പ്രിയ മമ്മൂക്ക,
അങ്ങയുടെ ഈ ബ്ലോഗ്പോസ്റ്റില്‍ വോട്ടവകാശത്തെക്കുറിച്ചു പറഞ്ഞത് നന്നായി. ഉയര്‍ന്ന നിലകളില്‍ എത്തുന്നവര്‍ മിക്കവരും വോട്ടു ചെയ്യാന്‍ പോകാറില്ല.അത് അവര്‍ക്ക് ഒരു കുറച്ചില് പോലെയാണ്.അവരും രാജ്യത്തെ പൌരന്മാരാണെന്നുള്ള കാര്യം അവര്‍ മറക്കുന്നു. രാഷ്ട്ര കാര്യങ്ങളോട്-രാഷ്ട്രീയത്തോട് അവര്‍ മുഖം തിരിയ്ക്കുന്നു. ഒരു പുച്ഛം!
അതു പോട്ടേ നാലും മൂന്നും പറഞ്ഞ് സാധാരാ ജനങ്ങളേയും, പാവങ്ങളേയും ഒക്കെ അരാഷ്ട്രീയ വല്‍ക്കരിച്ച് നിഷ്ക്രിയരാക്കാന്‍ ഇന്നും ബോധപൂര് വ്വം ഉള്ള ശ്രമങ്ങള്‍ തുടരുന്നു. വോട്ടവകാശം തീര്‍ച്ചയായും വിനിയോഗിയ്ക്കണമെന്ന അങ്ങയുടെ അഭിപ്രായത്തില്‍ സന്തോഷിയ്ക്കുന്നു. തിരക്കുകള്‍ക്കിടയിലും താങ്കളും വോട്ടവകാശം വിനിയോഗീയ്ക്കാന് ശ്രമിയ്ക്കുമെന്നു പറഞ്ഞതിലും ഏറെ സന്തോഷം.
രാഷ്ട്രീയത്തിലെ മൂല്യച്യുതികളോടു പ്രതികരിയ്ക്കേണ്ടതു അരാഷ്ട്രീയ വാദത്തിലൂടെയല്ല; മറിച്ച് രാഷ്ട്രീയ കാര്യങ്ങളില്‍ അവരവരുടെ മേഖലകളില്‍ നിന്ന് സജീവമായി ഇടപെടുന്നതിലൂടെയാണ്. രാഷ്ട്രീയത്തോടുള്ള നിഷേധാത്മക സമീപനം വളര്‍ന്നു വന്നതിന്റെ ഫലമായി്ട്ടാണ് ഇന്ന് വര്‍ഗീയതയും ഭീകരവാദവും ഇത്രയധികം വളര്‍ന്നത്. വര്‍ഗീയത്യ്ക്ക് ഇന്ന് തത്വ ശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ നല്കി മഹത്വവല്ക്കരിയ്ക്കാന് ശ്രമിയ്ക്കുകയാണ് പലരും. അത് ന്യൂനപക്ഷ വര്‍ഗീയതയായാലും ഭൂരിപക്ഷ വര്‍ഗീയതയായാലും.
എന്തിനും ഏതിനും രാഷ്ട്രീയക്കാരെ പഴിചാരി സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്നും ഒളിച്ചോടുന്ന ഒരു പ്രവണതയാണ് പൊതുവില്‍ കണ്ടുവരുന്നത്.മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നു മാത്രം നോക്കിയാല്‍ പോര. പൌരന്മാരെന്ന നിലയില്‍ നാം ഓരോരുത്തരും എന്തു ചെയ്യുന്നു എന്നതും കൂടി സ്വയം വിലയിരുത്തപ്പെടണം.മ്റ്റുള്ളവര് എങ്ങനെ ആയിരിയ്ക്കണം എന്നു പറയുന്നതോടൊപ്പം ഓരോരുത്തരും സ്വയം ചെയ്യേണ്ടത് എന്താണ് ചെയ്യാവുന്നത് എന്തൊക്കെയാണ് എന്നുകൂടി ആലോചിയ്ക്കണം. കമന്റായതുകൊണ്ട് കൂടുതല്‍ നീട്ടുന്നില്ല.
തിരക്കുകള്‍ക്കിടയിലും അങ്ങയുടെ പുതിയ പുതിയ ബ്ലോഗ്പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു.
നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !
Monday, January 12, 2009
Saturday, January 10, 2009
പ്രണയിക്കുവാന്‍ മനസില്ലെങ്കിലോ? (ലേഖനം)
പ്രണയിക്കുവാന്‍ മനസില്ലെങ്കിലോ?
(ലേഖനം)
പ്രണയം ഉദാത്തമായ ഒരു അനുഭൂതിയാണ്.അനുഭവമാണ്.പ്ര്ണയിച്ചിട്ടിള്ളവര്ക്ക് അറിയാം അതിന്റെ സുഖം. എന്നുവച്ച് പ്രണയിക്കുക എന്നത് നിര്‍ബന്ധിതമായ ഒരു നിയമമോ കടമയോ ആണോ?
ആണെന്നു തോന്നും നമ്മുടെ നാട്ടിലെ ചില ദ്ര്ശ്യ -ശ്രവ്യ- അച്ചടി മാധ്യമങ്ങളുടെ പ്രചരണങ്ങള്‍ ശ്രദ്ധിച്ചാല്‍.
മാദ്ധ്യമങ്ങള്‍ പ്രണയത്തിനു നല്കുന്ന അനാവശ്യമായ പ്രചരണം അതിരു കടക്കുകയാണ്.
അച്ചടി മാദ്ധ്യമങ്ങളിലെ പല രൂപത്തിലുള്ള എഴുത്തുകുത്തുകള്‍, ദ്ര്ശ്യമാദ്ധ്യമങ്ങളിലെ സീരിയലുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍, ഇപ്പോഴത്തെ ചില എഫ്.എം റേഡിയോകളിലെ അനൌണ്സര്മാരും, മാരികളുമായ ഫുള്സ്റ്റോപ്പില്ലാത്ത ചില വിചിത്ര ജീവികള്‍ എല്ലാം ചേര്‍ന്ന് നിരന്തരം പ്രണയത്തിനു നല്കുന്ന പ്രചരണം കണ്ടാല്‍, കേട്ടാല്‍ ലോകമുണ്ടായതുതന്നെ പ്രണയിക്കുവാന്‍ വേണ്ടി-അതിനുവേണ്ടി മാത്രമാണെന്നു തോന്നും.
പണ്ടത്തെ ചില സിനിമകളും പൈങ്കിളി നോവലുകളും ഒക്കെ നോക്കിയാല്‍ ഒരിണയെ കണ്ടെത്തുന്നതാണ് മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ ജീവിതപ്രശ്നം എന്നു തോന്നുമായിരുന്നു. എന്നാല്‍ ഇന്ന് ഒരു വ്യത്യാസം ഉള്ളത് എന്താണെന്നു വച്ചാല്‍ ഇണയെ അഥവാ ഭാവിയിലേയ്ക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക എന്ന രീതിയിലുള്ള ഒരു ഗൌരവമൊന്നും പ്രണയത്തിനു നല്‍കുന്നില്ല എന്നുള്ളതാണ്. ചുമ്മാ പ്രണയിക്കുക.
ഒരുത്തനുമായി,അല്ലെങ്കില്‍ ഒരുത്തിയുമായി ഉള്ള പ്രണയം മടുക്കുമ്പോള്‍, അല്ലെങ്കില്‍ വേറൊരാളെ കണ്ടെത്തുമ്പോള്‍ അതുമല്ലെങ്കില്‍ ഒരാളുടെ വിവാഹം കഴിയുമ്പോഴേയ്ക്ക് വേറൊന്നിനെ കണ്ടെത്തി പ്രണയിക്കുക. അതുമല്ലെങ്കില്‍ ഒരേ സമയം മാനേജ് ചെയ്യുവാനുള്ള കപ്പാസിറ്റി അനുസരിച്ച് ഒന്നിലേറെ പ്രണയങ്ങള്‍ സംഘടിപ്പിച്ചു മുന്നേറുക.
വിഹാഹം കഴിയ്ക്കുക എന്നത് ഇന്നത്തെ പ്രണയത്തിന്റെ ഒരു ലക്ഷ്യമേ അല്ല! വിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത് ഒരു പഴങ്കഥയത്രേ! അതായത് ഇപ്പോ ഏതാണ്ടൊരു ബ്രിട്ടീഷ് ബോയ്ഫ്രെണ്ട്-ഗേള്‍ഫ്രെണ്ട് സ്റ്റയില്.
ദ്ര്ശ്യ ശ്രവ്യ മാധ്യമങ്ങളിലെ അനൌണ്സര്മാരും മാരികളുമാകുന്ന മംഗ്ലീഷ് പിള്ളേര് ഒരു ദിവസം പ്രണയമെന്ന ആ വാക്ക് എത്ര വട്ടം പറയുന്നു എന്നത് ഒന്നെണ്ണി നോക്കിയാല്‍ അവരില്‍ ആര്‍ക്കെങ്കിലുമൊക്കെ ആ വാക്ക് ഏറ്റവുമധികം പ്രാവശ്യം ഉപയോഗിച്ചതിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ കയറാം.
സത്യത്തില്‍ ഇവറ്റകളെല്ലാം കൂടി ചേര്‍ന്ന് പ്രണയം എന്ന ആ മധുരമയമായ വാക്കിനെ വ്യഭിചരിയ്ക്കുകയാണ്. ആ വാക്കിനെ കൂട്ടബലാത്സംഘം ചെയ്യുകയാണ്. പ്രണയത്തിനുപിന്നിലുള്ള എല്ലാ ഉദാത്തമായ സങ്കല്പങ്ങളേയും അതിന്റെ വിശുദ്ധിയേയും വലിച്ചുകീറി നാമാവിശേഷമാക്കുകയാണ്.
നിരന്തരം ഈ ദ്ര്ശ്യ ശ്രവ്യ ‘മലയാള ഭാഷാ വ്യഭിചാര അസ്സോസിയേഷനുകള്‍‘ നടത്തുന്ന ഈ പ്രണയാഹ്വാനങ്ങള് കാരണം കൊളേജുകളിലെ കാര്യമോ പോകട്ടെ, പള്ളിക്കൂടങ്ങളിലെ ഒന്‍പതിലും പത്തിലും ഹയര്‍ സെക്കണ്ടറിയിലുമൊക്കെ പഠിയ്ക്കുന്ന ആണ്പിള്ളേര് നാലിലും അഞ്ചിലും പഠിയ്ക്കുന്ന പെണ്കൊച്ചുങ്ങളുടെ പുറകേ പ്രേമലേഖനവുമായി നടക്കുന്നതു കാരണം അദ്ധ്യാപകരും രക്ഷകര്ത്ത്ക്കളും നന്നേ ബുദ്ധിമുട്ടുകയാണ്.
ഒന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്ന ആണിനും പെണ്ണിനും പോലും ഇന്ന് നന്നായി അറിയാം പ്രണയവും പ്രണയ ലേഖനം എഴുത്തും.
കോളേജുകളിലൊക്കെ പഠിയ്ക്കുന്ന മുതിര്‍ന്ന കുട്ടികളാകട്ടെ പഠിയ്ക്കാനെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് കാമുകീകാമുകന്മാരുമായി പാര്‍ക്കുകളിലും ഐസ്ക്രീം പാര്ളറുകളിലും സിനിമാതിയേറ്ററുകളിലിമൊക്കെ കറങ്ങി നടക്കുകയാണ്. വല്ല എഫ്.എം റേഡിയോക്കാരും ഏതെങ്കിലും സമയത്തു പ്രണയമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയുന്നതെങ്ങനെ ? അതു മോശമല്ലേ?
ചിലരാകട്ടെ, ഹോട്ടല്‍ മുറികളിലോ, ഒഴിഞ്ഞ ഏതെങ്കിലും വീടുകളൊ സ്ഥലങ്ങളൊ തരപ്പെടുത്തിയോ ഒക്കെ പ്രണയത്തിന്റെ ‘ഉച്ചകോടിയില്‍’തന്നെ ചെന്നെത്തുന്നു. ആരുമായെങ്കിലും വിഹാഹം കഴിയ്ക്കുമ്പോള്‍ എക്സ്പീരിയന്‍സ് ഇല്ലെന്നു വരരുതല്ലൊ!
ഈ എക്സ്പീരിയന്സുകള് ചിലത് മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്കുവാന് പാകത്തില്‍ മൊബൈലിലൂടെ ലോകം ചുറ്റിവരാറുണ്ട്. ഈ പ്രണയിനികളില് ചിലതൊക്കെ പിന്നീട് ശവങ്ങളായി കരയിലും വെള്ളത്തിലുമൊക്കെ കാണപ്പെടുമ്പോഴായിരിയ്ക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആധുനിക പ്രണയത്തിന്റെ മാഹാത്മ്യം മനസ്സിലാവുക.
മിക്ക പിള്ളേര്ര്ക്കും വലിയോര്ക്കും ഒക്കെ ഇന്ന് മൊബൈലുണ്ട്. അതൊഴിവാക്കുവാന്‍ പറ്റുകയുമില്ല. മൊബയിലിലാകട്ടെ ഇന്നില്ലാത്ത സംവിധാനങ്ങളില്ല. പോരാത്തതിന് മിക്കവാറും എല്ലാത്തിലും എഫ്. എം.റേഡിയോ ലഭിയ്ക്കും.അവയിലൂടെ സദാ പ്രണയാഹ്വാനങ്ങളും കേട്ടു കേട്ട് പ്രലോഭിതരായി അങ്ങനെ നടക്കാം.
കൂട്ടത്തില്‍ ഒന്നു കൂടി പറഞ്ഞോട്ടെ എല്ലാ ഭാഷകളിലും എഴുത്തിലും പറച്ചിലിലുമൊക്കെ കുത്ത് കോമ തുടങ്ങിയ ചില അവശ്യ സര് വീ സുകളുണ്ട്. എന്നാല്‍ ഇന്നത്തെ നമ്മുടെ ദ്ര്ശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലെ യുവ അനൌണ്സര്-അനൌണ്സരത്തികള് സംസാരിയ്ക്കുമ്പോള്‍ ശ്വാസം വിടാന്‍ തീരെ താല്പര്യമില്ലാത്തതിനാല് ഭാവിയില്‍ കുത്തും കോമകളുമൊക്കെ വംശനാശം നേരിട്ട് അന്യം നിന്നു പോകുവാന്‍ സാധ്യതകളുണ്ട്.
ഒരു അഖില ലോക ശ്വാസം പിടി മത്സരം സംഘടിപ്പിച്ചാല്‍ നമ്മുടെ പുതിയ എഫ്. എം സ്റ്റേഷനുകളിലെ ആണും പെണ്ണുമായിട്ടുള്ള അനൌണ്സറന്മാര്ക്കുതന്നെ ഒന്നാം സമ്മാനങ്ങള്‍ കിട്ടും . അവവറ്റകളുടെ ശ്വാസം വിടാതെയുള്ള പ്രണയാഹ്വാനം കേട്ട് ശ്വാസം വിടാന്‍ സമയമില്ലാതെ പ്രണയിച്ചു നടക്കുന്നവര്‍ ആരൊക്കെയാണ് അകാലത്തില്‍ ശ്വാസം നിലച്ചു മരിച്ചു പോകുന്നതെന്നു അവരുണ്ടോ അറിയുന്നു!
ചില എഫ്. എം സ്റ്റേഷനുകളില്‍ പ്രശസ്ത വ്യക്തിലളെ ഇന്റെര്‍ വിയൂ ചെയ്യുന്ന പരിപാടികളുണ്ട്.അതിലെ ഒരു പ്രധാന ചോദ്യം തന്നെ പ്രണയിച്ചിട്ടുണ്ടോ എന്നുള്ളതാണ്. ഇനി പ്രണയിച്ചിട്ടില്ലാത്തവരാണെങ്കിലും കടുത്ത പ്രണയം ഉണ്ടായിരുന്നുവെന്നേ പറയുകയുള്ളൂ. പ്രശസ്തരൊക്കെ പ്രണയിക്കുമ്പോള്‍ പിന്നെ അതേപറ്റി കേള്‍ക്കുന്ന ചെറുപ്പക്കാരു പ്രണയിക്കാതിരിയ്ക്കുന്നതെങ്ങനെ?
പള്ളിവേറെ സ്രാങ്കുവേറെ എന്നു പറഞ്ഞതുപോലെയാണ് ഇന്നു പ്രണയത്തിന്റെ കാര്യവും. പ്രണയം വേറെ വിവാഹം വേറെ. അതുകൊണ്ട്` ഇപ്പൊ ഒരു സൌകര്യമുള്ളത് എന്താണെന്നു വച്ചാല്‍ ജാതിമത ഭേദമില്ലാതെ ആര്‍ക്കും ആരെയും പ്രണയിക്കാം. ജാതിമാറി വിവാഹം കഴിയ്ക്കുന്നെങ്കിലല്ലേ പ്രശ്നമുള്ളു. പ്രേമിച്ചു പിരിയുന്നതില്‍ പ്രശ്നങ്ങള്‍ ഇല്ലല്ലോ!
കല്യാണം കഴിയ്ക്കുന്നത് സ്രീധനം വാങ്ങിയും കൊട്ടും കുരവയും ഒക്കെ ആയിട്ടുതന്നെ വേണം. പ്രേമവും വിവാഹവും ഇന്നു പരസ്പര വിരുദ്ധങ്ങളാണത്രേ!
ഇങ്ങനെയൊക്കെ ആണെന്നുവച്ച് പ്രണയിക്കുന്നവര്‍ പരസ്പരം സ്വപ്നങ്ങള്‍ പങ്കു വയ്ക്കാതിരിയ്ക്കുകയൊന്നുമല്ല. സ്വപ്നത്തിലും പറച്ചിലിലുമൊക്കെ ഭാവിയിലെ അവരൊരുമിച്ചുള്ള ജീവിതം തന്നെ യാണ് പ്രണയകാലത്തുടനീളം പരസ്പരം പങ്കു വയ്ക്കപ്പെടുന്നത്. പക്ഷെ രണ്ടുപേര്‍ക്കും അറിയാം നമ്മള് ഈ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതും പങ്കുവയ്ക്കുന്നതുമൊന്നും നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ അല്ലെന്ന്.
ഇനി യഥാര്‍ത്ഥത്തില്‍ എന്താണ് ഈ പ്രണയം എന്നു പറയുന്നത്? അത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് സംഘടിപ്പിച്ചെടുക്കേണ്ടുന്ന ഒന്നാണോ? നാം കേട്ടിട്ടുള്ള വിശുദ്ധവും പ്രശസ്തവുമായ പ്രണയങ്ങളൊക്കെ യാദ്ര്ശ്ചികമായി മുളപൊട്ടി വളര്‍ന്നു വികാസം പ്രാപിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങനെയാണെന്നോ, ആകണമെന്നോ അല്ല.
യാദ്ര്ശ്ചികമായി രണ്ട് യുവതീ യുവാക്കള്‍ കണ്ടുമുട്ടുകയോ, അഥവാ സാധാരണ കാണാറുള്ളവരു തന്നെ ക്രമേണ ക്രമേണ അടുത്ത് ഒടുവില്‍ അത് നല്ലൊരു പ്രണയ ബന്ധമായി വളര്‍ന്നു വരികയോ ഒക്കെ ചെയ്യാം. അത് ഒടുവില്‍ വിവാഹത്തില്‍ കലാശിയ്ക്കുകയോ, കലാശിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം.
എന്തായാലും അത്തരം പ്രണയാനുഭവങ്ങള്‍ ആര്‍ക്കും മറക്കാനും കഴിയില്ല. അവ ഉദാത്തം തന്നെ.
പക്ഷെ എന്നു വച്ചു പ്രണയിച്ചേ പറ്റൂ എന്ന് ആരെയെങ്കിലും നിര്ബന്ധിയ്ക്കാന് സാധിയ്ക്കുമോ? അതുമല്ലെങ്കില്‍ പ്രണയിക്കാത്തത് ജീവിതത്തിലെ ഏറ്റവും വലിയ കുറച്ചിലാണെന്നുള്ള ധാരണ പരത്തുന്നതു ശരിയാണോ? പ്രേമം മാത്രമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം?
വിവാഹം കഴിഞ്ഞിട്ടു ഭാര്യയെ പ്രണയിക്കുന്നതിനു പിന്നില്‍ ഉദാത്തമായ ഒരു പ്രണയവും ഇല്ലേ? വിവാഹത്തിനു മുമ്പ് പ്രണയിക്കുവാന്‍ ആഗ്രഹിയ്ക്കാത്തവര്ക്ക് പ്രണയിയ്ക്കാതിരിയ്ക്കുവാനുള്ള അവകാശമില്ലെന്നുണ്ടോ?
അങ്ങനെയുള്ളവര്‍ക്കു പ്രണയിക്കാന്‍ മനസ്സില്ലെങ്കില്‍ ഈ ഫുള്സ്റ്റോപ്പില്ലാത്ത ദ്ര്ശ്യ-ശ്രവ്യ മാധ്യമങ്ങളിലെ ഒയ്യാരക്കാരികളും ഒയ്യാരക്കാരന്മാരും അവരെ പ്രേമിപ്പിച്ചേ അടങ്ങൂ എന്നുണ്ടോ? അതോ മൊബയിലു കമ്പനികളുമായുള്ള ഒത്തുകളികളോ?
കാരണം പ്രേമങ്ങള്‍ നടന്നാലല്ലേ, ഫുള്സ്റ്റോപ്പില്ലാത്ത വിളികളു നടക്കുകയുള്ളു. വിളികളു നടന്നാലല്ലേ റീചാര്‍ജു കൂപ്പണുകള്‍ ചെലവാകുകയുള്ളു.
‘പൂജ്യപ്രണയങ്ങളുടെ‘ എണ്ണം കൂടുന്നതിനനുസരിച്ച് മൊബെയിലു കമ്പനികളുടെ എണ്ണവും കൂടിക്കൊണ്ടേയിരിയ്ക്കും.
പിന്നെ ഒരു കാര്യത്തില്‍ സമാധാനിയ്ക്കാം. പണ്ടത്തെപ്പോലെ പ്രണയം പരാജയപ്പെട്ടു എന്നു പറഞ്ഞ് ആത്മഹത്യ ചെയ്യുന്നവര്‍ ഇന്ന് നന്നേ വിരളം. ‘മറ്റ്‘ കടുത്ത അപകടങ്ങളൊന്നും പറ്റിയില്ലെങ്കില്‍ !

Tuesday, January 6, 2009
ലേഖനം- മനുഷ്യന് നന്നാവാന്‍ മതങ്ങള്‍ നന്നാവണം
പ്രതികരണം
മനുഷ്യന് നന്നാവാന്‍ മതങ്ങള്‍ നന്നാവണം
ലോകത്ത് ഏറ്റവുമധികം അക്രമവും കൊലപാതകങ്ങളും നടന്നിട്ടുള്ളത് ശാന്തിയും സമാധാനവും സ്ഥാപിയ്ക്കുവാന്‍ അവതരിച്ച മതങ്ങളുടെ പേരിലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇന്നും അതിനു മാറ്റമില്ല.
മതം എന്നു കേൾക്കുമ്പോൾ ഭക്തിയുടേയും ശാന്തിയുടേയും സമാധാനത്തിന്റേയും വൈകാരികമായ ( വിശ്വാസികൾ ആത്മീയം എന്നൊക്കെ പറയും) ഒരു അനുഭൂതി ഒരു വിശ്വാസിയില്‍ ജനിപ്പിച്ചിരുന്ന കാലം എന്നേ പോയ് മറഞ്ഞു. ഇന്നു മതം എന്നു കേൾക്കുമ്പൊൾതന്നെ -അത് ഏതു മതമായാലും- വിശ്വാസിയും അവിശ്വാസിയും എല്ലാം പേടിച്ച് വിറങ്ങലിയ്ക്കുകയാണ്.
വേദ ഗ്രന്ഥങ്ങളിലെ മതമല്ല ഇന്നു നാം ലോകത്ത് എവിടെയും കാണുന്നത് ! മതങ്ങൾ തമ്മിലുള്ള കൊന്നുകൊലവിളി മാത്രമല്ല, മതങ്ങൾക്കുള്ളിൽതന്നെ കലാപങ്ങളാണ് എന്നു പറയുമ്പോതന്നെ മതം കൈകാര്യം ചെയ്യുന്നവരുടെ ആത്മീയമായ പ്രബുദ്ധത നമുക്കു ദർശിയ്ക്കാം. പേരു കൊണ്ട് മതം തിരിച്ചറിയപ്പെടുന്നവന് അന്യമതസ്ഥനെ ഭയന്ന് എങ്ങും സഞ്ചരിയ്ക്കുവാൻ തന്നെ കഴിയാത്ത അവസ്ഥയിലായിരിയ്ക്കുന്നു കര്യങ്ങൾ.
നോക്കൂ, ഇത്രയൊക്കെയായിട്ടും മതങ്ങൾക്കുള്ളിൽ നിന്ന് ഉത്പതിഷ്ണുക്കളായ ആരുംതന്നെ ഉയർന്നുവന്ന് ഈ കൊടിയ പാതകങ്ങൾക്കെതിരെ യഥാർഥ വിശ്വാസികളെ മതത്തിന്റെ ക്രിയാത്മകവും, നിരുപദ്രവപരവും, സമാധാനപരവുമായ മാർഗ്ഗങ്ങളിലേക്ക് ആനയിക്കുന്നില്ല.
മതത്തിനു വേണ്ടി മരിച്ചു ചെന്നാൽ പരലോകത്തു കിട്ടുന്ന പുണ്യത്തിനായി സ്വയം പൊട്ടിത്തെറിയ്ക്കുന്ന ആധുനിക മത വിശ്വാസിയെ ആർക്കാണു ശരിയായ ദിശയിലേയ്ക്കു നയിക്കാൻ കഴിയുക? അന്യമതഭയമാണ് ഏതു മതത്തെയും അക്രമത്തിനായുള്ള തയ്യാറെടുപ്പുകൾക്കും- മുന്‍ കരുതലുകൾക്കും പ്രേരിപ്പിയ്ക്കുന്നത്.
ലോകത്തു ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലും മതത്തിൽ വിശ്വസിയ്ക്കുന്നവരാണ്. ആ മതവിശ്വാസികളെല്ലാം മതങ്ങൾക്കുള്ളീലെ നല്ല ആശയങ്ങൾ മാത്രം ഉൾക്കോണ്ട് ജീവിച്ചാൽ മാത്രം മതി ലോകം നന്നാകാൻ. പക്ഷേ, സംഭവിയ്ക്കുന്നത് മറിച്ചാണെന്നു മാത്രം.
മനുഷ്യന് നന്നാവാന്‍ മതങ്ങള്‍ നന്നാവണം !

Subscribe to:
Posts (Atom)