിദ്യാലയങ്ങളിൽ പഠിപ്പിയ്ക്കുന്നത്. അതായത് മതാധിഷ്ഠിത വിദ്യാഭ്യാസം. ചരിത്രത്തെ തന്നെ വളച്ചൊടിയ്ക്കുന്നു. വിദ്യാഭ്യാസ സംബന്ധമായ ചുമതലകൾ ഏല്പിച്ചുകൊയ്ടുക്കുന്നതുതന്നെ വർഗീയ ഏജൻസികൾക്കാണ്.
ഇസ്ലാമിക ഭീകരതയാകട്ടെ മുസ്ലിം വിരുദ്ധമനോഭാവം കൂടുതൽ വളർന്നു വരുവാൻ ഇടയാക്കുന്ന തരത്തിൽ കൂടുതൽ കർത്താർജ്ജിച്ച് വേണ്ടാതീനങ്ങൾ ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. ഹിന്ദു വർഗീയത സ്വാഭാവികമായും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതാണ്. ഇസ്ലാമിക ഭീകരത ലോകവ്യാപകമാണ്. സ്വഭാവത്തിൽ എല്ലാ വർഗീയതയും സമാനതകൾ ഉള്ളതാണ്. താലിബാൻ മോഡൽ തന്നെ എടുക്കൂ. ഇന്ത്യയിൽ രണ്ടു വർഗീയതകളും താലിബാൻ മോഡൽ നടപ്പിലാക്കുന്ന സംഭവങ്ങൾ അടുത്തകാലത്തായി വർദ്ധിച്ചു വരുന്നതിനു എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. മാംഗ്ളൂരു സംഭവം ഒടുവിലത്തെ ഉദാഹരണമാണ്.
മറ്റൊന്ന് ഈ രണ്ടു ഭീകരതകളും പുരോഗമന മതേതര പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ മത്സരിച്ചുകൊണ്ടിരിയ്ക്കുന്നു എന്നുള്ളതാണ്. എല്ലാ മതാധിപത്യമോഹങ്ങൾക്കും വിലങ്ങുതടിയാകുന്ന ഇടതുപക്ഷ- മതേതര പ്രസ്ഥാനങ്ങൾ ലോകത്തെവിടെയും മത ഭീകരവാദികളുടെ പ്രധാന ഇരകളാണ്. അവരെ നിഷ്കാസനം ചെയ്തുവേണം മത- സ്വേച്ഛാധിപത്യ ഭരണം സാദ്ധ്യമാക്കുവാൻ.ഇത് ഇന്ത്യയിലും സംഭവിയ്ക്ക്ന്നു.ഇടതുപക്ഷം എന്നാൽ ഇവിടെ എല്ലാ ഇടതുപക്ഷവും എന്നാണർത്ഥം.മതേതരം എന്നാൽ എല്ലാ മതേതര പ്രസ്ഥാനങ്ങളും.
ഒരു കാര്യം കൂടുതൽ കൂടുതൽ വ്യക്തമാക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ ശാന്തിയും സമാധാനവും കെടുത്തുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മത ഭീകരതയാണ്. ഏറ്റവും കൂടുതൽ രക്തം ചൊരിയപ്പെടുന്നതു മതത്തിന്റെ പേരിലാണ്. മതത്തിന്റെ പേരിൽ നടക്കുന്ന എന്തും- അതു കൊലപാതകമായാലും പുണ്യകർമ്മമായാണ് വാഴ്ത്തപ്പെടുന്നത്. മരിച്ചു ചെന്നാലും പ്രതിഫലം കിട്ടുന്ന പ്രവർത്തിയാണത്രേ മതത്തിനു വേണ്ടി നടത്തുന്ന ക്രൂര ക്ര്ത്യങ്ങൾപോലും.കാലഹരണപ്പെട്ട ആശയങ്ങളും, വിശ്വാസങ്ങളും, വ്യവസ്ഥകളും നിലനിർത്താൻ ഭീകരതയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന തിരിച്ചറിവും മതഭീകരതയ്ക്കു നിദാനമാണ്.
കായബലം ഉപയോഗിച്ച് സമൂഹത്തിനുമേൽ ആധിപത്യം ഉറപ്പിയ്ക്കാനുള്ള ശ്രമം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ നടത്തുകയണ്.നിയമത്തെയും, ജനാധിപത്യതേയും ഒക്കെ അവർ വെല്ലുവിളിയ്ക്കുകയാണ്.കൊല്ലും കൊലയും അവർക്കു പുണ്യകർമ്മങ്ങളാണ്. മതം അവർക്ക് ഒരുപാധിയാണ്.കാലത്തെ അതിജീവിയ്ക്കുന്നവയാണ് തങ്ങളുടെ വേദഗ്രന്ഥങ്ങളെന്നും, എല്ലാത്തിനുമുള്ള ഉത്തരങ്ങൾ അവയിലുണ്ടെന്നും ഓരോ മതങ്ങളും അവകാശപ്പെടുന്നു. എങ്കിൽ പിന്നെ എന്തിനാണ് ആയുധവും അക്രമവും ഭീകരതയും? ദൈവസ്ര്ഷ്ടമായ വേദ ഗ്രന്ഥങ്ങളേയും അവ പിൻപറ്റുന്ന വിശ്വാസികളേയും ദൈവം സംരക്ഷിച്ചുകൊള്ളില്ലേ? ഏറ്റവും നല്ലത് തങ്ങളുടേതാണെങ്കിൽ അതു തന്നെയല്ലേ അതിജീവിച്ച് ശാശ്വതമായി നിലനിൽക്കുക. പിന്നെ നിങ്ങൾ എന്തിന് ഉൽക്കണ്ഠപ്പെടണം? സ്വന്തം മതത്തിന്റെയും, വിശുദ്ധഗ്രന്ധങ്ങളുടേയും ശക്തിയിൽ വിശ്വാസം ഇല്ലെന്നുണ്ടോ?
മാംഗളൂരിൽ ആൺകുട്ടിയോടു മിണ്ടിയതിന് അതായത് അന്യ മതസ്ഥനായ യുവാവിനോടു മിണ്ടിയതിന് ഒരു പെൺകുട്ടിയെ കൊണ്ടുപോയി തല്ലിയത്രേ? സത്യത്തിൽ ഇതൊക്കെ ഇന്ത്യയിൽ തന്നെയാണോ നടക്കുന്നത്? വിശ്വസിയ്ക്കാൻ തന്നെ
പ്രയാസം. ഇതിപ്പോ തല്ലു കൊണ്ടതു കേരളത്തിലെ ഒരു എം.എൽ.എ യുടെ മകളായതുകൊണ്ട് വാർത്തയായി. മറ്റെത്രയോ പേർക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരും പുറത്തു പറയുന്നില്ലെന്നേയുള്ളു.നോക്കൂ വർഗീയ ശക്തികൾ അധികാരം നേരെ ചൊവ്വെ ഉറയ്ക്കുന്നതിനു മുൻപുള്ള സ്ഥിതി ഇതാണെങ്കിൽ അധികാരം പൂർണ്ണമയും കയ്യിൽ വന്നാൽ എന്തായിരിയ്ക്കും സ്ഥിതിയെന്ന് ഊഹിയ്ക്കാവുന്നതേയുള്ളു.
ഹിന്ദു വർഗീയശക്തികൾ മാത്രമല്ല മുസ്ലിം വർഗീയ ശക്തികളും ഇത്തരത്തിൽ ഉള്ള ദുഷ്ടപ്രവ്ര്ത്തികളിൽ ഏറെ ഉത്സുകരാണ്. മതശക്തികൾക്ക് നിയമം എന്നാൽ മത നിയമങ്ങളാണ്, സ്വാതന്ത്ര്യം എന്നാൽ തങ്ങൾ കനിഞ്ഞു നൽകുന്ന നിയന്ത്രിത സ്വാതന്ത്ര്യമാണ്. മതാധിപത്യം നിലനിൽക്കുന്ന ഏതൊരു രാജ്യത്തും ഇതാണു സ്ഥിതി. ലോകത്ത് എവിടെ മതാധിപത്യം നിലനിൽക്കുന്നുവോ, അവിടെയെല്ലാം വ്യക്തി സ്വാതന്ത്ര്യം ഹനിയ്ക്കപ്പെടുന്നുണ്ട്. സ്വയം വ്യക്തിത്വം വികസിപ്പിയ്ക്കുവാൻ സ്വാതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത് പൌര ജീവിതം കൊണ്ട് എന്തർത്ഥം? ശ്വാസം മുട്ടിയുള്ള ജീവിതത്തിനു എന്ത് ആാസ്വാദ്യത? എന്നാൽ ഇനി അത്തരം ശ്വാസം മുട്ടിയുള്ള ഒരു ജീവിതവുമായി പൊരുത്തപ്പെടാൻ തയ്യാറെടുക്കുക. ഇന്ത്യയിൽ അതൊക്കെയാണു നടക്കാൻ പോകുന്നത്.
നിരക്ഷരരും മതാന്ധ വിശ്വാസം വച്ചുപുലർത്തുന്നതുമായ ഒരു ജനതതി ജീവിയ്ക്കുന്ന രാജ്യത്ത് ഇതൊന്നും ഒരു അത്ഭുതമല്ല. അഭ്യസ്ഥവിദ്യരിൽ തന്നെ നല്ലൊരു പങ്കും നിരക്ഷരരാണ് നമ്മുടെ രാജ്യത്ത്. ഇന്ത്യൻ ജനതയെ ആർക്കും ഉദ്ധരിയ്ക്കാൻ കഴിയാത്തവിധം അവർ വർഗീയമായി പരുവപ്പെട്ടിരിയ്ക്കുന്നു. ജാതിയും മതവും എല്ലാം മറാത്തു കളയേണ്ട കാലത്താണ് ഈ മതാന്ധത. ലോകത്ത് എവിടെയും നിലനിൽക്കുന്നത് എന്നതും നാം ഓർക്കണം. കേരളം ഒരു ഭ്രാന്താലയമാണെന്നു പണ്ടു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ മൊത്തത്തിൽ ഒരു വർഗീയ ഭ്രാന്താലയമാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഇന്നത്തെ മതവിശ്വാസികളിൽ നല്ലൊരു പങ്കും സ്വന്തം മതത്തോട് നീതി പുലർത്താത്തവരാണ്. ഒരു രാഷ്ട്രീയ പാർടിയിലെ അംഗം ആ പാർടിയുടെ തത്വങ്ങളോടു കാണിയ്ക്കുന്ന ആത്മാർത്ഥതയുടെ ഒരശം പോലുമില്ല തങ്ങളൂടെ മത പ്രബോധനങ്ങളോടു നല്ലൊരുപങ്കു മത വിശ്വാസികൾക്കും. എന്താണോ മതം അരുതെന്നു വിലക്കിയിട്ടുള്ളത് അതു മാത്രമേ ചെയ്യൂ എന്നു വാശിയുള്ള വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടേയിരിയ്ക്കുന്നു.ഇന്ന് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത് മതങ്ങളാണ്. മതത്തിന്റെ പേരിൽ എന്തുമാകാം എന്നു വന്നിരിയ്ക്കുന്നു. മതത്തെ നന്നായി പിൻപറ്റുന്ന നല്ല മനുഷ്യർ ക്ഷമിയ്ക്കുക.
മനുഷ്യൻ നന്നാവാൻ മനസ്സുനന്നാവണം. മനസ്സു നന്നാവണമെങ്കിൽ ഒന്നുകിൽ മതങ്ങൾ നന്നാവണം .അല്ലെങ്കിൽ അവ ഇല്ലാതാകണം. കാരണം അത്രകണ്ട് മതത്തിനു സ്വാധീനമായിപ്പോയി. മതത്തിനു വേണ്ടി ചാവേറാകാൻ പോലും മടിയില്ലാത്തവരുടെ എണ്ണം പെരുകിക്കൊണ്ടിരിയ്ക്കുന്നു. മതം ഇന്നൊരു വിശ്വാസമല്ല വികാരമാണ്. ചിലർക്ക് അത് മറ്റു പല അധമ വികാരവും പോലെയാണ് . ലോകത്തുതന്നെ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതത്തെ പിൻപറ്റുന്നവരാകുമ്പോൾ മതങ്ങൾ നന്നായാലേ മനുഷ്യൻ നന്നാകൂ എന്നു വരുന്നു. പക്ഷെ മതങ്ങളെ ആർ നേർവഴിയ്ക്കു നയിക്കും? ഇമ്പോസിബിൾ!
ഈ ലേഖകൻ ഒരു മതത്തേയും ദൈവത്തേയും പിൻപറ്റുന്നില്ല. എന്നാൽ മറ്റുള്ളവർ പിൻപറ്റുന്നതിൽ യാതൊരു വിധ അസ്വസ്ഥതയും ഇല്ല. ഞാൻ വിശ്വസിയ്ക്കാത്തതോ മറ്റുള്ളവർ വിശ്വസിയ്ക്കുന്നതോ അത്ര പ്രാധാന്യമുള്ള വിഷയവും അല്ല. എന്നാൽ വിശ്വാസം മൂത്തുമൂത്തു എന്റെ മതമാണ് എറ്റവും വലുതെന്നും അതുമാത്രം ലോകത്ത് നിലനിന്നാൽ മതിയെന്നും ഉള്ള നിലപാടായി വിശാസത്തിനു രൂപഭേദം വന്നാൽ അത് അപകടമാണ്.
ഈയിടെ ബി.ജെ.പിയുടെ ഒരു പ്രചരനജാഥ കണ്ടു. വർഗീയതയ്ക്കും ഭീകര വാദത്തിനും എതിരെ. ശിവസേനയുടെ ഒരു പദയാത്ര കണ്ടു. അതും വർഗീയതയ്ക്കും ഭീകരവാദത്തിനും എതിരായിട്ട്. എൻ.ഡി.എഫി-ന്റ്റെ ഒരു പൊതുയോഗം കണ്ടു. വർഗീയതയ്ക്കും ഭീകരവാദത്തിനും എതിരായിട്ടുള്ള കാമ്പെയിന്റെ ഭാഗമായിരുന്നു അതും. അപ്പൊ അവരും ഒക്കെ വർഗീയതയും ഭീകരവാദവും ശരിയാണെന്ന് പരസ്യമായി അംഗീകരിയ്ക്കുന്നില്ല. വർഗീയതയും ഭീകരവാദവും തെറ്റെന്നു തന്നെ സമ്മതിയ്ക്കുന്നു. മറ്റുവല്ലവരും അവയൊക്കെ തെറ്റാനെന്നു പറഞ്ഞാൽ ഹാലിളക്കം. എന്തൊരു വിരോധാഭാസം.
യു.പി-യിൽ ബാബ്റി മസ്ജിദ് പൊളിച്ചതു തെറ്റാണെന്നു മനസ്സിലാക്കാൻ കല്ല്യാൺ സിംഗിനു ബി.ജെ.പി. വിടേണ്ടിവന്നു. ഇനിയും ഇത്തരം പാതകങ്ങൾ തെറ്റാണെന്നു ലാവണങ്ങൾ മാറുമ്പോൾ ഓരോരുത്തർ പറയും. ഇന്ത്യയിലെ മുസ്ലീങ്ങളിൽ കടുത്ത ഹിന്ദു വിരുദ്ധവികാരം കുത്തി നിറയ്ക്കാൻ പോന്ന ഒന്നായിരുന്നു ബാബറി പള്ളി പൊളിയ്ക്കൽ. അല്ലാതെ ഒരു പള്ളിയോ അമ്പലമോ പൊളിയ്ക്കുകയോ പൊളിയ്ക്കതിരിയ്ക്കുകയോ ചെയ്യുന്നതിലല്ല കാര്യം. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ്. പട്ടിണിയും ദാരിദ്ര്യവും മാറാൻ പൾലികളും അമ്പലങ്ങലും സ്ഥാപിയ്ക്കുന്നതുകൊണ്ടോ, അവ പൊളിയ്ക്കുന്നതുകൊണ്ടോ കഴിയില്ല. നാളെ നരേന്ദ്ര മോഡി ബി.ജെ.പി വിടേണ്ടിവന്നാൽ അദ്ദേഹവും പറയുമായിരിയ്ക്കും താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന് !
ഒന്നു നാം ഓർക്കുക. തെറ്റുകൾക്കും ശരികൾക്കും ജതിയും മതവും ഇല്ല. തെറ്റുകൾ എന്നും തെറ്റുകളായുംശരികൾ എന്നും ശരികളായും തന്നെ വിലയിരുത്തപ്പെടും. ആരു ചെയ്യുന്നതായാലും.
ഒന്നു കൂടി; ലോകത്തു മതാധിപത്യം നിലനിൽക്കുന്ന രാഷ്ട്രങ്ങളെ വിലയിരുത്തുക. എന്നിട്ടു നിലപാടു സ്വീകരിയ്ക്കുക. നമുക്ക് ഒരു മതാധിപത്യ രാഷ്ട്രം വേണോ?
പിൻ കുറിപ്പ് :
പണ്ടൊക്കെ മതം എന്നു കേട്ടാൽ ഒർമ്മ വരിക കുറെ വിശുദ്ധ ഗ്രന്ഥങ്ങളും കുറെ സാരോപദേശങ്ങളും, സദാചാര ചിന്തകളും ഒക്കെയായിരുന്നു. ഇന്നാകട്ടെ മതം എന്നു കേട്ടാൽ തോക്കും വാളും ബോംബും സ്ഫോടനങ്ങളും ഒക്കെയാണ് വിറങ്ങലിപ്പിച്ചു കൊണ്ട് മനസ്സിലേയ്ക്കു കടന്നുവരിക. ഉറക്കത്തിൽ പോലും ഞെട്ടിയുണർന്നു നിലവിളിയ്ക്കും. അത്രയ്ക്കുണ്ട് മതഭീകരത.
ഈ കുറിപ്പ് തൽക്കാലം ഇങ്ങനെ നിറുത്തുന്നു. സംത്ര്പ്തിയോടെയും സമാധാനത്തോടെയും അല്ലെങ്കിലും.
നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !
Wednesday, February 25, 2009
ഒബാമ: പ്രതീക്ഷയ്ക്കു വകയുണ്ടോ?
ലേഖനം
ഒബാമ: പ്രതീക്ഷയ്ക്ക് വകയുണ്ടോ?
അമേരിക്കയുടെ നാല്പത്തിനാലാമത് പ്രസിഡന്റായി ബാരക്ക് ഒബാമ ഇന്നലെ (ജനുവരി-20) രാവിലെ ഇന്ത്യന്‍ സമയം പത്തു മുപ്പതിന് വന്‍ ജനാവിളിയെ സാക്ഷി നിര്‍ത്തി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വെളുത്ത കൊട്ടാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഈ കറുത്തവര്‍ഗ്ഗക്കാരനെ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.
ഇന്നലെകളില്‍ മാറി മാറി വന്ന ഭരണ നേതൃത്വങ്ങളാല്‍ ലോകത്തിനു മുന്നില്‍ ഒരു വില്ലന്‍ പരിവേഷം ചാര്‍ത്തപെട്ടു പോയ അമേരിക്കയ്ക്ക് ഒരു നല്ല ഇമേജ് ഉണ്ടാക്കിത്തീര്‍ക്കുവാന്‍ സാധിയ്ക്കുന്ന രീതിയിലേയ്ക്ക് ഈ രാജ്യത്തിന്റെ വിദേശ നയത്തെ മാറ്റിത്തതീര്ക്കുവാന് ഒരു പരിധി വരെയെങ്കിലും പുതിയ പ്രസിഡന്റിനു കഴിയുമോ എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
ഇതുവരെയുള്ള സൂചനകള്‍ വച്ചു നോക്കുമ്പോള്‍ അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താതിരിയ്ക്കുന്നതയിരിക്കും നല്ലത് എന്നു തോന്നുന്നു. കാരണം മാറി വരുന്ന ഒരു പ്രസിഡന്റ്റു മാത്രം വിചാരിച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല അമേരിക്കയുടെ വിദേശ നയം. എങ്കിലും ഇതുവരെയുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും നേരിയ ഒരു മാറ്റം പോലും ആശ്വാസമാണ്. ഈ നേരിയ മാറ്റങ്ങള്‍ ഭാവിയിലെ വലിയ മാറ്റങ്ങള്‍ക്കു ഒരു നാന്ദി ആയിക്കൂടെന്നില്ല. തീര്‍ച്ചയായും അത്തരം ചില നടപടികള്‍ സത്യപ്രതിജ്ഞാ സമയം വരെയും പറഞ്ഞിട്ടുള്ള ഒബാമയുടെ വാക്കുകളെ വിശ്വസിച്ചു നമുക്കു പ്രതീക്ഷിയ്ക്കാവുന്നതാണ്.
ബുഷ് വരെയുള്ള സമീപകാല മുന്‍ പ്രസിഡന്റ്റു മാരില്‍ നിന്നും എന്തെകിലുമൊക്കെ ആശാസ്യമായ മാറ്റങ്ങള്‍ ഒബാമയ്ക്ക് വരുത്താതിരിയ്ക്കാന്‍ കഴിയില്ലതന്നെ. അങ്ങേയറ്റം ചെരുപ്പടി ഏറ്റു വാങ്ങി മാനം നഷ്ടപ്പെടുത്താന്‍ സാധ്യതയില്ലാത്ത ഒരു പ്രസിഡന്റിനെയെങ്ങ്കിലും നമുക്കു ഒബാമയില്‍ പ്രതീക്ഷിയ്ക്കവുന്നതാണ്. ആഗോള സമാധാനത്തിന്റെ ഒരു പ്രത്യാശയെങ്കിലും സമ്മാനിയ്ക്കുവാന്‍ ഒബാമയ്ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിയ്ക്കാം .
വലിയ വെല്ലുവിളികള്‍ പുതിയ പ്രസിഡന്റിനു മുന്നില്‍ ഉണ്ട്. വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അദ്ദേഹത്തിന് രാജ്യത്തെ കര കയറ്റേണ്ടതുണ്ട് എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഇറാക്ക് അഫ്ഗാനിസ്ഥാന് , മറ്റു രാജ്യങ്ങളോടുള്ള സമീപനങ്ങള്‍ , ഐക്യ രാഷ്ട്ര സഭയിലെ നിലപോടുകള്‍ തുടങ്ങി വേറെയും ചില സങ്കീര്‍ണതകള്‍ ഉണ്ട്. ഇറാക്കികള്‍ക്ക് അധികാരം വിട്ടു കൊടുക്കുമെങ്കിലും അഫ്ഗാനിസക്ഥാനുമേല്‍ പിടി മുറുക്കും എന്നതാണ് നല്കുന്ന സൂചന. ഇസ്രയേല്‍- തുടങ്ങി വേറെയുമുണ്ട് അന്തര്‍ ദേശീയ പ്രശ്നങ്ങള്‍.
മറ്റൊന്ന് അമേരിക്കയില്‍ വര്‍ണ്ണ വിവേചനം നിയമപരമായി അവസനിച്ചതാണെങ്കിലുംയാഥാസ്ഥിക വെള്ളക്കാരന്റെ മനസ്സില്‍ ഇന്നും കറുത്തവനും വെളുത്തവനും എന്ന അന്തരം ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അത് ഒബാമയുടെ ജീവനാണ് ഭീഷണി ഉയര്‍ത്തുന്നത് എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിയ്ക്കുന്നു. അപ്പോള്‍ എല്ലാത്തിനും ഉപരി സ്വന്തം ജീവന് രക്ഷിയ്ക്കുക എന്നതും ഒബാമയ്ക്ക് പ്രധാനപ്പെട്ടതാകുന്നു.
അന്തര്‍ ദേശീയ രംഗത്ത് അമേരിയ്ക്കയ്ക്ക് ഒരു ദുഷ്ട ഇമേജ് ഉള്ളത് മാറി കിട്ടണം എന്ന് അമേരിക്കയിലെ നല്ലൊരു പങ്കു ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകണം. ഒബാമയും അങ്ങനെ ആഗ്രഹിയ്ക്കുന്നുണ്ട് എങ്കില്‍ അത് സാധിതമാക്കുവാന്‍ നല്ല പണികള്‍ തന്നെ നടത്തേണ്ടി വരും. കാരണം നാളിതുവരെ ലോകത്തെവിടെയും അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിയ്ക്കുന്ന കുത്തിത്തിരിപ്പുകള്‍ ചില്ലറയല്ല. അതില്‍നിന്നൊക്കെ പെട്ടന്നൊരു മാറ്റം എന്നത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നത് ചിന്താ വിഷയമാണ്.
ലോകത്തിന്റെ തന്നെ നേതൃത്വമാകാന്‍ യത്നിയ്ക്കുന്ന ഒരു രാഷ്ട്രത്തിന് അതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിയ്ക്കുവാന്‍ സ്വാഭാവികമായും കഴിയില്ല. നിലവില്‍ തന്നെ വന്‍ശക്തി- മുതലാളിത്ത രാഷ്ട്രങ്ങളുടെ നേതൃത്വം അമേരിക്കയ്ക്കുണ്ട്. മിക്കപ്പോഴും ഒരു ലോക പോലീസിന്റെ മട്ടും ഭാവവും ആണ് അമേരിക്കയ്ക്ക് എന്ന് നമുക്കറിയാം. ഇനിയും പ്രസക്തമായ മറ്റൊരു ചോദ്യം ഏറ്റവും വലിയ ജനാധിപത്യ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അമേരിക്ക ജനാധിപത്യ മര്യാദ പാലിച്ചു കൊണ്ടു സാമ്പ്രാജ്യത്വ മേല്‍ക്കോയ്മയെന്ന അതി മോഹത്തില്‍ നിന്നെങ്കിലും ഒബാമ വഴി പിന്തിരിയുമോ എന്നുള്ളതാണു.
എല്ലാത്തിലും ഉപരി കാര്യം തുറന്നു പറഞ്ഞാല്‍ ലോക സമാധാനം എന്നത് തന്നെ അമേരിക്കയുടെ കയ്യില്‍ ഇരിയ്ക്കുകയാണ്. കാരണം ലോകത്ത് എവിടെയും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ന്യായവും അന്യായവും നോക്കിയല്ല, സ്വന്തം താല്പര്യം നോക്കിയാണ് അമേരിക്ക മിക്കവാറും ഇടപെട്ടു പോരുന്നത് . ലോകത്ത് സമ്പൂര്‍ണ്ണ സമാധാനം പുലരണം എങ്കില്‍ ഇന്നത്തെ ലോക സാഹചര്യത്തില്‍ അമേരിക്ക സഹകരിച്ചേ മതിയാകു. അതിനാകട്ടെ അമേരിക്കയുടെ നാളിതു വരെയുള്ള വിദേശ നയങ്ങളില്‍ കാര്യമായ മാറ്റിയെഴുത്തുകള്‍ വേണം . നടക്കുമോ ഒബാമ വിചാരിച്ചാല്‍ അത്? കാത്തിരുന്ന് കാണുകതന്നെ!

കഥ- ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ
കഥ
ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ
1
ഇറയത്തെ മണ്ചുമരില് ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്റെ വാര്‍ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു ഒരു ദിവസത്തിന്റെ അവസാനിയ്ക്കലാണ്. ആംഗലേയ ചുരുക്കെഴുത്തില്‍ പി. എമ്മില്‍ നിന്നും എ. എമ്മിലേയ്ക്കുള്ള സ്വാഭാവികമായ മാറ്റം.
മുത്തശ്ശിയുടെ ചെറുപ്പ കാലത്ത് അടുക്കള ഭാഗത്ത് നിന്ന് മണിയെണ്ണി സമയം അറിയാന്‍ വകയില്‍ ഒരു അനന്തിരവന് മലേഷ്യയില്‍ നിന്നും വന്നപ്പോള്‍ സമ്മാനിച്ചതാണ് ആ ഘടികാരം. ചുമരില്‍ ഉറച്ച ആ പുണ്യ ദിനം തൊട്ട് ഇന്നോളം ഒരിക്കല്‍ പോലും കേടു പറ്റിയിട്ടില്ലാത്ത ഒരു ' ഇലക്ട്രോണിക്സ് സര്‍പ്രൈസ് ' ആണ് അത്. അതിന്റെ മണിനാദം എണ്ണി കൊതി തീരാത്തതു കൊണ്ടാകാം തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി ഇനിയും ഏറെ നാള് ജീവിച്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്.
ദാരിദ്ര്യത്തിന്റെ തൊണ്ണൂറു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുത്തശ്ശി ഈ വീട്ടിലെ മറ്റൊരു അല്‍ഭുതമാണ്. ഒപ്പം ഈ വീടിന്റെ നിറവും വെളിച്ചവും. മുത്തശ്ശിയില്ലാത്ത ഈ വീടിന്റെ ശൂന്യതയെക്കുറിച്ചു ചിന്തിയ്ക്കുവാനേ കഴിയില്ല.
പിറ്റേന്ന് പരീക്ഷയ്ക്ക് കുട്ടികള്‍ പഠിയ്ക്കുന്നതു പോലെ ഇറയത്തു വര്‍ത്തമാന പത്രത്തിലെ ചരമക്കോളവും ദര്‍ഘാസ് പരസ്യവും വരെ ആവര്‍ത്തിച്ചു വായിച്ചു മന:പാഠമാക്കുന്ന അച്ഛന് പന്ത്രണ്ടിന്റെ മണിയൊച്ചകള്‍ സമയ ബോധം നല്കി. പേപ്പര്‍ മടക്കി വയ്ക്കുന്നതിന്റെ കല പില ശബ്ദം എനിയ്ക്ക് കേള്‍ക്കാം. ഉണ്ണാനും ഉടുക്കാനും ഇല്ലെങ്കിലും പത്ര പാരായണം പണ്ടേ നിര്‍ബന്ധമുള്ള അച്ഛൻ ഈ അര്‍ദ്ധ രാത്രിയിലും സംതൃപ്തിയോടെ അല്ല പത്രം മടക്കുന്നതെന്ന് ആ കലപിലപ്പ് വ്യക്തമാക്കുന്നുണ്ട്.
ഇനിയും വൈദ്യുതി എത്താത്ത ഒരു അവികസിത ഗ്രാമ മേഖലയില്‍ ആണ് ഈ ഭവനം. ഇവിടെ വെളിച്ചത്തിന് ഇന്നും മണ്ണെണ്ണച്ചിമ്മിനികള്‍ ആണ് ശരണം. മണ്ണെണ്ണപ്പുകയും അതിന്റെ ഗന്ധവും ഇഷ്ടമാല്ലാത്തതുകൊണ്ട് മിക്കപ്പോഴും അച്ഛന് മെഴുകു തിരികള്‍ ആണ് ഉപയോഗിയ്ക്കുന്നത്. ഇറയത്തു എരിഞ്ഞു കൊണ്ടിരുന്ന മെഴുകു തിരി ഊതി കെടുത്തി കിടന്ന അച്ഛന് നിദ്രയ്ക്ക് സ്വാഗതം ഓതിക്കഴിഞ്ഞു.
കുറച്ചു മുമ്പേ കിടന്ന് ഉറക്കം പൂണ്ട അമ്മയുടെ കൂര്‍ക്കം വലിയ്ക്കൊപ്പം അച്ഛന്റെ നീട്ടിയുള്ള ശ്വസന ഗീതവും ഉയര്‍ന്നു കേള്‍ക്കുകയായി.
ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ കൂര്‍ക്കം വലികള്‍!
ഇനി മുത്തശ്ശിയ്ക്കു കൂട്ടിരിയ്ക്കുന്ന ആ ചിമ്മിനി വെട്ടം കൂടി അണയുന്നതു വരെ ഞാന്‍ കാത്തു കിടക്കണം.
അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ മുത്തശ്ശി തന്റെ ദന്ത രഹിതമായ വായ്ക്ക് പാകമാക്കാന്‍ വെറ്റിലയും പാക്കും ഇടികല്ലില്‍ വച്ച് ഇടിയ്ക്കുന്നതിന്റെ ശബ്ദം അര്‍ദ്ധരാത്രി പിന്നിടുന്ന ഈ സമയത്തും താളാത്മകമായി ഉയര്‍ന്നു കേള്‍ക്കാം. ഈ വീട്ടില്‍ എന്നും അവസാനം ഉറങ്ങാന്‍ മത്സരിച്ചു ജയിക്കുന്ന മുത്തശ്ശിയുടെ ഉറങ്ങുന്നതിനു മുന്‍പുള്ള അവസാനത്തെ മുറുക്കിനുള്ള ഒരുക്കം.
ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ ഇടികല് ശബ്ദം!
മുത്തശി കൂര്‍ക്കം വലിയ്ക്കാറില്ല. ഉറക്കത്തില്‍ ഒരു അപ ശബ്ദവും പുറപ്പെടുവിയ്ക്കാറില്ല; അതും ഒരത്ഭുതം!
നിദ്രയില്ലാത്ത നിദ്രകളാണ് തനിയ്ക്കെന്നു മുത്തശ്ശി ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്. മുത്തശ്ശന്റെ മരണ ശേഷമുള്ള ഇരുപതിലേറെ വര്‍ഷങ്ങളായി അങ്ങനെയാണത്രേ! എന്നാല്‍ മുത്തശ്ശി വിളക്കു കെടുത്തി കിടന്നു കഴിഞ്ഞാല്‍ പിന്നെ ആ ഉടലില്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് പുലര്‍ച്ചെ മാത്രമാണ് എന്ന് എനിയ്ക്ക് അറിയാം. അവരുടെ ചിമ്മിനി വെട്ടത്തിന്റെ ലാഞ്ചന എന്റെ മുറിയോളം എത്തില്ല. എങ്കിലും ഇപ്പോള്‍ മുത്തശ്ശിയും വിളക്ക് കെടുത്തി പായില്‍ തല ചായ്ച്ചു കഴിഞ്ഞെന്നു ചില പതിവു ശബ്ദങ്ങളില്‍നിന്നും എനിയ്ക്ക് ബോദ്ധ്യമായി.
ഏതാണ്ട് രണ്ടു കിലോമീറ്ററിനപ്പുറമുള്ള സിനിമാ ശാലയില്‍ അവസാന പ്രര്‍ശനം കഴിഞ്ഞതിന്റെ സൂചനയായി പഴയ ചില സിനിമാ ഗാനങ്ങള്‍ ഒഴുകിയെത്തി.
ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ സംഗീതം!
ഇവിടെ നിന്നു കുറച്ചുമാത്രം അകലെ എങ്ങുനിന്നൊ വന്നു താമസിയ്ക്കുന്ന സിനിമാ പ്രേമികളായ ഏതാനും ടാപ്പിങ് തൊഴിലാളികളുണ്ട്. അവര്‍ അവസാന പ്രദര്‍ശനം കഴിഞ്ഞ് നടന്ന് ഇതിനടുത്തുള്ള നടവഴിയേ കടന്നു പോകാറുണ്ട്. കണ്ട സിനിമയെക്കുറിച്ചുള്ള അവരുടെ ഉച്ചത്തിലുള്ള നിരൂപണങ്ങളില്‍നിന്നും അവര്‍ കടന്നു പോകുന്നതു മനസിലാക്കാം. അവര്‍ നടവഴിയരികിലുള്ള ആ താളിമാവും കടന്നുപോകുന്നത് ഉറപ്പു വരുത്തുന്ന ആ സമയം വരെയും ഞാന്‍ കാത്തു കിടക്കണം!
സമയത്തിന് ഒച്ചിന്റെ വേഗതയുമില്ല.
പന്ത്രണ്ടു മുപ്പതിനുള്ള മണികള്‍ ഘടികാരത്തില്‍ എപ്പോഴാണു മുഴങ്ങിയത്? കേട്ടുവോ? ഓര്‍മ്മയില്ല.
നടവഴിയില്‍ വര്‍ത്തമാനം!
സിനിമ കണ്ടു മടങ്ങുന്ന തൊഴിലാളികള്‍ കണ്ട പടത്തിലെ നായികയുടെ അംഗവിക്ഷേപങ്ങള്‍ നിരൂപണം ചെയ്യുകയാണ്.
ഒരു പക്ഷേ, ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മനുഷ്യശബ്ദം!
അവരുടെ ശബ്ദം അകന്നകന്നു പോയിക്കഴിഞ്ഞു. ഘടികാരത്തില്‍ ഒരു മണിയുടെ മുഴക്കം.
ഒരുപക്ഷേ , ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മണിനാദം!
സമയം ഇനി തികച്ചും സുരക്ഷിതമാണെന്നുള്ളത് തെല്ലു നടുക്കതോടെയാണോ ഞാന്‍ ഓര്‍ത്തത്? ഹേയ്; നടുക്കാമോ?എന്തിന്? ധൈര്യപൂര്‍വ്വം ചിന്തിച്ച് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതല്ലേ? അത് നടപ്പിലാക്കാന്‍ പോകുന്ന നിമിഷങ്ങള്‍ അനിര്‍വചനീയമായ ഒരു അനുഭൂതിയാണ് എനിയ്ക്ക് നല്‍കുന്നത്; ഞാന്‍ തീര്‍ച്ചപ്പെടുത്തുന്നു.
നേരത്തെ വിളക്കണച്ച് ഗാഢ നിദ്രയില്‍ ആണ്ടു കഴിഞ്ഞുവെന്നു വീട്ടിലുള്ള മറ്റു മൂന്ന് അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ച ഞാന്‍ കാത്തുകഴിഞ്ഞ സമയം സമാഗതമായിരിയ്ക്കുന്നു.ഇത് എന്റെ സമയമാണ് !നിശ്ശബ്ദവും സുരക്ഷിതവുമായ കറുത്ത രാത്രിയിലെ ഒരു മണി കഴിഞ്ഞുള്ള നിര്‍ണായക നിമിഷങ്ങള്‍!എന്റെ അവസാനത്തെ ചിന്തകള്‍ക്ക് ഞാന്‍ തിരി കൊളുത്തുകയാണ്.
കഴിഞ്ഞ മൂന്ന് രാത്രികളും നിദ്രാവിഹീനങ്ങളായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും അവസാനത്തേതുമായ തീരുമാനം എടുക്കുന്നതിനുള്ള ആലോചാനകളിലായിരുന്നു കഴിഞ്ഞ മൂന്ന് രാത്രികളിലും.വ്യക്തവും ശക്തവുമായ തീരുമാനം കൈക്കൊണ്ടത് ഇന്നലെ പുലര്‍ച്ചെ മാത്രമായിരുന്നു. സത്യത്തില്‍ എന്റെ ആഗ്രഹം നടപ്പിലാക്കുവാനുള്ള അനുകൂല വാദഗതികള്‍ എതിര് വാദഗതികള്‍ക്കുമേല് ആധിപത്യം സ്ഥാപിയ്ക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ ഇനിയൊരു പുനര്‍വിചിന്തനത്തിനു പ്രസക്തിയില്ലെന്ന് എനിയ്ക്ക് അറിയാം. എന്നിരുന്നാലും പക്വത വന്ന ഒരു അഭ്യസ്ഥവിദ്യന് എന്ന നിലയില്‍ ഒന്നു കൂടി ചിന്തിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല.
ഇത് പുനര്‍ വിചിന്തനത്തിന്റെ നിമിഷങ്ങള്‍ !
കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചു. ഞാന്‍ സമ്പൂര്‍ണമായും സംതൃപ്തനാണ്; ഇനി മതി! ഞാന്‍ ഈ ഭൂമിയില്‍ ഇല്ലാതാകുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നതേയില്ല. ഞാന്‍ പരശ്ശതം ജനങ്ങളില്‍ ഒരാള്‍ മാത്രം. ഞാനില്ലാത്ത ലോകത്തെക്കുറിച്ച് എനിയ്ക്ക് ഒരു ഉത്കണ്ഠയുമില്ല. എനിയ്ക്കുശേഷം പ്രളയമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നതുമില്ല. ഞാന്‍ ഉണ്ടായതിനു ശേഷമല്ല ലോകം ഉണ്ടായത്. ലോകം ഉണ്ടായത് എനിയ്ക്കുവേണ്ടിയുമല്ല. ഞാനും കൂടിയങ്ങു ജനിച്ചുപോയെന്നു മാത്രം. മഹാസമുദ്രത്തിലെ ഏറ്റവും ചെറിയ ഒരു നീര് കുമിള പോലെ.
ഈ ലോകത്തിനു വേണ്ടി എന്തെങ്കിലും വലിയ കാര്യങ്ങളൊന്നും എനിയ്ക്ക് ചെയ്യാനുമില്ല. അതിനും മാത്രം ബുദ്ധിയുമില്ല, ശക്തിയുമില്ല.
എത്രയോപേര്‍ ജനിച്ചു. എത്രയോ പേര് മരിച്ചു. ഇനി എത്രയോ പേര് ജനിയ്ക്കാനിരിയ്ക്കുന്നു. എത്രയോ പേര് മരിയ്ക്കാനിരിയ്ക്കുന്നു.ഞാന്‍ ഇനിയും ജീവിച്ചിരിയ്ക്കുന്നതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. എന്നെക്കൊണ്ട് എനിയ്ക്കുതന്നെയും ഒരു പ്രയോജനവുമില്ല. ഞാനൊരു പാഴ്വസ്തുവാണ്. പാഴ്വസ്തുക്കള് മണ്ണിനു വളമാകണം. ഞാന്‍ വെറും വളമാകുന്നു!
ഇനിയും ഞാന്‍ ജീവിച്ചിരിയ്ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അങ്ങനെ വെല്ലുവിളിയ്ക്കാന്‍ മാത്രം ഞാനാരാണ്?
ചിലര്‍ പറയും ; ഇതു ഒരു ഒളിച്ചോട്ടമാണെന്ന്. അത്തരം വിമര്‍ശനങ്ങളെ ഞാന്‍ സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്നു. മനുഷ്യനുണ്ടായ കാലം മുതല്‍ വിമര്‍ശനങ്ങളുണ്ട്. അത് ജനാധിപത്യപരമായ ഒരു അവകാശമാണ്. പക്ഷെ,എന്റെ ജീവന്; അത് എനിയ്ക്കുള്ളതാണ്. ഇനി അഥവാ മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെന്നിരുന്നാല്‍ തന്നെയും , എന്റെ ജീവന്റെ അവകാശി മറ്റാരുമാകുന്നില്ല. എന്റെ ജീവന്റെ കാര്യത്തിലെങ്കിലും എനിയ്ക്ക് ഒരു സംപൂര്‍ണ്ണ അധികാരം വേണ്ടേ? അതുകൊണ്ട് എന്റെ ജീവന് നിലനിര്‍ത്തണമോ, വേണ്ടയോ എന്ന് തീരുമാനിയ്ക്കുവാനുള്ള അവകാശം ന്യായമായും എനിയ്ക്കുണ്ട്.
അതുകൊണ്ട് , ഞാന്‍ ഇപ്പോള്‍ എന്റെ ഈ കിടക്കയില്‍ നിന്നും മെല്ലെ മെല്ലെ ഉയര്‍ന്ന് എഴുന്നേല്ക്കുകയാണ് !
ഈ വീട്ടില്‍ ഇപ്പോള്‍ രണ്ടു മനുഷ്യരുടെ കൂര്‍ക്കംവലികളും ഒരു വൃദ്ധശരീരത്തിന്റെ ജീവനുള്ള നിശബ്ദതയും മാത്രം!
പുറത്ത് പേരറിയാവുന്നതും പേരറിയാത്തതുമായ ഏതൊക്കെയോ ചെറുജീവികളുടെ ശബ്ദങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.
മേശപ്പുറത്തുനിന്നും പെന്‍ടോര്‍ച്ച് തപ്പിയെടുത്തത് തികച്ചും സമാധാനപരമായിട്ടായിരുന്നു. പിന്നെ ടോര്‍ച്ചു തെളിയ്ക്കാതെതന്നെ എന്റെ മുറിയുടെ പുറത്തേയ്ക്കുള്ള വാതിലിന്റെ കൊളുത്ത് തപ്പിയിളക്കിയതും തികച്ചും സാവകാശത്തിലും സമാധാനപരമായിട്ടും ആയിരുന്നു.പുറത്തിറങ്ങിയിട്ടും കൈയ്യിലെ പെന്‍ടോര്‍ച്ച് കത്തിയ്ക്കാതെതന്നെ മെല്ലെ നടന്നു കിണറ്റിന്റെ അരികില്‍ എത്തി. കിണറ്റിലെ തൊട്ടിയും കയറും തമ്മിലുള്ള ബന്ധത്തിന്റെ കെട്ടുറപ്പ് പരിശോധിയ്ക്കാന്‍ വേണ്ടി മാത്രമാണ് പെന്‍ടോര്‍ച്ച് ചെറുതായി ഒന്നു തെളിച്ചത്. അതും ഏതാനും നിമിഷങ്ങള്‍ മാത്രം.
ഇപ്പോള്‍ തൊട്ടിയും കയറും തമ്മിലുള്ള ബന്ധം വേര്‍പെടുത്തപ്പെട്ടിരിയ്ക്കുന്നു. കയര്‍ എന്റെ കൈയ്യില്‍ ഭദ്രമാണ്.എന്റെ ദൌത്യം നിറവേറ്റുവാന്‍ കയര്‍തന്നെ ഉപയോഗിയ്ക്കണമെന്നത് എന്റെ അവസാനത്തെ കൊച്ചുകൊച്ചു ആഗ്രഹങ്ങളില്‍ ഒന്നു മാത്രമായിരുന്നു.
മാത്രവുമല്ല , പുലര്‍ച്ചെ അമ്മ എഴുന്നേറ്റു കിണറ്റരികില്‍ എത്തുമ്പോള്‍ കയര്‍ ഉപേക്ഷിച്ച് അനാഥമാക്കപ്പെട്ട തൊട്ടി കാണും. രാത്രിയും ഉണ്ടായിരുന്നതാണ്, കയര്‍. അപ്പോള്‍ത്തന്നെ സംശയത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ അമ്മ പ്രകടിപ്പിയ്ക്കണം. പിന്നെ വീട്ടിനകത്ത് കയറി അച്ഛനേയും മുത്തശ്ശിയെയും വിവരം അറിയിക്കും.പിന്നെ അമ്മ എന്റെ മുറിയില്‍ എത്തിപ്പെടും. അപ്പോള്‍ കൊളുത്തിടാത്ത വാതിലും അപ്രത്യക്ഷനായ ഞാനും! അമ്മയില്‍ അത് സംശയത്തിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും ഞാന്‍ തമാശയ്ക്ക് മരിയ്ക്കാനുള്ള എന്റെ സന്നദ്ധത അറിയിക്കാറുണ്ടായിരുന്നു. അപ്പോള്‍ ദേഷ്യത്തോടെ അമ്മ പറയാറുണ്ട്. ഇങ്ങനെ തമാശ പറയുന്ന പലരും പിന്നീട് അത് ചെയ്യാറുണ്ടെന്നും, അത്തരം തമാശകള്‍ വേണ്ടെന്നും.
എന്നെ കാണാത്ത വിവരം അമ്മ അച്ഛനെയും മുത്തശ്ശിയേയും വിവരം അറിയിക്കും. പ്രാഥമികമായ അന്വേണങ്ങള്ക്കുശേഷം വേവലാതികളോടെ അയല്‍ക്കാരെ വിവരം അറിയിക്കും. പിന്നെ കൂട്ടായ അന്വേഷണം താളിമാവിന്റെ ചുവടുവരെ എത്തുമ്പോള്‍ സസ്പെന്‍സ് പൂര്‍ത്തിയാകും. ചിലപ്പോള്‍ രാവിലെ ആരെങ്കിലും വഴിപോക്കര്‍ കണ്ടു ഞെട്ടലോടെ, എന്നാല്‍ പരമ രഹസ്യമായി വാര്‍ത്ത പ്രസ്സിദ്ധീകരിച്ചെന്നും വരാം.
എന്തായാലും നാളെ മലയാള വര്‍ത്തമാന പത്രങ്ങളില്‍ ഇനിയെത്ര ചൂടുള്ള വാര്‍ത്തകള്‍ വന്നാലും എന്റെ ഗ്രാമത്തിലെ മുഖ്യമായ തലവാചകം എന്റെ ആത്മഹത്യ തന്നെയായിരിക്കും.
അതെ, നാളത്തെ ഒരു ദിവസം; അത് എന്റേതു തന്നെ !
ഇവിടെ ഇനി എത്ര തിരക്കുള്ളവരായാലും എന്തൊക്കെ പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളവരായാലും നാളെ (ഇനി ഇന്ന് എന്ന് വേണം പറയാന്‍ നേരം ഒരു മണി കഴിഞ്ഞില്ലേ !) എനിയ്ക്ക് വേണ്ടി കുറച്ചു സമയം ചെലവഴിച്ചേ പറ്റു.ഷോക്കേല്‍ക്കുന്നതുപോലെ രാവിലെ പെട്ടെന്ന് വീട്ടില്‍ ആ വാര്‍ത്ത വരാതിരുന്നാല്‍ കുറച്ചു ആശ്വാസം. അത്ര മാത്രം.
എന്റെ മനസിന്റെ ഉള്ളറകള്‍ ഈ നിമിഷങ്ങളിലും എന്റെ അനുവാദമില്ലാതെ അന്തിമാതീരുമാനത്തിന്റെ മിനുക്ക് പണികളില്‍ വ്യാപൃതമായിരുന്നു.
കൈയ്യില്‍ കയറുമായി ഇരുട്ടിനെ കീറി മുറിച്ചു വീട്ടുമുറ്റത്തുനിന്നു ഇടവഴിയിലിറങ്ങി തിരിഞ്ഞുനിന്ന് എന്റെ ദരിദ്ര ഭവനം അവസാനമായി നോക്കിക്കണ്ടു. എന്റെ ഭവനം കൂരിരുട്ടില്‍ ഒരു നിഴല്‍ പോലെ ഞാന്‍ കണ്ടു. അതിനുള്ളില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന അമ്മ, അച്ഛന്, അമ്മുമ്മ......വേണ്ടാ ; ഇനി അത്തരം ചിന്തകള്‍ ദൌത്യത്തില്‍ നിന്നു എന്നെ പിന്തിരിപ്പിയ്ക്കും.
അല്പം കൂടി നടക്കുമ്പോള്‍ ഇടവഴിയില്‍ നിന്നു അല്പം കൂടി വീതിയുള്ള പഞ്ചായത്ത് നടവഴിയായി. അവിടെ നിന്നും ഏതാനും അടി പിന്നിടുമ്പോള്‍ വീതിയുള്ള പഞ്ചായത്ത് നടവഴിയോടു ചേര്‍ന്നു നില്ക്കുന്ന താളിമാവിന്റെ ചുവട്ടിലെത്തി.
2
ദൌത്യ നിര്‍വഹണത്തിന് ഞാന്‍ തെരഞ്ഞെടുത്ത 'സ്പോട്ട് ' എത്തിയിരിയ്ക്കുകയാണ്.
നടപ്പാത വീതി കൂട്ടിയപ്പോള്‍ പഞ്ചായത്ത് വകയില്‍ ഉള്‍പ്പെട്ടു പോയ ഈ താളിമാവ് ഇപ്പോള്‍ പൊതുവകയാണ്. ഇതു തന്നെ എന്റെ ദൌത്യത്തിന് കരുവാക്കുന്നത് അല്പം ക്രൂരമാണെങ്കിലും എന്റെ അവസാനത്തെ ഒരു ആഗ്രഹമാണ് അതും.
ഈ മാവിന്റെ തണലിടം എന്റെ ചുറ്റുവട്ടത്തെ നാനാ ജാതി മതസ്ഥരായ പിഞ്ചോമനകളുടെ വിനോദവേദിയാണ്. നാളെ പുലര്‍ച്ചെ എന്റെ ലാളനാ പാത്രങ്ങളായ കുട്ടികള്‍ക്ക് കാണാന്‍ കൌതുകമുള്ള ഒരു കാഴ്ച്ചയായിരിയ്ക്കും ഞാന്‍. കുറെ ദിവസത്തേയ്ക്ക് അവരെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ക്ക് ഞാന്‍ കാരണമാകുമെന്നും അവരുടെ വിനോദ വേദി മറ്റൊരിടത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും എനിയ്ക്കറിയാം. എങ്കിലും എനിക്ക് ഇതു ചെയ്യാതെ വയ്യ. അതിനും ചിലകാരണങ്ങള്‍ ഒക്കെയുണ്ട്.
അതായത് ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചതിന് പറയത്തക്ക ചരിത്ര രേഖകള്‍ ഒന്നുമില്ല . കാരണം ഞാന്‍ ഇവിടെ ഒരു ചരിത്രവും സൃഷ്ടിച്ചിട്ടില്ല. ഞാന്‍ വെറുമൊരു സാധാരണക്കാരന്. അതുകൊണ്ട് കൂടി തന്നെയാണ് ശരിയ്ക്കു മാമ്പഴം നല്‍കുന്നതും കുട്ടികള്‍ക്ക് തണലിടം നല്‍കുന്നതുമായ ഈ മാമരം തന്നെ ഞാന്‍ തെരഞ്ഞെടുക്കുന്നത്.ഈ കുട്ടികളില്‍ പലരും അന്‍പതോ അറുപതോ അതിലും കൂടുതലോ ഒക്കെ കാലം ജീവിച്ചിരിയ്ക്കും. അവരുടെ ജീവിത കാലം മുഴുവന്‍ ഞാന്‍ ചെറുതായെങ്കിലും ഓര്മ്മിയ്ക്കപ്പെടണമെന്ന ചെറിയൊരു മോഹമോ വ്യാമോഹമോ എനിയ്ക്കുണ്ട്. അവര്‍ക്കാര്‍ക്കും അത്ര വേഗം മറക്കാന്‍ കഴിയുന്ന ഒന്നായിരിയ്ക്കില്ല അടുത്ത നിമിഷത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നത്.
മാത്രവുമല്ല നമ്മുടെ സ്വന്തം പുരയിടത്തിലുള്ള മരത്തിലോ അന്യന്റെ വകയിലുള്ള മരത്തിലോ തൂങ്ങിയാല്‍ ആ മരം താമസിയാതെ മുറിയ്ക്കും. എന്തിനാണു ഞാന്‍ കാരണം ഒരു മരവും കൂടി മരിയ്ക്കുന്നത്. ഇതാകുമ്പോള്‍ പഞ്ചായത്ത് വകയാണ്. എന്റെ തൂങ്ങി മരണത്തിനു ശേഷം പ്രദേശത്തെ തടിക്കച്ചവടക്കാര്‍ ആരെങ്കിലും കുട്ടികള്‍ പേടിയ്ക്കുമെന്നു പറഞ്ഞു ആളുകളെ കുത്തിത്തിരിപ്പിച്ചു പഞ്ചായത്തിനെക്കൊണ്ട് ലേലം ചെയ്യിച്ച് അത് ചുളുവിനു മുറിയ്ച്ചു ലാഭമെടുക്കാന്‍ ശ്രമിച്ചുകൂടെന്നില്ല.
എന്നാല്‍ പരിസ്ഥിതി സ്നേഹിയും യുക്തിവാദിയും ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത ആളുമായ എന്റെ ഗുരുനാഥന്മാരില് ഒരാളാണ് നാണ് ഇവിടുത്തെ സ്ഥിരം പഞ്ചായത്ത് പ്രസിഡന്റ് . അദ്ദേഹം ജീവിച്ചിരിയ്ക്കുന്നിടത്തോളം അതത്ര എളുപ്പത്തില്‍ നടക്കില്ല. പോരാത്തതിനു വേറെയും ചില വൃക്ഷ സ്നേഹികള്‍ നാട്ടിലുണ്ട്.
പിന്നെ ചത്ത പുലി കുത്തുമോ തുടങ്ങി ചില യുക്തിവാദപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയിലും നടക്കും. നടക്കട്ടെ. കുറച്ചുനാളെങ്കിലും ഞാനും ഒരു ചര്‍ച്ചാവിഷയം ആകട്ടെ !
താളിമാവു തെരഞ്ഞെടുക്കുന്നതില്‍ വേറെയുമുണ്ട് എനിയ്ക്ക് ചെറിയൊരു ന്യായം. തൂങ്ങിച്ചാകുന്നതിനു ഏറ്റവും അനുയോജ്യമായതും, അതിന് ഏറ്റവും സൌകര്യപ്രദമായ ശാഖകളോടുകൂടിയതുമാണ് പ്രായമേറെയുള്ള ഈ മനോഹരമായ മാമ്പഴമരം. ഏറെക്കാലമായി ഈ താളിമാവ് എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ മരത്തിനു സമീപത്തുകൂടി പോകുമ്പോഴെല്ലാം ഇതിന്റെ ശാഖകള്‍ തൂങ്ങി മരിയ്ക്കുവാന്‍ എന്നെ മാടി വിളിയ്ക്കുന്നതുപോലെ എനിയ്ക്കു തോന്നിയിട്ടുണ്ട്.
ഇനിയിപ്പോള്‍ എല്ലാം അവളുടെ -എന്റെ പ്രിയപ്പെട്ട താളിമാവിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.
കഴുത്തില്‍ കുരുക്ക് കുറുകി ചേതനയറ്റ് ഒരു മനുഷ്യ ദേഹം തൂങ്ങിയാടുന്ന കാഴ്ച ഇവിടുത്തെ കുട്ടികള്‍ ആദ്യമായി കാണുകയായിരിയ്ക്കും.
പതിമ്മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഈ പ്രദേശത്ത് ഇങ്ങനെ ഒരു ദുര്‍മരണം നടന്നിട്ടുള്ളത്. അത് കൌമാരം മാറാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ ആത്മഹത്യയുടെ കാര്യത്തില്‍ ഈ സ്ഥലത്ത് ആണുങ്ങളില്‍ രണ്ടാമനാണ്. മാത്രവുമല്ല തൂങ്ങി ചാകുന്ന അഭ്യസ്തവിദ്യരില്‍ ഈ പ്രദേശത്തെ ഒന്നാമാനും ആണ്. അക്കാര്യങ്ങളില്‍ എനിയ്ക്ക് അഭിമാനിയ്ക്കാവുന്നതേയുള്ളു. ഭാവിയില്‍ ഇവിടുത്തെ ആത്മഹത്യാ ചര്‍ച്ചകളില്‍ ഞാനും പരാമര്‍ശിയ്ക്കപ്പെടും എന്നതിലും എനിയ്ക്ക് വലിയ അഭിമാനമുണ്ട്.
ഇപ്പോള്‍ താളിമാവിന്റെ ചുവട്ടില്‍ ഞാന്‍ പരിസര ശ്രദ്ധയിലാണ്.
ഇല്ല ഒരു ഇലപോലും അനങ്ങുന്നതേയില്ല. ഇനി ഒരു നിമിഷവും പാഴാക്കാനില്ല. മനസ്സില്‍ ഇപ്പോഴും എന്റെ അനുമതിയില്ലാതെ നടക്കുന്ന അഭിപ്രായ സംഘട്ടനങ്ങള്‍ ഞാന്‍ കാര്യമാക്കുന്നതേയില്ല. എന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിയാന് ഇനി എനിയ്ക്ക് സാധ്യമേയല്ല. മനസ്സേ ശാന്തമാവുക!
എന്റെ പോക്കറ്റില്നിന്നും ഞാനെഴുതിയ ഒരു കുറിപ്പ് എടുത്തു താളിമാവിന്റെ ചുവട്ടില്‍ മടക്കിവച്ച് കാറ്റില്‍ പറന്നു പോകാതിരിയ്ക്കാന്‍ ഒരു കല്ലും എടുത്തു കത്തിന് മുകളില്‍ വച്ചു.
എന്റെ മരണം ' ദുരൂഹമാക്കി ' പൌരസമിതിയും മറ്റും ഉണ്ടാക്കി കേസന്വേഷിയ്ക്കണം എന്നും പറഞ്ഞു കോലാഹലമുണ്ടാക്കി എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ ബുദ്ധിമുട്ടാതിരിയ്ക്കാന്‍ വേണ്ടിയുള്ളതാണ് ഈ കുറിപ്പ്. ഞാന്‍ അതില്‍ വളരെ കുറച്ചു കാര്യങ്ങളേ എഴുതിയിട്ടുള്ളൂ;
എന്റെ ജീവിതം; അത് എനിയ്ക്കുള്ളതാണ്. അത് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിയ്ക്കുന്നത് എന്റെ സ്വന്തം കാര്യമാണ്. എന്റെ മരണകാരണം അന്വേഷിച്ചു ദിവസങ്ങളോളം തല പുണ്ണാക്കുകയും ചര്‍ച്ച ചെയ്തു ചെയ്തു നാവു കഴ്യ്ക്കുകയും ചെയ്യുന്ന ഒരവസ്ഥയും എന്റെ നാട്ടുകാര്‍ക്ക് ഉണ്ടാകരുതെന്ന് എനിയ്ക്ക് നിര്‍ബന്ധമുണ്ട്.
കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭുമിയില്‍ ജീവിച്ചു. ഞാന്‍ സംതൃപ്തനാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാന്‍ ജീവിതത്തില്‍ നിന്നു വിരമിയ്ക്കുന്നത്. തൃപ്തിയായാല് പിന്നെയെന്തിന് ജീവിയ്ക്കണം?
ഒന്നിനും കൊള്ളാത്ത ഒരു ഡിഗ്രിയും വാങ്ങി എങ്ങുമെത്താത്ത എന്റെ ഭാവിയെ ഓര്‍ത്തു മാത്രം അച്ഛന് പുറപ്പെടുവിയ്ക്കുന്ന നെടുവീര്‍പ്പുകള്‍ക്ക് ഞാന്‍ വിരാമം കുറ്യിക്കുകയാണ് . എന്നെക്കുറിച്ചു എപ്പോഴും വേവലാതിയാണ് എന്റെ അച്ഛന്. അവന് രക്ഷപ്പെടുമോ? പഠിപ്പിച്ചതൊക്കെ വെറുതെ ആകുമോ? എന്നും അവന് ഇങ്ങനെ നടന്നാലെങ്ങനെ? മറ്റു ജോലികളൊന്നും അറിയില്ല. കഠിനമായ പണികളൊന്നും ചെയ്യാനുള്ളത്ര ആരോഗ്യവും ഇല്ല.
വേണ്ടച്ഛാ, അച്ഛന് ഇനി ഒരു വേവലാതിയും വേണ്ട! എന്തിനാ അച്ഛാ ഞാന്‍ ജീവിയ്ക്കുന്നത് ? എന്തെങ്കിലും പ്രയോജനം ഉണ്ടോ? വല്ലതുമുണ്ടെങ്കില്‍ തിന്നു മുടിയ്ക്കാനല്ലാതെ!
അധികം ലോകപരിചയമൊന്നും ഇല്ലാത്തതുകൊണ്ടു മാത്രം എന്നെക്കുറിച്ചു വലിയ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തി എന്റെ അമ്മ വിഢ്ഢിയാകുന്നത് ഇനിയും എനിയ്ക്ക് സഹിക്കാന്‍ വയ്യ. ആര്‍ട്സ് ഗ്രൂപ്പ്- മാനവിക വിഷയങ്ങള്‍ എടുത്തു പഠിച്ച ഞാന്‍ ഡോക്ടറാകുമെന്നു നാട്ടുകാരോട് വീമ്പു പറയുന്ന മുത്തശ്ശിയെ ഒന്നും പറഞ്ഞു മനസിലാക്കുവാന്‍ എനിയ്ക്ക് കഴിയില്ല.
ഇങ്ങനെ ചെറിയ ചില കാരണങ്ങള്‍ മാത്രമെ എന്റെ മരണത്തിനുള്ളൂ. ഇതൊന്നും അത്ര വലിയ കാര്യങ്ങളല്ലെങ്കിലും എന്തെങ്കിലും ഒരു കാരണം പറയാതെ മരിയ്ക്കുന്നത് ശരിയല്ലെന്നു വച്ചിട്ടാ ഇതിത്രയും എഴുതുന്നതു തന്നെ . ഒരു 'ചെറിയ' മരണത്തിനു ഈ കാര്യങ്ങള്‍ ഒക്കെ മതി.
അതെ, ഒരു ചെറിയ കാര്യം , തീരെ ചെറിയൊരു കാര്യം ഇവിടെ ഇതാ സംഭവിയ്ക്കാന്‍ പോവുകയാണ്!
ഇപ്പോള്‍ ഞാന്‍ ആ വലിയ താളിമാവില്‍ അള്ളിപ്പിടിച്ചു കയറി കുറച്ചു ഉയരത്തില്‍ എത്തിയിരിയ്ക്കുന്നു. കയര്‍ കൈയ്യില്‍ ഭദ്രമാണ്. ഞാനിരിയ്ക്കുന്ന ശാഖയുടെ വലതുവശത്തായി കയറിന്റെ ഒരു തുമ്പു കെട്ടി ബലപ്പിച്ചു. മറു തുമ്പില്‍ എന്റെ തല കടന്നുപോകുന്ന മനോഹരമായ ഒരു വട്ടക്കുരുക്ക് നിര്‍മ്മിച്ചു.
ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !
അമ്മയിപ്പോള്‍ എന്തു ചെയ്യുകയായിരിയ്ക്കും? സുഖനിദ്രയില്‍ത്തന്നെ ആയിരിയ്ക്കുമോ? ഇടയ്ക്കിടെ രാത്രി അമ്മയ്ക്ക് നെഞ്ചുവേദന വരാരുണ്ട്. ഇന്നും രാത്രി അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സൈക്കിളുമെടുത്തു ടാക്സി വിളിയ്ക്കാന്‍ ടൌണില്‍ പോകേണ്ടിവരുമോ? മുത്തശ്ശി അമ്മയുടെ നെഞ്ചു തടവിക്കൊടുക്കുകയായിരിയ്ക്കുമോ? അച്ഛന് എന്നെ വിളിയ്ക്കുവാൻ വാതിലില്‍ വന്നു മുട്ടുമോ?അല്പം മാത്രം ദൂരെ കെട്ടിച്ചുവിട്ട അനിയതിയ്ക്ക് സുഖമായിരിയ്ക്കുമോ? കുറച്ചു ദിവസമായി അവിടെ ഒന്നു പോയിട്ട്. അവളുടെ പൊന്നുമോള്‍ക്ക് കഴിഞ്ഞയാഴ്ച പനിവന്നത് വിട്ടുമാറിയിട്ടുണ്ടാകുമോ? അവള് മാമനെ തിരക്കുന്നുണ്ടാവും .
കേവലം മാനുഷികമായ ദൌര്ബല്യങ്ങള് എന്നെ വീണ്ടും പിടികൂടുകയാണോ?
അല്ല, ചാകാന്‍ പോകുന്ന ഞാനിപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നതെന്തിന്?
വേണ്ട, ഇനി ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടേ പറ്റുകയുള്ളു. പക്ഷെ അഭ്യസ്ഥ വിദ്യനും പക്വത വന്ന ഒരു യുവാവും എന്നനിലയില്‍ ഒരുവട്ടം കൂടി.............
എന്റെ മൃത ശരീരത്തിന് മുന്പില് ബോധമറ്റു വീഴുന്ന അമ്മ. അതു കണ്ട് അമ്മയും ഹൃദയം പൊട്ടി മരിച്ചു പോകുമോ ? അലമുറയിടുന്ന മുത്തശ്ശി. വിതുമ്പി നിലം പതിച്ചുപോകുന്ന അച്ഛന്. ആശ്വസിപ്പിക്കുന്നവരുടെ കരവലയങ്ങൾക്കുള്ളില് കിടന്നു നെഞ്ചത്തടിച്ചു നിലവിളിയ്ക്കുന്ന അനുജത്തി. അവളുടെ മകള്‍ എന്റെ പൊന്നായ, തങ്കക്കുടമായ കുഞ്ഞ് അനന്തിരവള്‍ . മാമന്റെ മൃതുദേഹത്തിനരികില്‍ വന്നു നിന്ന് അവള് മിഠായി ചോദിയ്ക്കുമോ?
തികച്ചും അനാവശ്യമായ ചിന്തകളിലേയ്ക്കാണല്ലോ, എന്റെ മനസ്സു വീണ്ടും പായുന്നത്. ഇനിയും ഈ ചിന്തകള്‍ നീട്ടിക്കൊണ്ടു പോകുന്നതു തീര്‍ച്ചയായും എന്നെ ദൌത്യതില്‍നിന്നും പിന്തിരിപ്പിയ്ക്കും. വേണ്ട. നിറുത്തി. ഇനിയോരാലോചനയില്ലതന്നെ.
അതേ, ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !
പല രാത്രികളിലായി ഉറങ്ങാതെ കിടന്നു ചിന്തിച്ചുറപ്പിച്ച ദൌത്യം ഇപ്പോള്‍ ഇവിടെ പൂര്‍ത്തിയാകും. ഒരു പുനര്‍ വിചിന്തനത്തിന് ഈ മരമുകളിലും എന്നെ പ്രേരിപ്പിയ്ക്കുന്ന മനസ്സിനു ഞാന്‍ ശക്തിയായി കടിഞ്ഞാണിടാന്‍ ശ്രമിയ്ക്കുകയാണ്. എങ്കിലും ഒരു വേള, അഭ്യസ്ഥ വിദ്യനും വിവേകിയുമായ ഒരു യുവാവെന്ന നിലയില്‍ അവസാനമായി വെറുതെ ഒന്നു കൂടി ചിന്തിയ്ക്കാതിരിയ്ക്കുന്നത് ഉചിതമല്ലെന്ന് ഞാന്‍ സ്വയം തിരിച്ചറിയുന്നു. അതുകൊണ്ടു ഒരിയ്ക്കല്‍ കൂടി ആലോചിയ്ക്കുകതന്നെ ചെയ്തു.
ഇല്ല; എനിയ്ക്ക് മാറ്റമില്ല ! എന്റെ തീരുമാനം കൂടുതല്‍ ദൃഢമായിരിയ്ക്കുന്നു. എനിയ്ക്ക് കൂടുതല്‍ ധൈര്യമായിരിയ്ക്കുന്നു. ഇനി വൈകിയ്ക്കുന്നത് നന്നല്ല.
ഈ മരക്കൊമ്പിലിരുന്നു ഞാന്‍ ഒരു മയക്കത്തിലേയ്ക്ക്-ഏതോ ഒരു സ്വപ്നത്തിലേയ്ക്കു വഴുതി മാറുകയാണോ? ഇനിയും ഈ നിമിഷങ്ങള്‍ നീണ്ടു പോകുന്നത് ഒഴിവാക്കുവാന്‍ ഞാന്‍ നന്നേ പ്രയാസപ്പെടുകയാണോ ? എന്റെ ഉള്ളില്‍ നിന്നു മറ്റൊരു ഞാന്‍ എനിയ്ക്കുമേൽ കടിഞ്ഞാണിടുന്നുവോ? എന്റെ മേലുള്ള നിയന്ത്രണം എനിയ്ക്കു നഷ്ടപ്പെടുകയാണോ? അതോ ജീവിതവും മരണവും തമ്മിലുള്ള ഏറ്റുമുട്ടലോ? ഞാന്‍ ഒന്നേയുള്ളു; എന്റെയുള്ളില്‍ മറ്റൊരു ഞാനില്ല. ഇനിയും ഞാന്‍ വൈകിയ്ക്കുന്നില്ല. തീര്‍ച്ച .
കണ്ണുകളില്‍ ഉറക്കം കനം തൂങ്ങി ഒരായിരം കിലോ തൂക്കം ആകുന്നതായി തോന്നുന്ന ഒരു നിമിഷത്തില്‍ കയറിലെ കുരുക്ക് തലയിലൂടെ കഴുത്തില്‍ വീണു. പിന്നെ ഇരിപ്പില്‍ നിന്നു പതിയെ നിരങ്ങി വഴുതി പൊടുന്നനെ താഴോട്ടൊരു ചാട്ടം! അത്രതന്നെ.
3
ഇപ്പോള്‍ ഞാന്‍ ഇത് എവിടെയാണ്? ഭൂമിയ്ക്കും സ്വര്‍ഗ്ഗ-നരകങ്ങള്‍ക്കും നടുവിലോ? പരലോകത്തിലേയ്ക്കുള്ള യാത്രാമധ്യത്തിലോ? പരലോകത്തിലും സ്വര്‍ഗ്ഗ - നരകങ്ങളിലും വിശ്വാസമില്ലാതിരുന്ന നാസ്തികനായിരുന്ന ഞാന്‍......
ഇല്ല, എനിയ്ക്കു സ്വര്‍ഗ്ഗം എന്തായാലും ലഭിയ്ക്കാനിടയില്ല. അപ്പോള്‍ ഇതു നരകമോ?എന്റെ കണ്ണുകള്‍ മെല്ലെ വലിച്ചു തുറക്കപ്പെടുകയാണ്. മുകളില്‍ കറങ്ങുന്നതു പങ്കയോ? നരകത്തില്‍ പങ്കയുമുണ്ടോ? അതോ ഇതു സ്വര്‍ഗ്ഗം തന്നെയോ? എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല.
എന്റെ കണ്ണുകള്‍ മെല്ലെ ചലിയ്ക്കുമ്പോള് എനിയ്ക്കു ചുറ്റും ഞാന്‍ കാണുന്നത്.....
അമ്മ....അച്ഛന്......മുത്തശ്ശി....സ്നേഹിതര്‍......അയല്‍ക്കാര്‍.......
പിന്നെ ചില അപരിചിതരും! പലരും കണ്ണുകള്‍ തുടയ്ക്കുന്നു.
എന്ത്? ഇവരുമൊക്കെ മരിച്ചെത്തിയോ? എങ്ങിനെ? ഞാന്‍ എന്റെ ജീവിതം കയര്‍കുരുക്കില്‍ ഒതുക്കി. ഇവരോ? അതോ ഇനി ലോകം അവസാനിച്ച് എല്ലാവരും പരലോകത്ത് എത്തിച്ചേര്‍ന്നുവോ ? എങ്കില്‍തന്നെ എനിയ്ക്കു മാത്രം ഇതെന്താണു സംഭവിച്ചിരിയ്ക്കുന്നത്?സംശയങ്ങളുടെ വേലിയേറ്റങ്ങള്ക്കിടയില് ചാടിപ്പിടഞ്ഞ് എഴുന്നേല്ക്കാന് തുടങ്ങുംപ്പോള് ആരോ അതിശക്തമായി താഴോട്ടു പിടിച്ചു കിടത്തുന്നതുപോലെ!
അസ്ഥികള്‍ മാത്രമല്ല, ദേഹമാസകലം കഠിനമായ വേദന. ഒറ്റ നിമിഷത്തില്‍ തന്നെ ഞാന്‍ നിലം പതിയ്ക്കും മാതിരി കിടന്നുപോയി. എന്റെ ഉടലാകെ പൊതിഞ്ഞു കെട്ടിയിരിയ്ക്കുന്നുവെന്ന ബോധത്തോടൊപ്പം ഇതൊരാശുപത്രിക്കിടക്കയാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ആരെയും നോക്കാനുള്ള ചങ്കുറപ്പില്ലാതെ ഞാനെന്റെ പരാജയത്തെ പഴിച്ചു കിടന്നു.
ബോധം തെളിഞ്ഞതാണെന്നു മനസ്സിലാക്കിയ എന്റെ ബന്ധുമിത്രങ്ങളുടെ മുറുമുറുപ്പുകളില്‍ തൂങ്ങി മരിയ്ക്കാന്‍ കയറി കുരുക്കു കഴുത്തില്‍ വീഴും മുന്‍പ് താഴേയ്ക്കു വീണതാണെന്ന സത്യം മനസ്സിലായി.
കനം തൂങ്ങിയ ഉറക്കമാണ് എന്നെ വീഴ്ത്തിക്കളഞ്ഞതെന്നും ഇല്ലെങ്കില്‍ എന്റെ ദൌത്യം ഒരു സമ്പൂര്‍ണ്ണ വിജയമായി പരിണമിച്ചിരുന്നേനെയെന്നും ഉച്ചത്തില്‍ വിളിച്ചു പറയണമെന്ന് എനിയ്ക്കു കലശലായ ആഗ്രഹമുണ്ട്; പക്ഷെ ശബ്ദം വെളിയില്‍ വരുന്നില്ലല്ലോ! ഇനി സംസാര ശേഷിയും നഷ്ടപ്പെട്ടുവോ ആവോ! ഒന്നുരണ്ടുവട്ടം മുരണ്ടു നോക്കി. പുരോഗതിയുണ്ടാകുമെന്നു തോന്നുന്നു.
എന്തായാലും തല്ക്കാലം ഉറക്കം നടിച്ചോ, ബോധം നന്നായി തെളിഞ്ഞില്ലെന്നു വരുത്തിയോ തികച്ചും തന്ത്രപരമായ ഒരു നിലപാടു സ്വീകരിയ്ക്കുന്നതാണു നല്ലതെന്നു മനസ്സിലാക്കി പെട്ടെന്നുതന്നെ ഞാന്‍ കണ്ണുകള്‍ പതിയെ അടച്ച് കിടന്നുകളഞ്ഞു.
ബന്ധുമിത്രങ്ങള്‍ അഭ്യസ്ഥവിദ്യനും വിവേകിയുമായ ഒരു ചെറുപ്പക്കാരന്റെ മരമണ്ടത്തരത്തെപ്പറ്റിയുള്ള- അവിവേകത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേയ്ക്ക് കാര്യങ്ങള്‍ ഗതി തിരിയ്ച്ചു കൊണ്ടുപോകുന്നതു ഞാനിപ്പോള്‍ കേള്‍ക്കുന്നില്ലെന്നു തന്നെ നടിയ്ക്കുന്നു !
വളരെ ദീര്‍ഘമായ ആലോചനകളിലൂടെ എടുത്ത ഒരു ഉറച്ച തീരുമാനത്തിനിടയില്‍ മനസ്സിന്റെ ഉള്‍ക്കോണുകളില്‍ എവിടെയാണ് ജീവിയ്ക്കുവാനുള്ള ഒരു ത്വരയുടെ തരിമ്പുലേശം ഇരുന്ന് കനം തൂങ്ങുന്ന ഉറക്കമായി എനിയ്ക്കുമേല്‍ ചാടി വീണ് എന്റെ ദൌത്യത്തെ പരാജയപ്പെടുത്തിയത്? ആവോ, ഇനി അതേപറ്റിയൊന്നും ചിന്തിച്ചിട്ടു കാര്യമില്ല. മരണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു പോയിരിയ്ക്കുന്നു !
അതുകൊണ്ട് ഈ കഥ തല്ക്കാലം ഇവിടെ അവസാനിയ്ക്കുന്നു !

കഥ ( നര്‍മ്മം )- മതസൌഹാര്‍ദ്ദം സിന്ദാബാദ് !
കഥ ( നര്‍മ്മം )
മതസൌഹാര്‍ദ്ദം സിന്ദാബാദ് !
ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാര്ദത്തില് , മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.
അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......
വേണ്ട; തല്ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.
അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിര്മതനായ ഒരുത്തന് നിന്നു മുദ്രാവാക്യം മുഴക്കുന്നു.
' മതരാഹിത്യം സിന്ദാബാദ്!'
ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിര്മതനെ കുത്തിനു പിടിച്ചു നിര്‍ത്തി.മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയര്ന്നുപൊങ്ങുമ്പോള് ഒരു കൊടി ഉയര്‍ത്തുമ്പോള്‍ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.
' മതസൌഹാര്‍ദം സിന്ദാബാദ്! '
നിര്മതന് പേടിച്ചു നിലവിളിച്ചു;
' എന്നെ പീഡിപ്പിയ്ക്കരുതേ .........'
ഛായ്!
മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.
ലിംഗപരിശോധനയില്‍ ഒരു കാര്യം അവര്‍ക്കു ബോധ്യമായി. നിര്മതന് ഒരു മുസല്‍മാനല്ല. !
മൂവരില്‍ മുസല്മാന് നെടുവീര്‍പ്പിട്ടു.
പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിര്മതന് ഹിന്ദുവോ? ക്രിസ്ത്യാനിയോ? നിര്മതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.
തര്‍ക്കം മൂത്ത് കയ്യാന്കളിയില്‍ എത്തിയപ്പോള്‍ സൗഹാര്‍ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;
'ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!
ഒറ്റപ്പെട്ട മുസല്മാന് മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്മതന്റെ മതത്തെ ചൊല്ലി കയ്യാന്കളി തുടര്‍ന്നു.
ഒരുപക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ!
മുസല്മാന് പിന്നെ സമയം പാഴാക്കിയില്ല. നിര്മതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുന്പോള്‍ മുസല്മാന് സ്വയം ഇങ്ങനെ പിറുപിറുത്തു;
'അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!'
ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിര്മതനുവേണ്ടി പിടിവലിയായി. ഒടുവില്‍ നിര്മതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു .
'അരുതേ, എന്നെ ചൊല്ലി കലഹിയ്ക്കരുതേയെന്നു' പറഞ്ഞ നിര്മതനെ ഇടയ്ക്കിടെ അവര്‍ താല്കാലിക ഐക്യമുണ്ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.
തുടരെയുള്ള ആക്രമണത്തില്‍ നിര്മതന് ബോധമറ്റു നിലത്ത് ഒരോരം പറ്റി കിടപ്പായി.
പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!
ബോധം തെളിഞ്ഞ നിര്മതന് കണ്ണും തിരുമ്മി എഴുന്നെല്‍ക്കുന്പോള്‍ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിര്മതന് വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

ചെറുകഥ- നിമിഷങ്ങള്‍
ചെറുകഥ
നിമിഷങ്ങള്‍
ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും ഒരു മയവുമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത കണ്ടാല്‍ തന്നെ കുടയുടെ മൂടുവച്ച് മൂക്കിനിട്ട് ഒന്നു കൊടുക്കാന്‍ തോന്നും. ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് എഴുതിത്തരാന്‍ കഴിയാത്തത്ര തിരക്കൊന്നും കഴിഞ്ഞ ഒരു മണിക്കൂറില്‍ എനിക്കു കാണാനേ കഴിഞ്ഞിരുന്നില്ല.
ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥിനി കേവലം ഒരു എസ്.എസ്.എല്‍.സി ക്കാരന് മാത്രമായേക്കാവുന്ന അയാളുടെ കനിവിനു വേണ്ടി കാത്തുനില്ക്കുന്നതില് എന്തോ ഒരു സുഖം അയാള്‍ക്കു കാണുമായിരിക്കും.അല്ലെങ്കില്‍ വന്ന പാടേ ഞാനെന്റെ അത്യാവശ്യങ്ങള്‍ അറിയിച്ചിട്ടും ‘വെയിറ്റ് ചെയ്യൂ’ എന്നു അത്ര ഗൌരവത്തില്‍ പറയുമായിരുന്നില്ല. ഒരു ജില്ലാകളകടർക്ക് ഇത്ര ‘കന’ മുള്ള തല കാണുമെന്നു തോന്നുന്നില്ല.
ആവശ്യക്കാരിയ്ക്കു് ഔചിത്യമില്ലല്ലോ! ഓഫീസര്‍ കനിഞ്ഞുനല്കിയ വരുമാനസര്‍ട്ടിഫിക്കറ്റിനു പ്രതിഫലമായി നൂറിന്റെ ഒരു നോട്ട് തുറന്നുവച്ചിരുന്ന മേശയുടെ വലിപ്പിലേക്കു വച്ചുകൊടുത്തു. അതു ഒരു അവകാശമെന്നമട്ടില്‍ ലാഘവത്തോടെ അയാള്‍ സ്വീകരിച്ചു. ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥി നിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിലും അയാള്‍ക്ക് പ്രത്യേക സംതൃപ്തി തോന്നിയിരിയ്ക്കും. സത്യത്തില്‍ കൈക്കൂലി വാങ്ങിയ അയാൾക്കല്ല കൊടുത്ത എനിയ്ക്കായിരുന്നു ഒരു ഉളുപ്പ് അനുഭവപ്പെട്ടത്. ഛെ!
കടകമ്പോളങ്ങളും ആള്‍ത്തിരക്കുമില്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വില്ലേജ് ഓഫീസില്‍ മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വന്നിട്ടുള്ളു. വീട്ടില്‍ നിന്നും ഏതാണ്ട് നാലുകിലോമീറ്ററിന്റെ ദൂരമേ ഉണ്ടാകൂ എങ്കിലും അപരിചിതമായ ഒരു ലോകത്ത് നില്ക്കുന്ന അനുഭവമാണ് എനിക്കുള്ളത്. ഒരു മരണത്തിലോ, വിവാഹത്തിലോ സംബന്ധിക്കാന്‍ പോലും ഈ ഭാഗത്ത് വരേണ്ടി വന്നിട്ടില്ല.
ഞാന്‍ താമസിക്കുന്ന വില്ലേജിന്റെ ഓഫീസ് ഇവിടെയാണെന്ന ബന്ധമേ എനിക്കുള്ളു. ഈ സ്ഥ ലത്ത് ബന്ധുക്കളോ പരിചയക്കാരോ ആരും തന്നെയില്ല.അമ്പത് കിലോ മീറററുകള്‍ക്ക് അപ്പുറമുള്ള തലസ്ഥാന നഗരിയുടെ മുക്കും മൂലയുമറിയാവുന്ന ഒരുത്തിക്ക് സ്വന്തം വില്ലേജിന്റെ ഭൂമിശാസ്ത്രം ഇതുവരെയും നേരെ അറിയില്ല! സ്കുളിലേക്കോ കോളജിലേക്കോ പോകാനും ഒരിക്കലും ഇതു വഴികടന്നു പോകേണ്ടി വന്നിട്ടില്ല. ഈ വഴി വേറെയാണ്. ഇതൊരു പ്രധാന വീഥിയല്ല.
വില്ലേജ് ഓഫീസിലേക്കു കയറുന്ന സ്റെപ്പ് കെട്ടിന്റെ വലതു വശത്തുള്ളു വെയിറ്റിംഗ് ഷെഡ്ഡിൽ ഷെഡ്ഡില്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള വണ്ടിയും കാത്തു ഞാന്‍ നിന്നു.കുറച്ചപ്പുറത്തായി ഒരു ചായക്കടയും പലചരക്കുകടയും ഈ നില്പില് കാണാം. കടകളില്‍ വലിയ ബിസിനിസൊന്നും ഇപ്പോള്‍ നടക്കുന്നില്ല.
റോഡിന്റെ മറുവശത്ത് ഈ വെയിറ്റിംഗ് ഷെഡ്ഡിന് അഭിമു ഖമായി ഒരു മുറുക്കാന്‍ കട. . അതിന്റെ പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ ഒരു മധ്യവയസ്കന് ഇരിപ്പുണ്ട്. പിന്നെ കടയുടമയും ഒരു പയ്യനും കൂടിയേ അവിടെയുള്ളു. പതിമൂന്ന് വയസു തോന്നിക്കുന്ന പയ്യന് എന്തൊക്കെയോ വാങ്ങി കൊറിക്കുന്നുണ്ട്.
വെറുതെ ഒരു കൌതുകത്തിനുവേണ്ടി മാത്രമാണ് മുറുക്കാന്‍ കടയില്‍ എനിക്ക് അഭിമു ഖമായി ഇരിക്കുന്ന അപരിചിതനായ മദ്ധ്യവയസ്ക്കന്നെ ഞാന്‍ ഒന്നു നോക്കിയത്.
മുന്‍ വശത്തെ തലമുടിയില്‍ മാത്രം അലപം നര ബാധിച്ച ഒരു സുമുഖ നാണ്. കിഴക്കുഭാഗത്തേക്കുള്ള ബസ്സില്‍ പോകാനോ, വെറുതെ നേരം പോക്കിനോ ഇരിക്കുന്ന തദ്ദേശവാസിയാകാം.അയാളുടെ കണ്ണുകള്‍ ഒന്നു രണ്ടുപ്രാവശ്യം എന്റെ കണ്ണുകളുമായി ഉടക്കി.അയാള്‍ക്ക് എന്നെ അറിയുമോ? ഏതായാലും എനിക്കു ഒരു പരിചയവുമില്ല. ഞാന്‍ ആ മനുഷ്യനെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന അറിവ് അയാള്‍ക്ക് നല്‍കാതിരിയ്ക്കാന്‍ യത്നിച്ചു
. കാഴ്ചയില്‍ മാന്യനെങ്കിലും അപരിചിതയായ ഒരു പെണ്‍കുട്ടിയെ നോക്കുന്നതില്‍ പുരുഷസഹജമായ വികാരത്തിന്റെ പ്രേരണയുണ്ടാകുമെന്ന് എനിക്കറിയാം. സാമാന്യത്തിലും അല്പംകൂടി സൌന്ദര്യം കൊണ്ട് അനുഗ്രഹീതയാണെന്ന ബോദ്ധ്യം അല്പം അഹന്തയില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിക്കുന്നുണ്ട്.
എത്രയോ ചെറുപ്പക്കാര്‍ എന്നെ നോക്കി ചൂളിപ്പിച്ചിരിക്കുന്നു. എത്രയോ പേര് കമന്റടിച്ച് സായൂജ്യമടഞ്ഞിരിക്കുന്നു. എന്നോടു പ്രേമം അഭ്യര്‍ത്ഥിച്ചവരുടെ എണ്ണവും കൃത്യമായി ഓര്‍ക്കാന്‍ കഴിയില്ല. എന്റെ പുറകെ നടന്നു തേഞ്ഞു തീര്‍ന്ന ചെരിപ്പുകളോടാണ് എനിക്കു സഹതാപം. ചെറുപ്പക്കാര്‍ക്ക് ഞാനൊരു ലഹരി ആകുന്നതില്‍ ഉള്ളില്‍ അഭിമാനം തോന്നിയിട്ടുണ്ടെങ്കിലും സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ ശരീരം കൊണ്ടു തകര്‍ത്തിട്ടില്ല .
എന്നുവച്ച് ചിന്തകള്‍ക്കുണ്ടോ , സദാചാരത്തിന്റെ അതിര്‍ത്തി രേഖകള്‍! ഇല്ലെന്നു ചിന്താപരമായ എന്റെ അനുഭവങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.മനസിന്റെ ഉള്ളറകളിൽ അനുനിമിഷം എത്രപാപങ്ങളാണു ചെയ്തു കൂട്ടുന്നത്! കൊള്ള, കൊല, വഞ്ചന, ചതി, വ്യഭിചാരം എന്നു വേണ്ട മനസുകെണ്ടു മനഷ്യൻ ചെയ്യതുകൂട്ടാത്ത തിന്മകൾ എത്രയാണ്? നന്മകൾ എത്രയാണ്? പക്ഷെ എല്ലാം അവരവരുടെ സ്വന്തം ചിന്താമണഡലത്തിൽ മാത്രം നിർദോഷമായി ഒതുങ്ങിക്കൂടുന്നു.
ഇവിടെ ഇപ്പോൾ എന്റെ ചിന്തകൾ വഴി തെറ്റുകയാണ് !എതിരെയുള്ള മുറുക്കാകടയുടെ ബഞ്ചിലിരിക്കുന്ന മദ്ധ്യവയസ്കന്റെ കണ്ണുകൾക്കു പ്രായബോധമില്ലാത്തതുപോലെ എന്റെ ശരീരത്തിൽ പരതിനടക്കുന്നതു ഞാൻ അറിയുന്നു. എന്റെ കണ്ണുകളിലും കവിളുകളിലും തെന്നിക്കളിച്ച ആ മനുഷ്യന്റെ കണ്ണുകൾ താഴേയ്ക്കു ഊർന്നിറങ്ങുന്നതും ഞാനറിയുന്നു. എന്റെ ശരീരത്തിൽ ഒരു ഉഷണക്കാറ്റ് വന്ന് തഴുകുന്നതുപോലെ എനിക്കു അനുഭവപ്പെട്ടു.
പടിഞ്ഞാറു ഭാഗത്തേക്കു എനിക്കു പോകേണ്ട വണ്ടി എപ്പോഴാണെന്ന് നിശ്ചയമില്ല. എപ്പോഴായാലും ഒരു വണ്ടി വന്നിട്ടേ ഇവിടെ നിന്നു പോകാൻ കഴിയു. ദൈർഘ്യമില്ലാത്ത കാത്തുനില്പിന്റെ ഈ നിമിഷങ്ങളെ ആസ്വാദ്യകരമാക്കുവാൻ എന്റെ സ്ത്രീമനസ് കൊതിച്ചത് ഒരു പാപചിന്തയായി ഇപ്പോൾ ഞാൻ കരുതുന്നതേയില്ല.തികച്ചും നിർദ്ദോഷമായ ഒരു കുസ്ര്തിയ്ക്കു ഞാൻ സജ്ജയായി.
ഇരുപത്തിനാലുകാരിയായ ഒരു സുന്ദരി പെൺകുട്ടിയെ നോക്കിലും ചിന്തയിലും മാത്രമേ ഒരു പക്ഷെ ആ പാവം മധ്യവയസ്കന് പ്രാപിക്കാൻ കഴിയുകള്ളു. അല്പം മറഞ്ഞുനിൽക്കാനുള്ള സൌകര്യം വെയിറ്റിംഗ് ഷെഡ്ഡിൽ കണ്ടെങ്കിലും എന്റെ ഉദാരമനസ്ക്കത അയാൾക്കു അനുകൂലമായി. ഇടയ്ക്കിടെ അയാൾ മുഖം തിരിച്ച് കടക്കാരനോടും അടുത്തു നിൽക്കുന്ന പയ്യനോടും കുശലം പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെങ്കിലും അവരിലും എന്നിലും സംശയമുണ്ടാക്കാതിരിക്കാനുള്ള സൂത്രമാണെന്നു എനിക്കു മനസിലാക്കുന്നുണ്ട്.
അയാളുടെ ചലനങ്ങളെ അയാളറിയാതെ തന്നെ നിരീക്ഷിക്കുവാൻ ഞാൻ യത്നിച്ചു.സത്യത്തില്‍ എന്റെ സ്വഭാവശുദ്ധിയിൽ അയാൾക്കു ഒരു സംശയവും തോന്നാത്ത വിധത്തിൽ ഒന്നും അറിയാത്തൊരു ഭാവത്തിൽ അയാളോട് സഹകരിക്കുകയാണ് ശരിക്കും ഇപ്പോൾ ഞാൻ ചെയ്യുന്നത്.എന്റെ നെഞ്ചിലെ തള്ളിച്ചകളെ മറയ്ക്കുന്നചുരിദാറിനിടയിൽ അയാളുടെ തുറന്നകണ്ണുകൾ ഉടക്കിയപ്പോൾ മാന്യതയുടെ സീമകൾ ലംഘിക്കുന്നുവോ എന്നു ഞാൻ ശങ്കിച്ചു. എങ്കിലും എന്റെ ബാഗിൽ നിന്ന് എന്തോ എടുക്കുന്നുവെന്ന നാട്യത്തിനിടയിൽ ഇളക്കം വന്ന ഷാൾ ശരിയാക്കുന്നതുപോലെ അതു കുറച്ചുകൂടി മുകളിലോട്ട് ചെരുകി ‘അഡ്ജസ്റ്റ്’ ചെയ്തു.
ഇപ്പോൾ എന്റെ മാറിടങ്ങളുടെ മുഴുപ്പ് അയാൾക്കു കുറച്ചു കൂടി വ്യക്തമാകും. അയാളുടെ ചൂഴ്ന്നകണ്ണുകൾ അവിടെത്തന്നെ തറച്ചു നിന്നപ്പോൾ ഉണ്ടായ ചൂളൽ കർച്ചീഫുകൊണ്ട് മുഖം തുടയക്കുന്നതിലൂടെ ഞാൻ അതിജീവിച്ചു. എന്റെ കണ്ണുകൾ ഇടയ്ക്കിടെ അയാളുടെ കണ്ണുകളിൽ ഉടക്കുമ്പോൾ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ മാന്യത സംരക്ഷിച്ചതിൽ അയാളോടു എനിക്കു മതിപ്പു തോന്നി.
സുരക്ഷിതമായ സ്ഥലവും സൌകര്യവും ഒത്തുകിട്ടാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകൾ ചാരിതാർഥ്യവും സദാചാരവും സൂക്ഷിക്കുന്നതെന്നു പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു ഞാൻ മനസിലാക്കുന്നു. അല്ലെങ്കിൽ ഇവിടെ, ഈ വെയിറ്റിംഗ് ഷെഡ്ഡിൽ ആരും ഇല്ലാത്ത സന്ദർഭത്തിൽ പ്രായത്തിനു ചേരാത്ത ഒരു പുരുഷനു വേണ്ടി പ്രദര്‍ശന വസ്തുവായി സഹകരിച്ചു കൊടുക്കണമോ? അയാളുമൊത്തുള്ള സമാഗമ ചിന്തകള്‍ എന്റെ മനസ്സില്‍ കടന്നുകൂടുമോ?
വിശ്വവിഖ്യാതനായ ഏതോ ഒരു ഗ്രന്ധകാരന്റെ തത്വചിന്തകളുടെ കൂട്ടത്തില്‍ നിന്നാണോ എനിക്കീ പ്രേരണ കിട്ടിയിട്ടുണ്ടാവുക? ഗ്രന്ഥമോ ഗ്രന്ധകാരനെയോ ഇപ്പോള്‍ ഓര്‍മ്മവരുന്നില്ല.
മനുഷ്യമനസിലെ ചിന്തകള്‍ക്ക് യാഥാര്‍ത്ഥ്യമെന്നോ, അയാഥാര്‍തഥ്യമെന്നോ, സംഭാവ്യമോ അസംഭാവ്യമോ എന്നോ സദാചാരമെന്നോ ദുരാചാരമെന്നോ ഒന്നുമില്ലെന്നു അങ്ങനെ ഏതോ ഒരു ഗ്രന്ഥത്തില്‍ വായിച്ചതായി ഓര്‍മ്മ വരുന്നു. ഓരോ മനുഷ്യനും പുറത്തു പറഞ്ഞാല്‍ തല്ലുക്കൊള്ളുന്ന എത്രയെത്ര വിചിത്ര ചിന്തകളായിരിക്കും കൊണ്ടുനടക്കുന്നത്?
അതുകൊണ്ട് യാദ്യശ്ചികമായ ഒരു സന്ദര്‍ഭത്തിലെ എന്റെ ഈ പാപ ചിന്തകള്‍ എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ആകയാല്‍ അതിനെ നിയന്ത്രിക്കേണ്ട ഒരു കാര്യവുമുണ്ടെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നതേയില്ല.
ഇപ്പോള്‍ അയാള്‍ എന്റെ ശരീരത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് ഏതോ ഒരു സ്വപ്ന ലോകത്തിലാണ്!
എനിക്കറിയാം;അയാളുടെ ഭാവനകള്‍ക്ക് ചിറകുമുളക്കുകയാണ്. അയാള്‍ എന്നെ ഏതോ ലോകത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുകയാണ്. ഏതോ വിനോദസഞ്ചാരകേന്ദ്രത്തിലോ, ഏതോ ഹോട്ടെല്‍ മുറിയിലോ, ഏതോ ഒഴിഞ്ഞവീട്ടിലോ, ഏതോ ആളുചെല്ലാത്ത കുറ്റിക്കാട്ടിലോ, എവിടെയുമാകാം. ഉടയാടകള്‍ക്ക് പ്രസക്തിയില്ലാത്ത നിമിഷങ്ങളില്‍ അയാള്‍ എന്നെ മൊത്തിക്കുടിക്കുകയാകാം.ഓരോ ഇടവേളകളിലാകാം അയാള്‍ ഇടയ്ക്കിടെ എന്നെ നോക്കിയിട്ട് വിദൂരതയില്‍ കണ്ണുനട്ട് വീണ്ടും സ്വപ്ന ലോകത്തിലിരിക്കുന്നു!
അയാള്‍ മതിയാകുവോളം സ്വപ്നം കാണട്ടെ. ആസ്വദിക്കട്ടെ. അയാളുടെ ഉള്‍ത്താരിനു ഉള്ക്കുളിരായി അയാളുടെ എല്ലാ ഇംഗിതങ്ങളോടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹകരിച്ച് ഞാന്‍ സഹശയിക്കട്ടെ. എന്നെ കണ്ടത് ഏതാനും ദിവസങ്ങളെങ്കിലും അയാളുടെ ഓര്‍മ്മയില്‍ കുളിരുപാകട്ടെ. എന്നെയോര്‍ത്ത് ഉയിര് കൊള്ളുന്ന പ്രേരണയില്‍ അയാളുടെ പത്നിയെ പല രാത്രികളിലും വിധേയയാക്കി സുഖം കൊള്ളട്ടെ.നഷ്ടപ്പെടുവാനില്ലൊന്നും എനിക്കീ ശിഥില ചിന്തകളല്ലാതെ!
ഒരു ഓട്ടോറിക്ഷയുടെ ആഗമനമറിഞ്ഞ് കടയില്‍ നിന്നു പയ്യന് റോഡിനരികിലേക്കു വേഗം ഇറങ്ങിവന്നു. കാലി ഓട്ടോയാണെന്നു കണ്ട് കൈ കാട്ടി നിറുത്തിച്ചു. പിന്നെ തിരിച്ചുചെന്നു ബഞ്ചിലിരുന്ന ആ മധ്യ വയസ്ക്കനെ പിടിച്ചെഴുന്നേലപിച്ച് നടത്തിക്കുന്നു.ഞാന്‍ തെല്ലോന്നു ആശ്ചര്യപ്പെട്ടു
അയാൾക്കു അസുഖം വല്ലതുമായിരിക്കുമോ? അതോ അംഗവൈകല്ല്യമോ?
പയ്യൻ പിടിച്ചുനടത്തിയ്ക്കുമ്പോഴും അയാളുടെ കാലുകൾക്കു കുഴപ്പമില്ലെന്നു മനസ്സിലാക്കി.പിന്നെ.......?
രണ്ടുമൂന്നു ചുവടുവച്ചതും പയ്യന്റെ വഴികാട്ടലും ശ്രദ്ധിച്ചപ്പോൾ ആ അപ്രിയ സത്യം തെല്ലു സങ്കോചത്തോടെ ഞാൻ അറിഞ്ഞു.അയാള്‍ അന്ധനാണ്!
അയാളെ ഓട്ടോയിൽ കയറ്റി സഹായിയായ പയ്യനും കൂടെ കയറി കിഴക്കോട്ടു യാത്ര തിരിയ്ക്കുമ്പോൾ പടിഞ്ഞാറേയ്ക്കുള്ള വണ്ടി എനിയ്ക്കു വേണ്ടി വന്നു നിന്നു. അമളി പറ്റിയ ദുർബല നിമിഷങ്ങളെ പഴിച്ച് ഞാനും യാത്രയായി.

കഥ- അടുത്തിരുന്ന ആള് ?
ചെറുകഥ
(കേരള കൌമുദി ഞായറാഴ്ച പതിപ്പില്‍ 'യാത്രയില്‍ നിന്ന്' എന്ന പേരില്‍ പ്രസ്സിദ്ധീകരിച്ചത്)
അടുത്തിരുന്ന ആള് ?
തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല. സീറ്റുകള്‍ ഇനിയും ഒഴിഞ്ഞു കിടക്കുന്നുണ്ട്. എന്റെ സീറ്റില്‍ ഞാന്‍ മാത്രമേയുള്ളു.
ഡ്രൈവര്‍ 'ഞാന്‍ റെഡി' യാണെന്ന ഭാവത്തില്‍ സ്ററാര്‍ടു ചെയ്യാന്‍ തയ്യാറെടുത്ത് അല്പം ചരിഞ്ഞു പുറകോട്ടു ശ്രദ്ധിച്ചിരിയ്ക്കുന്നു. കയറി കഴിഞ്ഞവര്‍ക്കെല്ലാം ടിക്കറ്റ് കൊടുത്ത് ഒന്നു ഒതുക്കിയിട്ടു പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് സമാധാന പ്രിയനായ കണ്ഡക്ടര്.
മുന്പില് നിന്നും ടിക്കറ്റ് കൊടുത്തു പുറകില്‍ എത്തിയ ശേഷം അദ്ദേഹം ചുറ്റും നിക്കി ബെല്‍ ഡബിളടിച്ചു. ബസ് സ്ടാര്ടു ചെയ്തതും പുറത്തു നിന്നും ഏതാനും യാത്രക്കാര്‍ കൂടി തിരക്കിട്ട് ബുസ്സിനുള്ളിലെയ്ക്ക് ചാടിക്കയറി. അവരെ തന്റെ ഭാഗത്ത് തടഞ്ഞുവച്ച് കണ്ടക്ടര്‍ ടിക്കറ്റ് നല്കി.
ചാടി കയറിയവരില്‍ ഒരാള്‍ ഒഴിഞ്ഞു തന്നെ കിടന്നിരുന്ന എന്റെ സീറ്റിന്റെ ബാക്കിയില്‍ വന്ന് ഇരിപ്പുറപ്പിച്ചു.
ഞാന്‍ അയാളെ വെറുതെ ഒന്നു നോക്കി.
എവിടെയോ കണ്ടു മറന്ന മുഖം. !
പക്ഷെ , അയാള്‍ എന്ന്നെ അത്ര കാര്യമാക്കാതതുപോലെ
തലയില്‍ ഇരു വശവും ആകര്‍ഷകമായ കഷണ്ടി അരിച്ചു കയറിയിട്ടുണ്ടെങ്കിലും ഉള്ള തലമുടി ആത്മാര്‍ഥമായി പുറകോട്ടു ചീകി ഒതുക്കിയിട്ടുണ്ട്.
പക്ഷെ , അങ്ങിങ്ങു നര ബാധിച്ച താടി രോമങ്ങള്‍ അലസമായി നീണ്ടു വളര്‍ന്നു കിടക്കുന്നു. കോഴി മുട്ടയുടെ ആകൃതിയില്‍ ഉള്ള കനത്ത ഫ്രെയിം ഉള്ള കണ്ണട അയാളുടെ മുഖത്തിന്റെ ആകൃതി തന്നെ മാറ്റുന്നത് പോലെ.
വൃത്തിയും മണവും ഉള്ളതെങ്കിലും ഷര്‍ട്ടും പാന്റ്സും ഈയിടെയൊന്നും ഇസ്തിരിപ്പെട്ടി തടവിയ ലക്ഷണത്തിലല്ല.
അതെ ; ഈ മധ്യ വയസ്കനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.
എന്ന് തന്നെയല്ല , നല്ല പരിചയം ഉള്ളത് പോലെ തന്നെയുണ്ട്.
പക്ഷെ, ആരാണ് ? ഓര്മ കിട്ടുന്നില്ല.
ഞാന്‍ തറപ്പിച്ചു നോക്കുന്നത് ശ്രദ്ധിച്ച അയാള്‍ തിരിഞ്ഞ് എന്നെ നോക്കി. എന്റെയും അയാളുടേയും കണ്ണുകള്‍ തമ്മില്‍ ഒന്ന് ഇടഞ്ഞു. പക്ഷെ , അയാള്‍ക്ക് എന്നെ പരിചയം ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാത്തതിനാല്‍ പെട്ടെന്ന് തന്നെ കണ്ണെടുത്ത് ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.
ഒരു പക്ഷെ, എനിക്ക് തോന്നുന്നതാകുമോ ?
എനിക്ക് വെറുതെ തോന്നുകയോ ? ഹേയ്, അതില്ല.
ഒന്നു ചോദിച്ചാലോ ? ഒന്നു പരിചയപ്പെട്ടാലോ ? വേണ്ട; അതിന്റെയൊന്നും ആവശ്യമില്ല.
ഒരു പക്ഷെ, ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത ആരെങ്കിലും തന്നെയാനെങ്കിലോ ? അല്ലെങ്കില്‍ത്തന്നെ വലിയെ ആരെയും കയറിയങ്ങു പരിചയപ്പെടുന്നത് എനിക്കത്ര ഇഷ്ടവും അല്ല.
എങ്കിലും ഞാന്‍ വീണ്ടും അയാള്‍ അറിയാതെ അയാളെ നോക്കി. എവിടെയോ കണ്ടു മറന്നത് പോലെ മാത്രമെ എന്നിട്ടും എനിയ്ക്ക് അയാളെ കാണാന്‍ കഴിയുന്നുള്ളൂ.
ഞാന്‍ വീണ്ടും ഓര്‍മിച്ചു നോക്കാന്‍ തുടങ്ങി.
ബസ്സ് പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം എന്റെ ഓര്‍മയും പല സ്ഥലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും പായുകയായിരുന്നു. എന്നിട്ടും എങ്ങും എവിടെയും എന്റെ അടുത്തിരിയ്ക്കുന്ന മനുഷ്യനെ ഞാന്‍ കാണുന്നില്ല. ഇനിയൊരു പക്ഷെ , വഴിയ്ക്കെവിടെയെങ്കിലും ഇയാള്‍ ഇറങ്ങിയാലോ ? അതുമല്ലെങ്കില്‍ എന്റെ യാത്ര അവസാനിയ്ക്കുമ്പോഴും എനിക്ക് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്കിലോ ?
എങ്കില്‍ എനിക്കുണ്ടാകുന്ന നിരാശ എത്രയും വലുതായിരിക്കും. അതു കൊണ്ടു തന്നെ എന്റെ ശ്രമം അനുനിമിഷം നിഷ്ഫലമാകുമ്പോഴും ഓര്‍മ്മിച്ചോര്‍മ്മിച്ച് മനസ്സു ക്ഷീണിയ്ക്കുമ്പോഴും ഞാന്‍ എന്റെ ലക്ഷൃത്തില്‍ നിന്നും പിന് തിരിഞ്ഞതേയില്ല.
എത്രയും പെട്ടെന്ന് എന്റെ അടുത്തിരിയ്ക്കുന്ന ആള് ആരാണെന്ന് അയാളോട് തിരക്കാതെ തന്നെ അറിയാനുള്ള ഒരു തരം വാശി മാത്രമായിരുന്നില്ല എനിയ്ക്ക്; എന്റെ ഓര്‍മ്മ ശക്തി പരീക്ഷിയ്ക്കുവാനുള്ള ഒരു അസുലഭ സന്ദര്‍ഭമായിട്ടു തന്നെ ഞാന്‍ ഇടതിനെ കണ്ടു.
അങ്ങനെ ഓര്‍മിച്ചു നോക്കല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
പക്ഷെ..........
പെട്ടെന്നാണ് ആരോ എന്നെ തോളില്‍ തട്ടി വിളിച്ചത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പുറകില്‍ കണ്ടക്ടര്‍ !
യാത്ര അവസാനിച്ചിരിയ്ക്കുന്നു. സ്ഥലം കിളിമാനൂര്‍ ബുസ്റ്റാന്‍ഡ്. മറ്റു യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ മാത്രം ബസ്സിനുള്ളില്‍. ചാടിയ്ഴുന്നേറ്റു നടന്നിറങ്ങിയിട്ടാണ് ഓര്‍ത്തത്.
അടുത്തിരുന്ന ആള് ?
ഒരു കാര്യം ഉറപ്പാണ്. അയാളെ എവിടെയോ വച്ചു ഞാന്‍ പണ്ടും കണ്ടു പരിചയപ്പെട്ടിട്ടുണ്ട്.
പക്ഷെ , എവിടെവച്ച് ?

കവിതകള്‍
കവിതകള്‍
ഹൃദയഭൂമി
മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;
കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന് പുറത്തീ വാതിലിന്
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !
കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്
വിലക്കി നിര്ത്തകില്ലവിടെ നിര്‍ദ്ദയം
അമൃതവര്ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്കിടും; സ്നേഹസാന്ത്വനം !
മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന് വിളയിടങ്ങളില്
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!
മുത്തശ്ശി
കുഞ്ഞിക്കുടിലിനുകൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി
ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി
കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി
ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി
കന്നിക്കൊയ്ത്തുകളേറെനടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു
നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്
കണ്ണുമിഴിപ്പൂ മുത്തശ്ശി
അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ധക്കെട്ടുംകെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി
ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി
അക്കരെയന്തിയില്‍ മളികവെട്ടം
മുത്തശ്ശിയ്ക്കത് ഘടികാരം
എരിയണവെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി
മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി
കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !
ഉഷ്ണം വന്നു പതിച്ചുതപിച്ചൊരു
ദേഹമുണങ്ങിവരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു
നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മെലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു
കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി
മിച്ചംവച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !
പിടസ്വാതന്ത്ര്യം
ആ നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം
കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി
പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി
ആണിന് മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ് ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും
മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന് കണ്ടിട്ടു കാര്യം !
വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല
ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല
ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം
റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ
തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !
ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !
നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും
കൂകലില്‍ പൂവന്റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
'കൊക്കരക്കോ'യെന്നു കൂകി പിടക്കോഴി
നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
'ദോഷകാലം' വന്നു മാടി വിളിയ്ക്കുന്നു
'കൊക്കരക്കോ! കൊക്കരക്കോ!'
എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
ചെന്നു പിടിച്ചു പിടക്കോഴിയെ
ഒട്ടുമമാന്തിക്കാന്‍ ഒന്നുമുണ്ടായില്ല
പെട്ടെന്ന് കണ്ടിച്ചു കറി വച്ചു തിന്നു !
കഴുകന്
ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന് പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;
വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍
കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും
തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്
മോഹിച്ചാലോ ഗതികേടാകും
അമൃതും കൊണ്ടു വരുന്നവനല്ലവന്‍
അമരത്താകാന്‍ യത്നിപ്പോന്‍
അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്
ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍
യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചര്മത്താനറിയുന്നോന്‍
വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ
വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!
ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്മാരൊരു നിരയുണ്ടേ
ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന് വയറിന് ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !
ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.
വഴി
ഞാന്‍ മുന്‍പേ നയിക്കാം
നേരറിയാതെ നീ പിന്‍പേ !
ഞാന്‍ തിരിഞ്ഞു നോക്കില്ല
നീ എന്നെ പേണുക ;
ഒടുവിലൊടുവില്‍
നീ ഉണ്ടെന്ന വിശ്വാസത്തില്‍
ഞാന്‍ നടന്നുകൊള്ളും
നീയും തിരിഞ്ഞു നോക്കരുത്
വെറുതെ എന്തിനാ വീഴുന്നത് ?
വിശ്വാസതിന്റെ ബലമുണ്ടല്ലോ ;
എത്തിയാലെത്തി !
നഗരി
പോകരുത് നഗരിയില്‍
കാണരുത് നാഗരിക മേളമതു
ജീവിതക്കെട്ടു പൊട്ടിയ്ക്കുന്ന
ജാലം
കേള്‍ക്കരുത് നഗരിയിലെ
ലഹരി തരുമുന്മാദ ഗാനമതു
ജീവിതത്താളം പിഴയ്ക്കുന്ന
രാഗം
അറിയരുത് നഗരിയുടെ
മറവുകളില്‍ മറകെട്ടി മാറാടി
മാനികളാടുന്ന നീച മാരീച
വേഷം
പറയരുത് നഗരിയില്‍
മാലിനജലമൊഴുകുമതു
നല്കുമൊരു ദുര്‍ഗന്ധമതുമാരുതനു
പോലും
പോകരുത് കാണരുത്
കേള്‍ക്കരുതറിയരുതു പറയരുതു
നഗരിയിലെയൊരുപാടു
കാര്യം !
ഭ്രാന്തി
അവള് വിശ്രമിയ്ക്കുന്നു
ഉടുതുണിയുടെ ലക്ഷ്യം മറന്ന്
പിച്ചും പേയും പുലമ്പി
ആള്‍ത്തിരക്കുള്ള തെരുവില്‍
അരികു പറ്റി ശയിക്കുന്നു
ഭ്രാന്തി!
അവള് ഒരു ഗര്ഭപാത്രത്തിന് ഉടമയാണ്
പാല് ചുരത്താന്‍ പാകമായ
രണ്ടു മുലകള്‍ക്കും ഉടമയാണ്
അവള് അമ്മയാണ്
മാതൃത്വ ബോധവും മരവിച്ച
അമ്മ!
അവള്-
ഏതോ ഗര്‍ഭപാത്രത്തില്‍ നിന്നും
പുറപ്പെട്ടു പോന്നവള്‍
ഏതോ മുലകളില്‍ പാല് നുണഞ്ഞവള്‍
ഏതോ തൊട്ടിലില്‍ താരാട്ടു കേട്ടവള്‍
അവള് വിശ്രമിയ്ക്കുന്നു;
ഏതോ ഗര്‍ഭപാത്രങ്ങളില്‍ നിന്നു
പുറപ്പെട്ടു പോന്നവര്‍ക്കിടയില്‍
ഏതോ മുലകളില്‍ പാല് നുണഞ്ഞവര്ക്കിടയില്‍
അവള് ശയിക്കുന്നു!
നമുക്കു സഹതപിച്ചു കൂട;
ഏതോ ഉന്നത ലക്ഷൃങ്ങളെ മുന്‍ നിര്‍ത്തിയാണ്,
ദൈവം അവളെയും സൃഷ്ടിച്ചത് !
അപ്പോള്‍....
നമുക്കു ഉന്നത ലക്ഷൃങ്ങളെക്കുറിച്ചു സംസാരിക്കാം;
ദൈവം, സൃഷ്ടി, മോക്ഷം, ആത്മാവ്,
സ്വര്‍ഗ്ഗം, നരകം, പുനര്‍ജ്ജന്മം,
പിന്നെ മണ്ണാങ്കട്ട, കരിയില-
അങ്ങനെയങ്ങനെ.............!
ശിലാബലം
അംബര ചുംബിത സൗധങ്ങള്‍
നാഗരിക സുഖ ഭവനങ്ങള്‍
മാനുഷ സവിശേഷ ബുദ്ധിയ്ക്കേതും
വഴങ്ങും കരവിരുതുകളാല്‍
പടുത്ത നൂതന നിര്‍മിതികള്‍
സമൃദ്ധമുന്നത സംസ്കൃതികള്‍
നഗരത്തിന് ഉടയാടകള്‍
എല്ലാം ശിലയിലുറയ്ക്കുന്നു
ശിലയതു മണ്ണിലുറയ്ക്കുന്നു
മണ്ണിലുറച്ചൊരുരുക്കിനുറപ്പിനെ
പോര്‍ക്കുവിളിച്ചൊരു മര്‍ത്ത്യകരുത്തിനെ
കാഠിനമാലെതിരിട്ടു മിരട്ടി
തീത്തരി ചീറ്റിയെറിഞ്ഞിട്ടും
തോറ്റൊരു ശിലകളെ ഖണ്ടമടുക്കി
ചുമലില്‍ നിറയെ ചുമടുകളും.....!
യന്ത്രം വന്നതു പിന് നാളുകളില്‍
കൂടമടിച്ചു തളര്‍ന്ന കരുത്തന്
താഴെ നിലത്തിന്നും നിന്നു കിതയ്ക്കുന്നു
യന്ത്രം കണ്ടു ചിരിയ്ക്കുന്നു
നാഗര കേളികള്‍ തുടരുന്നു !
കാലത്തിന് കോലം
കാലമെന്‍ കണ്മുന്നില്
പല്ലിളിച്ചു നില്ക്കുന്നു;
ചെമ്പു തേച്ച തലമുടി
പാക്കുപൊടി വച്ച വായ്
കറപിടിച്ച പല്ലുകള്‍
കാതില്‍ കടുക്കന്‍
ചുവപ്പിച്ച കണ്ണുകള്‍
കഴുത്തില്‍ പുലിനഖം
ചരടുകളുടെ ജഗപൊക !
കയ്യിലെന്തോ പച്ചകുത്ത്
വള, വളയം
വലിച്ചിറുക്കിയ വള്ളികള്‍
മുറിയ്ക്കാത്ത നഖങ്ങള്‍;
ഒട്ടിയ ചട്ടയില്‍
ചിട്ടയില്ലാത്ത ആംഗലേയമുദ്ര-
' ബാഡ് ബോയ് ' !
ചേറിന് നിറമുള്ള കാലസറയില്‍
നിറയെ- മുകള്‍തൊട്ടടിവരെ
ശൂന്യമായ പോക്കെറ്റുകള്‍-
അടിപൊളി, ആഷ്ബുഷ്!
കാലത്തിന് കോലം
കാലന്റെ പുതുമോടി !
നഗ്നന്
പുതുമയുടെ പുകിലുകള്
മടുത്തപ്പോള്‍
പഴമയിലേയ്ക്കുതന്നെ മടങ്ങി
പുതുമകളുമായി പൊരുത്തപ്പെട്ടവര്‍
ഉച്ചത്തില്‍
കൂകി വിളിച്ചപ്പോള്‍ -
അപ്പോള്‍ മാത്രമാണ്,
ഞാനെന്നെ ശരിയ്ക്കും
ശ്രദ്ധിച്ചത് ;
ഞാന്‍.........
ഞാന്‍ നഗ്നനായിരുന്നു !
ഭീകരന്
ഞാന്‍ കൊടും ഭീകരനാണ്
എന്റെ ഭാവം ഭയാനകമാണ്
എന്റെ ഭാഷണം കഠോരമാണ്
എന്റെ രോദനം ചിരിയാണ്
എന്റെ ചിരി ഗര്‍ജ്ജനമാണ്
എന്റെ നയം ഹിംസയാണ്
എന്റെ അരയില്‍ തോക്കാണ്
എന്റെ ഉള്ളില്‍ തീയാണ് !
ക്ഷീണം
നിണവാസന പൂശിയ മണ്ണില്‍
പദമൂന്നി നടന്നു തളര്‍ന്നു
വഴിയേറെ നടന്നു കഴിഞ്ഞു
നിലയറിയാതെ കിതച്ചു
തണല്‍ തേടിയിരുന്ന മരത്തിന്
ഇലകളുലഞ്ഞു കൊഴിഞ്ഞു
മേലാകെ തപിച്ചുമിരുന്നു
മേലങ്കി വിയര്‍ത്തു മുഷിഞ്ഞു
കുളിര്കാറ്റു കൊതിച്ചതു വെറുതെ
ഇനി മേലിലുമാമാശ നിലയ്ച്ചു
മനസാക്ഷിയുമാകെ മടുത്തു
മനശൂന്യതയാലെ മയങ്ങി
ശരണം
പ്രജതതി ശരണം കുലപതി
കുലപതി ശരണം പ്രജതതി
പ്രജതതി ഭരണം കുലപതി ഭരണം
പ്രജതതി പതനം കുലപതി മദനം
ഞാന്‍
ഞാന്‍ കുതിര്‍ന്ന പുസ്തകത്തിലെ
അടഞ്ഞ അദ്ധ്യായം !
ഞാന്‍ മറിച്ച താളുകളിലെ
മറന്ന വരികളില്‍
കുടിയിരിക്കുന്നു ;
മറന്ന വരികള്‍ മറിച്ചു നോക്കാതെ
പുതിയ അധ്യായങ്ങളില്‍
വിഷയമാകുവാന്‍
ഞാനില്ല !
പ്രപഞ്ചം
ഈ അനന്തമാം വിശാല വിശ്വമൊക്കെയും
മായയല്ല കേവലം മിഥ്യയല്ല കേള്
കണ്ണു കൊണ്ടു കണ്ടറിഞ്ഞിടുന്ന സത്യം
സ്വപ്നമല്ലിതര്‍ത്ഥമുള്ള ജീവിതം
അഷ്ടമഗ്രഹങ്ങളും ഉപഗ്രഹങ്ങളും
സമുജ്ജ്വലിച്ചു നിന്നിടുന്ന സുര്യ തേജസ്സും
മറ്റനന്ത കോടി താരകാ ഗണങ്ങളും
എപ്രകാരമാരു തീര്‍ത്തിതൊക്കെയും .....?
ദൈവ സൃഷ്ടമെന്നു വേദ പുസ്തകങ്ങളും
കാര്യ കാരണങ്ങള്‍ കണ്ടു ശാസ്ത്രവും
ഉല്‍ഭവത്തിനുത്തരങ്ങളെത്ര നല്കിലും
ചഞ്ചല പ്രപഞ്ചമെന്തൊരല്‍ഭുതം!
മേലെ നീല വാനമുണ്ടു നോക്കുകില്
ചെന്നു ചെന്നുചെന്നെത്രയെത്തുമെങ്കിലും
കൈ തൊടാനൊക്കുകില്ല ശൂന്യമെന്നതും
മായയല്ല കേവലം മിഥ്യയല്ല
മായയാകിലും, മിഥ്യയാകിലും ,സത്യമാകിലും
കാര്യകാരണങ്ങളെത്രയുണ്ടെങ്കിലും
സത്യമായനുഭവിച്ചറിഞ്ഞിടുന്നൊരീ
ചഞ്ചല പ്രപഞ്ചമെന്തൊരദ്ഭുതം!
എന്തൊരദ്ഭുതം.......എന്തൊരദ്ഭുതം.....
ചഞ്ചല പ്രപഞ്ചമെന്തൊരദ്ഭുതം.....!
പുസ്തകത്താളുകള്‍
പുസ്തകത്താളുകള്‍ക്കുള്ളില്‍
അഗ്നി,യക്ഷര ലക്ഷം പരത്തും
അറിവിന് പ്രകാശം തെളിയ്ക്ക്
അക്ഷരം കൂട്ടിവായിക്ക്
അജ്ഞത തന്നന്ധകാരം
മാറ്റി മനസ്സു തെളിയ്ക്ക്
നിന്റെ മനസ്സു തെളിഞ്ഞാല്‍
നിന്റെ നോക്കും വാക്കും പ്രവൃത്തിയും
എന്നുമെങ്ങും പ്രകാശം പരത്തും
ശാസ്ത്രം, തത്വം, ചരിത്രം, ഗണിതം,
കലാസാഹിത്യ സംസ്കാര സര്‍വ്വം ;
വിജ്ഞാന ശാഖകളെത്ര
ശാഖോപശാഖകളെത്ര!
എത്ര മഹാത്മാക്കള്‍ ദാര്‍ശനികര്‍
എത്ര തത്വങ്ങള്‍ പകര്‍ന്നു തന്നു
എത്രയോ ശാസ്ത്ര പ്രതിഭാ ധനന്മാര്‍
എത്ര കണ്ടെത്തല്‍ നടത്തി!
നിന്നെ നീയാക്കുവാനെത്ര മുന്‍ഗാമികള്‍
ചെഞ്ചോര ചിന്തി ചിന്തിയ്ക്ക്
ചരിത്രം തിരുത്തിക്കുറിയ്ക്കാന്‍
പാത നിനക്കായ് തെളിയ്ക്കാന്
എത്രപേര്‍ മൃത്യു വരിച്ചു!
ചോര മണക്കും ചരിത്രം
നിന്നില്‍ വന്നെത്തി നില്ക്കുന്നു
ഇനിയും തുടരും ചരിത്രം
ഇനി നീയേ കുറിയ്ക്ക് ചരിത്രം
എത്ര പ്രപഞ്ച ദുരൂഹതകള്‍
തിരഞ്ഞുത്തരം നല്കിയ ശാത്രം
ശാഖോപ ശാഖകളായി
നിത്യം വളരുന്നു ശാസ്ത്രം
ശാസ്ത്രം തെളിയിച്ച നിത്യ സത്യങ്ങള്‍
അന്ധ മനസ്സു തെളിയ്ക്കും
ജാതി മതാന്ധ തിമിരം
മാറ്റി മിഴികള്‍ തുറക്ക്
പുസ്തകത്താളു മറിയ്ക്ക്
ബദ്ധ വൈരത്തിന്റെ ക്രുദ്ധ മനസ്കത-
യെല്ലാമാടക്കിയൊതുക്ക്
സംഹാര ചിന്ത മറക്ക്
മിത്രമായ് മിത്രത്തെ നേട്
മര്‍ത്ത്യ ബോധം കൈവരിക്ക് !
പുസ്തകത്താളു മറിയ്ക്ക്!

Subscribe to:
Posts (Atom)