വാർത്തകളുടെ വിശ്വാസ്യത
വാർത്തകളുടെ വിശ്വാസ്യതയ്ക്ക് അനുദിനം മങ്ങലേറ്റുകൊണ്ടിരിക്കുകയാണ് എന്നത് ഇന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഇത് കുറച്ച് നേരത്തെതന്നെ സംഭവിച്ചു തുടങ്ങിയതാണ്. പരസ്യങ്ങൾ വൻ തുകകൾ വാങ്ങി വാർത്തകളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന ഇക്കാലത്ത് വിശ്വാസ്യതയ്ക്ക് കൂടുതൽ ഇളക്കം വന്നുവെന്നേയുള്ളൂ. പരസ്യമേത് വാർത്തയേത് എന്ന് ഇന്ന് നമുക്ക് തിരിച്ചറിയാൻ കഴിയാതായിക്കൊണ്ടിരിക്കുന്നു. പത്രങ്ങൾ പരസ്യത്തിന് താരിഫ് അടിസ്ഥാനത്തിൽ കോളങ്ങൾ നൽകിയിരുന്ന സ്ഥാനത്ത്, പ്രധാന പേജുകൾ മൊത്തമായിത്തന്നെ വിലപേശി വിൽക്കുന്ന മാദ്ധ്യമസംസ്കാരം വളർന്നുവരുന്ന ഇന്നിന്റെ യാഥർത്ഥ്യവുമായി നാം പൊരുത്തപ്പെട്ടു വരികയാണ്. പത്രം ഇന്ന് വായനക്കാരന്റെ ചെറിയൊരു ഉപഭോഗ വസ്തുവല്ല; വൻപരസ്യക്കാരന്റെ വലിയൊരു ഉപഭോഗവസ്തുവായിക്കൂടി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പത്രത്താളുകൾ വിലയ്ക്കെടുക്കുന്ന വാർത്തകൾ നമ്മൾ അറിഞ്ഞതാണല്ലോ!
മറ്റേതൊരു വസ്തുവും എന്ന പോലെ വാർത്തയും ഒരുല്പന്നമായി മാറുമ്പോൾ ആ ഉല്പന്നത്തിന്റെ വിശ്വാസതയിലല്ല ബാഹ്യസൌന്ദര്യമാണ് മുഖ്യ ആകർഷകത്വം ആയി മാറുന്നത്. ആളുകളെ ആകർഷിക്കാൻ പോന്ന വാർത്തകൾ സൃഷ്ടിച്ചെടുക്കുന്നതിലാണ് ആ ഉല്പാദന സംരംഭത്തിന്റെ ഉടമസ്ഥന് താല്പര്യം. അതുകൊണ്ട് വാർത്തകൾ തങ്ങളുടെ തൊഴിൽദാതാക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് കെട്ടിച്ചമയ്ക്കാനും സത്യമുള്ള വാർത്തകളെത്തന്നെ വളച്ചൊടിക്കുവാനും വാർത്താലേഖകരും നിർബന്ധിതനാകുന്നു. വാർത്തയുടെ നിജസ്ഥിതിയിലല്ല അതിന്റെ വിപണനമൂല്യത്തിലാണ് ഒരു മാധ്യമ മുതലാളിയുടെ കണ്ണ്. വായനക്കാരന്റെ നേരറിയാനുള്ള നേരവകാശത്തെയാണ് ഇവിടെ മുതലാളിയുടെ ലാഭേച്ഛ തകിടം മറിക്കുന്നത്. തങ്ങൾ തരുന്നതെന്തോ അത് വായിച്ച് വിശ്വസിച്ചുകൊള്ളണം എന്ന ധാർഷ്ട്യമാണ് ഇന്ന് മിക്ക മാദ്ധ്യമമുതലാളിമാർക്കും. ഉദരപൂരണത്തിന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്ത മാദ്ധ്യമത്തൊഴിലാളികളിലൂടെത്തന്നെ മുതലാളിമാർ തന്റെ സാമ്പത്തിക താല്പര്യങ്ങൾ സാധിച്ചെടുക്കുന്നത്.
പൌരന്റെ അറിയാനുള്ള അവകാശത്തെ നിഷേധിച്ച് അവന്റെ ജിജ്ഞാസയെ മുതലാക്കി അറിയാനുള്ള താല്പര്യത്തെ തന്നെ തെറ്റായ ദിശയിലേയ്ക്ക് കൂട്ടി കൊണ്ട് പോവുകയാണ് നമ്മുടെ മാദ്ധ്യമ പ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് ഏതെങ്കിലും ഒരു സമയത്ത് യഥാർത്ഥമായി നടന്നതോ നടക്കുന്നതോ നടക്കാൻ പോകുന്നതോ ആയ ഒരു കാര്യത്തെ നമുക്ക് വാർത്ത എന്ന് വിളിക്കാം. ഇതിൽ സംഭവിക്കുന്നതെന്താണോ അത് ആർക്ക് ആരിൽ നിന്ന്, അഥവാ ഏതൊന്നിന് ഏതൊന്നിൽനിന്ന്, എന്തുകൊണ്ട് എങ്ങനെ സംഭവിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിൽ നടന്നുകഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും വളരെ കൃത്യമായിത്തന്നെ അറിയിക്കാവുന്നതാണ്. എന്നാൽ നടക്കാനിരിക്കുന്ന നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം ഉറപ്പുള്ളതായാലും അത് നടക്കാതിരിക്കാനുള്ള സദ്ധ്യതയുള്ളതാണ്. എന്നാൽ ആരാലും നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പില്ലാത്ത കാര്യങ്ങൾ ഊഹിച്ച് പറയുമ്പോൾ അതിൽ കുറച്ചൊക്കെ സൂക്ഷമത പുലർത്തേണ്ടതത് ഒരു വാർത്താലേഖകന്റെ കടമയാണ്. വായിക്കുന്നവന്റെ കോമൺ സെൻസിനെ പരിഹസിക്കുന്ന തരത്തിൽ ആകരുത് ആ വാർത്ത.
നമ്മുടെ മാദ്ധ്യമസംസ്കാരം എങ്ങനെ അധ:പതിക്കുന്നുവോ അതിനനുസൃതമായി വായനയുടെയും കാഴ്ചയുടെയും സംസ്കാരവും അധ:പതിക്കുന്നുണ്ട്. അധവാ മദ്ധ്യമങ്ങൾ അധ:പ്പതിപ്പിക്കുന്നുണ്ട്. ഇന്ന് സത്യം അറിയാൻ അല്ല, ആളുകളിൽ നല്ലൊരു പങ്ക് വാർത്തവായിക്കുകയോ കാണുകയോ ചെയ്യുന്നത്; മറിച്ച് അത് ആസ്വദിക്കാൻ വേണ്ടിയാണ്. ഇന്നിപ്പോൾ റിയാലിറ്റി ഷോകൾ ആസ്വദിക്കുന്നതുപോലെ വാർത്തകളും ആസ്വദിക്കപ്പെടുകയാണ്. നേരറിയാനുള്ള തല്പര്യം ഈ ആസ്വാദന താല്പര്യത്തിൽ മുങ്ങിപ്പോകുന്നു. ഇവിടെ മുതലാളിത്ത മാദ്ധ്യമ തന്ത്രം വിജയിക്കുന്നു. മാദ്ധ്യമ മുതലാളി എന്ത്, എങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നുവോ അതുതന്നെ സംഭവിക്കുവാനും അഥവാ അങ്ങനെതന്നെ സംഭവിക്കുന്നില്ലെങ്കിൽത്തന്നെ അത് അങ്ങതന്നെ സംഭവിക്കുന്നതായി അറിയുവാനുമാണ് സാമാന്യജനങ്ങളും ആഗ്രഹിക്കുന്നത്. ഇവിടെ ആളുകൾ എന്ത് അറിയാൻ ആഗ്രഹിക്കണമെന്ന് തീരുമാനിക്കുന്നതു പോലും മാദ്ധ്യമമേധാവിത്വങ്ങളായി മാറുമ്പോൾ സമൂഹത്തിൽ സാധാരണരണപൌരന്റെ പ്രാധാന്യത്തെയാണ് അത് ഇടിച്ചു താഴ്ത്തുന്നത്. ജനങ്ങളുടെ പരമാധികാരം എന്നിടത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുതലാളിത്തത്തിന്റെ അഥവാ സാമ്പത്തിന്റെ പരമാധികാരമാണ് അനുഭവപ്പെടുന്നത്, ഇത് മാദ്ധ്യമ രംഗത്തും സംഭവിക്കുന്നുവെന്നേയുള്ളൂ.
രണ്ട് കാര്യങ്ങളാണ് ഇന്നിപ്പോൾ ഈ കുറിപ്പെഴുതാൻ കാരണം. ഒന്ന് കഴിഞ്ഞൊരു ദിവസം മലയാളത്തിലെ ചില ഒരു വാർത്താചാനലുകാർ പുറത്തുവിട്ട വർത്തയാണ്. പിറ്റേന്ന് പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു. സ. വി.എസ്. അച്യുതാനന്ദനെ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ ശാസിച്ചുവെന്നായിരുന്നു ആ വാർത്ത. ആ വാർത്തയുടെ ചുവട് പിടിച്ച് അത് അറിഞ്ഞരാത്രി തന്നെ ഈയുള്ളവൻ ഒരു ബ്ലോഗ്പോസ്റ്റും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് പ്രസ്തുത വാർത്തയെ നിഷേധിച്ചു. അതോടെ ആ ബ്ലോഗ് പോസ്റ്റ് എടുത്ത് മാറ്റേണ്ടി വന്നു.നിരന്തരം പല നുണകളും എഴുതിയും പറഞ്ഞും പിടിപ്പിക്കുന്നവർക്ക് സി.പി. ഐ (എം)-ലെ ആരോ ഇട്ട് താങ്ങിക്കൊടുത്തതുമായിരിക്കാം ഈ വ്യാജ വാർത്ത.
രണ്ടാമത്തേത് ഇന്ന് (ജനുവരി 18) വൈകുന്നേരം കണ്ട ഒരു സായാഹ്നപത്രത്തിലെ വാർത്തയാണ്. ഇപ്പോൾ ഏതാനും സായാഹ്നപ്പത്രങ്ങൾ കേരളത്തിൽ ഇറങ്ങുന്നുണ്ട്. ചിലതൊക്കെ നഗര കേന്ദ്രീകൃതങ്ങൾ ആണ്. ഇവയിൽ മിക്കതും പലവിധ നുണവാർത്തകളും അനുദിനം എഴുതിവിടുന്നുണ്ട്. മിക്കതും ഊഹാപോഹങ്ങൾ ആണ്. അതായത് നുണപോഹങ്ങൾ! ഇവയുടെ നുണക്കെട്ടുകൾ (അതയത് തലക്കെട്ടുകൾ) ഉറക്കെ വിളിച്ചു പറഞ്ഞാണ് പാവം പത്ര വില്പനക്കാരൻ ഇത് വിൽക്കുന്നതുതന്നെ. ഇപ്പോൾ ഇത് കേൾക്കുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട്, ഈ പറയുന്ന വാർത്ത നാളത്തെ മറ്റൊരു പത്രത്തിലും കാണുകയില്ലെന്ന്. കാരണം മിക്കതും ഊഹാപോഹങ്ങൾ ആണ്. തലക്കെട്ട് നോക്കി ജിജ്ഞാസുവായി വായിച്ച് ഉള്ളിലേയ്ക്ക് ചെല്ലുമ്പോൾ ഉള്ളി തൊലിച്ചതു പോലാകും മിക്ക വാർത്തകളും.
രണ്ട് കാര്യങ്ങളാണ് ഇന്നിപ്പോൾ ഈ കുറിപ്പെഴുതാൻ കാരണം. ഒന്ന് കഴിഞ്ഞൊരു ദിവസം മലയാളത്തിലെ ചില ഒരു വാർത്താചാനലുകാർ പുറത്തുവിട്ട വർത്തയാണ്. പിറ്റേന്ന് പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു. സ. വി.എസ്. അച്യുതാനന്ദനെ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ ശാസിച്ചുവെന്നായിരുന്നു ആ വാർത്ത. ആ വാർത്തയുടെ ചുവട് പിടിച്ച് അത് അറിഞ്ഞരാത്രി തന്നെ ഈയുള്ളവൻ ഒരു ബ്ലോഗ്പോസ്റ്റും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് പ്രസ്തുത വാർത്തയെ നിഷേധിച്ചു. അതോടെ ആ ബ്ലോഗ് പോസ്റ്റ് എടുത്ത് മാറ്റേണ്ടി വന്നു.നിരന്തരം പല നുണകളും എഴുതിയും പറഞ്ഞും പിടിപ്പിക്കുന്നവർക്ക് സി.പി. ഐ (എം)-ലെ ആരോ ഇട്ട് താങ്ങിക്കൊടുത്തതുമായിരിക്കാം ഈ വ്യാജ വാർത്ത.
രണ്ടാമത്തേത് ഇന്ന് വൈകുന്നേരം കണ്ട ഒരു സായാഹ്നപത്രത്തിലെ വാർത്തയാണ്. ഇപ്പോൾ ഏതാനും സായാഹ്നപ്പത്രങ്ങൾ കേരളത്തിൽ ഇറങ്ങുന്നുണ്ട്. ചിലതൊക്കെ നഗര കേന്ദ്രീകൃതങ്ങൾ ആണ്. ഇവയിൽ മിക്കതും പലവിധ നുണവാർത്തകളും അനുദിനം എഴുതിവിടുന്നുണ്ട്. മിക്കതും ഊഹാപോഹങ്ങൾ ആണ്. അതായത് നുണപോഹങ്ങൾ! ഇവയുടെ നുണക്കെട്ടുകൾ (അതയത് തലക്കെട്ടുകൾ) ഉറക്കെ വിളിച്ചു പറഞ്ഞാണ് പാവം പത്ര വില്പനക്കാരൻ ഇത് വിൽക്കുന്നതുതന്നെ. ഇപ്പോൾ ഇത് കേൾക്കുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട്, ഈ പറയുന്ന വാർത്ത നാളത്തെ മറ്റൊരു പത്രത്തിലും കാണുകയില്ലെന്ന്. കാരണം മിക്കതും ഊഹാപോഹങ്ങൾ ആണ്. തലക്കെട്ട് നോക്കി ജിജ്ഞാസുവായി വായിച്ച് ഉള്ളിലേയ്ക്ക് ചെല്ലുമ്പോൾ ഉള്ളി തൊലിച്ചതു പോലാകും മിക്ക വാർത്തകളും.
യാത്രയ്ക്കിടയിൽ പലരും ഒരു സായാഹ്ന പത്രം വങ്ങി വയ്ക്കറുണ്ട്.ബസിലൊക്കെ കയറി സീറ്റും പിടിച്ചിരിക്കുമ്പോൾ ബസ് പുറപ്പെടും വരെയുള്ള ബോറടി ഒഴിവാക്കുവാനും ബസ് ഏതെങ്കിലും സ്റ്റേഷനിൽ വിശ്രമത്തിനു നിർത്തുമ്പോൾ സീറ്റ് പോകാതിരിക്കൻ ഇരുന്നിടത്ത് ഇട്ടിട്ടു പോകാനുമൊക്കെയാണ് ഇന്ന് ഈ പത്രങ്ങൾ ആളുകൾ വാങ്ങുനത്. ട്രെയിൻ യാത്രയിലും ഇത് ഒരു നേരം പോക്കിനു കൊള്ളാം. മത്രവുമല്ല സായാഹ്ന പത്രങ്ങളുടെ അകത്ത് ആശ്വാസത്തിന് അല്പം ചില മസാലകൾ ഉണ്ട്. വാർത്താ പത്രം ആയതുകൊണ്ട് ആരും സംശയിക്കുകയുമില്ല; മാനവും പോകില്ല. തലേൽ തുണിയിടാതെ കണ്ടാസ്വദിക്കാം. അല്പം നുണയും വായിക്കാം. അങ്കോം കാണാം താളീം പറിക്കാം. ബോറടിയും മാറ്റാം
മേൽ സൂചിപ്പിച്ച ഇന്നത്തെ സായാഹ്ന വാർത്ത ഇതായിരുന്നു: “ പിണറായി മത്സരിക്കുന്നത് പി.ബി. തടയും. ഇനി കോടിയേരി ”എന്നാണ് ടൈറ്റിൽ. ഇത് കണ്ടപ്പോൾ ഞാൻ കഴിഞ്ഞ ദിവസത്തെ വി.എസിനെ താക്കീത് ചെയ്തു എന്ന വാർത്ത ഓർമ്മിച്ചു. ഈ കോടിയേരിവാർത്ത ഉള്ളിൽ കയറി വായിച്ചു നോക്കിയാൽ ഇത് ആ ലേഖകൻ ഏതോ വഴിയരികിലെ ഏതോ മൈൽക്കുറ്റിയിൽ ഇരുന്ന് മെനഞ്ഞെടുത്തതാണെന്ന് ആർക്കും മനസിലാകും. (സായാഹ്നപത്രങ്ങളിൽ ചിലതിന്റെ മുൻ പേജിൽ നമ്മുടെ നെറ്റിലെ പോലെ ലിങ്കുകളേ കാണൂ. വാർത്ത മൊത്തം വായിക്കാൻ ക്ലിക്ക് ചെയ്ത് ഉള്ളിൽ ചെല്ലണം!) വലിയ ബുദ്ധിയൊന്നും ഇല്ലാത്ത സാധാരണ രാഷ്ട്രീയ നിരീക്ഷകനു പോലും ചുമ്മാ ഇരിക്കുമ്പോൾ നേരം പോക്കിന് ചിന്തിച്ചുകളയാൻ കഴിയുന്ന ഒരു കാര്യം വലിയ കണ്ടു പിടുത്തം പോലെ എഴുതി വച്ചിരിക്കുകയാണ് ലേഖകൻ!
ആ വാർത്ത ചുരുക്കത്തിൽ ഇങ്ങനെയൊക്കെ ആണ്: “എൽ.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ആകാൻ സാദ്ധ്യത തെളിഞ്ഞു. ( സാധ്യത എവിടെ എങ്ങിനെ ആര് തെളിച്ചു എന്നൊന്നും ചോദിക്കരുത്).മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിന് തീരെ താല്പര്യം ഇല്ലെന്ന് പലതവണ വ്യക്തമായതാണ്. ( പലതവണ ആര് എവിടെവച്ചൊക്കെ വ്യക്തമാക്കി എന്നൊന്നും ചോദിക്കരുത്. അതിന്റെയൊന്നും ആവശ്യമില്ല!) ഏറ്റവും ഒടുവിലത്തെ പോളിറ്റ് ബ്യൂറോ യോഗത്തിലും സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്.( പാർട്ടികമ്മിറ്റിയ്ക്കുള്ളിൽ നടന്ന ഈ രഹസ്യം ചോർത്തികൂടുത്ത ആൾ ആരാണെന്ന് നമ്മൾ ചോദിക്കുന്നത് ശരിയല്ലല്ലോ. വിട്ടേക്ക്). കേന്ദ്ര നേതൃത്വം അന്നത്തെ പോലെ ഇന്ന് വി.എസിനെ ഇഷ്ടപ്പെടുന്നില്ല. ( കേന്ദ്രത്തിലെ ഏല്ലാ നേതാവിന്റെയും മനസ് വായിക്കാനുള്ള കഴിവൊക്കെ നമ്മുടെ ലേഖകനുണ്ട്). പിണറായി വിജയൻ കണ്ണൂരിലെ ധർമ്മടത്ത് മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. ( ആരൊക്കെ എവിടെയൊക്കെ നിന്ന് പ്രചരിപ്പിച്ചുവോ ആവോ!). എന്നാൽ സി.പി.എം കേന്ദ്രനേതൃത്വം ഇതിനെ അനുകൂലിക്കാൻ ഇടയില്ല.( നോക്കണേ ഊഹക്കച്ചവടം. പിണറായി മത്സരിക്കുന്നത് ലേഖകന് ഇഷ്ടമല്ല തന്നെ!).
ലാവ്ലിൻ കേസിൽ കുറ്റപത്രം നൽകിയ പ്രതിയാണ് പിണറായി (ആർക്കും ആരെയും പ്രതിചേർക്കാമല്ലോ. പക്ഷെ കുറ്റവാളിയാണോ ഇല്ലയോ എന്നത് ലേഖകന് പ്രശ്ശ്നം ഇല്ല. പ്രതിചേർത്താൽ ആൾ ലേഖകന് കുറ്റവാളിയത്രേ!). അഴിമതികേസിലെ പ്രതി മുഖ്യമന്ത്രിസ്ഥാനാർത്ഥിയാകുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാകും (ഉവ്വ ഉവ്വ)).സ്പെക്ട്രം ഉൾപ്പെടെ അഴിമതികേസുകളിൽ മുഖം നഷ്ടപ്പെട്ട കോൺഗ്രസ്സിനു പറഞ്ഞു നിൽക്കാൻ പിണറായിയുടെ സ്ത്ഥാനാർത്ഥിത്വം പഴുതുണ്ടാക്കിക്കൊടുക്കും എന്ന് ഔദ്യോഗിക നേതൃത്വത്തിലെ ഒരു വിഭാഗത്തിനും അഭിപ്രായം ഉണ്ട്. ( ഏതാണവോ ആ വിഭാഗം?. സോറി ചോദിച്ചുകൂടാത്തതാണ്! കോൺഗ്രസ്സ് നടത്തിയ നിരവധി അഴിമതിക്കേസുകളെ പിണറായിക്കെതിരെയുള്ള കേവലം ഒരാരോപണം കൊണ്ട് സമർത്ഥമായി പ്രതിരോധിക്കുന്ന ലേഖകന്റെ രാഷ്ട്രീയവും ഇവിടെ വ്യക്തമാണ്.) ” ഇങ്ങനെ പോകുന്നതാണ് ആ അഞ്ചു കോളം വാർത്ത.
ഇത് ഇന്നത്തേതു മാത്രം. ഇതിലും വിശേഷപ്പെട്ട ഊഹാപോഹങ്ങളാണ് നിത്യവും ഓരോ സായാഹ്ന പത്രങ്ങളിൽ വരുന്നത്. എന്തിന് സായാഹ്നപ്പത്രങ്ങളുടെ കാര്യം മാത്രം പറയുന്നു. എല്ലാ പത്രങ്ങളും ചാനലുകളും ഇപ്പോൾ ഇങ്ങനെ തന്നെയല്ലേ? അതുകൊണ്ട് നാം വായിക്കുന്നതും കേൾക്കുന്നതുമായ വാർത്തൾ അതേപടി ഉടൻ വിശ്വസിക്കാതിരിക്കുക! എല്ലാ മാദ്ധ്യമങ്ങളിലെയും വാർത്തകൾ ഒക്കെ കണ്ടതിനുശേഷം നമുക്ക് അവ സ്ഥിരീകരിക്കുകയോ, അല്ലെങ്കിൽ എല്ലാത്തിന്റെയും ഇടയിൽനിന്നും യഥാർത്ഥസത്യം സ്വയംതന്നെ വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യാം.
നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !
Monday, January 24, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment