നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !
Wednesday, October 26, 2011
ആരു ഭരിച്ചാലും കണക്കാണോ?
ആരു ഭരിച്ചാലും കണക്കാണോ?
സാധാരണ ആരു ഭരിച്ചാലും കണക്കാണെന്നു പറയുന്നവർ പ്രധാനമായും മൂന്നുകൂട്ടരാണ്. ഒന്ന് അരാഷ്ട്രീയ വാദികൾ.രണ്ട് വലിയ പ്രവർത്തകരൊന്നുമല്ലാത്ത വലതുപക്ഷ രാഷ്ട്രീയ വിശ്വാസികൾ.മൂന്ന് എന്തെങ്കിലും കിട്ടാക്കെറുമൂലമോ പാർട്ടിവിരുദ്ധപ്രവർത്തനം മൂലമോ ഏതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോയിട്ട് ആദർശത്തിന്റെ കപടമുഖം അണിയുന്നവർ! ( ഈ മൂന്നാമതൊരു വിഭാഗം ഇവിടെ ഇപ്പോൾ സജീവമാണല്ലോ!). ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും വലതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും ധാരാളം കാര്യങ്ങളിൽ സമാനത നിലനിൽക്കാം. എന്നാൽ ഒന്നിന്റെ തനിപ്പകർപ്പാകുമോ മറ്റൊന്ന്? ഒരിക്കലുമല്ല. നയപരമായ വ്യത്യാസം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപ്പു ഭരണഫലത്തിൽത്തന്നെ പ്രകടമായി കാണാം. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇടതുപക്ഷത്തിനുള്ളത്ര ആത്മാർത്ഥത വലതുപക്ഷത്തിനുണ്ടാകാറില്ലാ എന്നാണ് ഈയുള്ളവന്റെ പക്ഷം. മറ്റൊന്ന് പൊതുമേഖലയോടും സ്വകാര്യമേഖലയോടും ഉള്ള സമീപനത്തിലും ഈ രണ്ടു പക്ഷങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇടതുപക്ഷം പരമാവധി പൊതുമേഖലയെ സംരക്ഷിക്കുവാനും നിലനിർത്തുവാനും ശക്തിപ്പെടുത്താനും ശ്രമിക്കും. സ്വകാര്യമേഖലയെ പാടേ നിരാകരിക്കാതെ ആവശ്യത്തിന് പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ വലതുപക്ഷം പൊതുമേഖലയെ വേണ്ടത്ര ശ്രദ്ധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വകാര്യമേഖലയെ ആവശ്യത്തിലധികം പരിലാളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു ഉദാഹരണം പറയുവാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നു.
ഇനി മുതൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന ചുമതല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ഏല്പിക്കുവാൻ പോകുന്നു. ഇതുവരെ സർക്കാർ ട്രഷറികൾ മുഖാന്തരമാണ് അത്തരം സാമ്പത്തിക പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇനി ശമ്പളം വാങ്ങുന്നത് ഏതെങ്കിലും സ്വകാര്യബാങ്കിന്റെ അക്കൌണ്ടും എ.റ്റി.എമ്മും മറ്റും ഉപയോഗിച്ചായിരിക്കും. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ട്രഷറിവഴിയുള്ള പെൻഷൻ വിതരണം ചെക്ക് മൂലം ആക്കിയിരുന്നു. ഡോ.തോമസ് ഐസക്കിന്റെ നിരവധി സാമ്പത്തിക പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു അത്. മുമ്പ് പെൻഷൻ ബൂക്ക് നൽകി പെൻഷനർ നേരിട്ട് ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങണമായിരുന്നു. (ചിലരൊക്കെ പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴിയും വാങ്ങാറുണ്ട്. അതിനുള്ള ഓപ്ഷൻ മുമ്പേതന്നെ അവർക്കുണ്ടായിരുന്നു.) പെൻഷൻ വാങ്ങൽ ചെക്ക് വഴിയാക്കുന്നതിനെ സംശയത്തോടെ കണ്ട പെൻഷൻകാർ ആദ്യം തോമസ് ഐസക്കിന്റെ പരിഷ്കാരത്തിൽ മുറുമുറുപ്പുകൾ ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ സൌകര്യവും ഗുണവും മനസിലാക്കി അവർ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.
പെൻഷൻ ചെക്ക് വഴിയാക്കിയതുകൊണ്ട് പല ഗുണങ്ങളുണ്ടായി. ഒന്ന് ഒരു പെൻഷണർക്ക് പണം ആവശ്യമുള്ള സമയത്ത് ആവശ്യത്തിനുള്ള പണം എത്രയാണോ അത് മാത്രം എടുക്കാം. ബാക്കിയുണ്ടെങ്കിൽ അത് ട്രഷറിഅക്കൌണ്ടിൽത്തന്നെ കിടക്കും. അതാകട്ടെ സർക്കാർ ഖജനാവിനു ഗുണവും! ധാരാളം പെൻഷണർമാർ പെൻഷനുപുറമേ മറ്റു പല വരുമാനവും ഉള്ളവരായി ഉണ്ട്. അതുകൊണ്ട് ചെക്ക് മുഖാന്തരം ആകുമ്പോൾ അവർ പെൻഷൻ പണം യഥാസമയം വാങ്ങാൻ തിടുക്കം കാണിക്കില്ല.മുമ്പ് അവരവരുടെ ഡേറ്റുകളിൽ പെൻഷൻ ബൂക്കുമായി ട്രഷറിയിൽ വന്ന് തള്ളുകൊണ്ട് പെൻഷൻ വാങ്ങുന്നതായിരുന്നു നടപ്പുരീതി. പുതിയ ചെക്ക് സമ്പ്രദായത്തിൽ പണം എപ്പോൾ വേണമെങ്കിലും ചെന്നു വാങ്ങാം. പണം അത്യാവശ്യമില്ലെങ്കിൽ പിന്നീട് വാങ്ങാമെന്നു കരുതുകയും ചെയ്യാം. അവർ പണം പിൻവലിക്കാൻ ഒരു ദിവസം വൈകിയാൽത്തന്നെ സർക്കാർ ഖജനാവിനു നേട്ടമാണ്. സർക്കാർ ഖജനാവിനുകൂടി നേട്ടമുള്ള ഒരു പരിഷ്കാരമായിരുന്നു ഡോ. തോമസ് ഐസക്ക് കൊണ്ടുവന്നതെന്നു സാരം. അതുപോലെ ചെക്ക് ആയതുകൊണ്ട് രോഗാതുരതയിൽ കഴിയുന്ന ഒരു പെൻഷണർക്ക് ട്രഷറിയിൽ ചെന്നു ക്യൂനിൽക്കേണ്ടിയും വരില്ല. ആരുടെയെങ്കിലും കൈയ്യിൽ ചെക്ക് കൊടുത്തുവിട്ടാൽ പെൻഷൻ പണം വാങ്ങാം. ട്രഷറിപൂട്ടാതിരിക്കാൻ എൽ.ഡി.എഫ് സർക്കാർ കാണിച്ച ശുഷ്കാന്തികളുടെ കൂട്ടത്തിലാണ് ഇങ്ങനെയൊരു ഞുണുക്കു പണികൂടി കൊണ്ടുവന്നത്. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നിലനില്പും ഇടതുപക്ഷത്തിന്റെ സവിശേഷ പരിഗണനയ്ക്ക് സദാ പാത്രീഭവിക്കും എന്ന് സൂചിപ്പിക്കുവാനാണ് ഇക്കാര്യം ഞാൻ സൂചിപ്പിച്ചത്. എന്നാൽ അതങ്ങനെതന്നെയല്ല, വലതുപക്ഷം! അവർക്ക് സ്വകാര്യമേഖലയോടായിരിക്കും കൂടുതൽ ചായ്‌വ്!
ഇപ്പോൾ കേരളത്തിൽ യു.ഡി.എഫ് സർക്കാർ ചെയ്യുന്നതു നോക്കൂ; സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും എല്ലാം ഇനി സ്വകാര്യ ബാങ്കുകൾ മുഖാന്തരം നൽകാൻ പോകുന്നുവത്രേ! അതായത് സർക്കാരിന്റെ സാമ്പത്തികപ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ഇടപെടാൻ കഴിയുന്നു എന്നു സാരം. ഇതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് മനസിലാക്കാൻ സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റൊന്നും നേടണമെന്നില്ല. ഏതൊരു സാധാരണ മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് ഇന്ത്യൻ സമ്പദ്ഘടനയെ തള്ളിവിടുന്ന രാജ്യത്തെ വലതുപക്ഷ ഭരണകൂടനയങ്ങൾക്ക് വിധേയമായി കേരളത്തിലെ സർക്കാരും പ്രവർത്തിക്കുന്നു എന്നതിൽ അസ്വാഭാവികതയില്ല. വികസനത്തിൽ സ്വകാര്യ പങ്കാളിത്തം എന്നൊക്കെപ്പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങളെ മുഴുവൻ അവഗണിച്ച് തനിമുതലാളിത്തം സ്ഥാപിക്കുന്നത് മനസിലാക്കാം. മുതലാളിത്തം സ്വന്തം പ്രത്യയ ശാസ്ത്രമായി അംഗീകരിക്കുന്നവർ ഭരണം കൈയ്യാളുമ്പോൾ അതിലപ്പുറം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പക്ഷെ ഗവദ്ണ്മെന്റ് ജീവനക്കാർക്ക് ശമ്പളം നൽകൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളും മറ്റുമായ ചുമതലകൾ അപ്പാടെ സ്വകാര്യസ്ഥാപനങ്ങൾക്ക് കൊട്ടേഷൻ നൽകുന്ന നയം ലോകത്തെ തനിമുതലാളിത്ത രാഷ്ട്രങ്ങളിൽ പോലും നിലവിലുണ്ടകുമോ എന്ന അന്വേഷിക്കേണ്ടിയിരിക്കുന്നു!
ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ച പത്രവാർത്തയുംകൂടി താഴെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
ശമ്പളവും പെന്‍ഷനും ഇനി സ്വകാര്യ ബാങ്കിലൂടെ
ജയകൃഷ്ണന്‍ നരിക്കുട്ടി
ദേശാഭിമാനി, 2011 ഒക്ടോബർ 17 തിങ്കള്‍
കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കമുള്ള ഇടപാടുകള്‍ പുത്തന്‍ തലമുറ വാണിജ്യ ബാങ്കുകളെ ഏല്‍പിക്കുന്നു. പത്ത് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ എടിഎം വഴിയാക്കാന്‍സര്‍ക്കാര്‍ ഉത്തരവിറക്കി. സെപ്തംബര്‍ 15ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ട്രഷറിയില്‍ കൈകാര്യം ചെയ്തിരുന്ന കോടികളുടെ സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളെ ഏല്‍പിക്കാന്‍ ഉത്തരവായത്. ഇപ്പോള്‍ ട്രഷറി വഴിയാണ് സര്‍ക്കാര്‍ ഇടപാടുകള്‍ . സഹകരണ, പൊതുമേഖലാ ബാങ്കുകള്‍ കൈകാര്യം ചെയ്ത സര്‍ക്കാര്‍ ഇടപാടുകളും പുത്തന്‍ തലമുറ ബാങ്കുകളിലേക്ക് മാറ്റും.
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മാസം 1000 കോടിയോളം ഇപ്പോള്‍ ട്രഷറിയിലൂടെ നല്‍കുന്നുണ്ട്. ഇതിന്റെ മുഴുവന്‍ കൈകാര്യവും ഇനി പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്കാകും. സര്‍ക്കാര്‍ ഫണ്ടുകള്‍ , പദ്ധതിവിഹിതം, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവയെല്ലാം ഇനി കൈകാര്യം ചെയ്യുക ഈ ബാങ്കുകളാകും. എച്ച്ഡിഎഫ്സി ബാങ്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപാട് മുഴുവന്‍ ഇതുവരെ നടത്തിയിരുന്ന ട്രഷറി ഫലത്തില്‍ ഇല്ലാതാക്കുന്നതാണ് തീരുമാനം. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപ്പാക്കുന്ന പരിഷ്കാരത്തിന്റെ ഭാഗംകൂടിയാണ് ഈ നടപടി. എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളെ സാമ്പത്തിക ഇടപാട് ഏല്‍പിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവ് കൈകാര്യം ചെയ്യാനുള്ള അനുമതികൂടിയാണ് ഇവര്‍ക്ക് ലഭിക്കുക. ട്രഷറി പ്രവര്‍ത്തനം പരിമിതപ്പെടാനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇത് കാരണമാകും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ട്രഷറി പരിഷ്കരണം അട്ടിമറിച്ചാണ് സ്വകാര്യവല്‍ക്കരണ നീക്കം. കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തി ട്രഷറികളില്‍ എടിഎം തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി മുഴുവന്‍ ട്രഷറികളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുതിയ സബ്ട്രഷറികള്‍ , സ്റ്റാമ്പ് ഡിപ്പോകള്‍ , ചെക്ക് പോസ്റ്റ് ട്രഷറികള്‍ എന്നിവ ആരംഭിച്ചു. പെന്‍ഷന്‍കാര്‍ക്കും ഗസറ്റഡ് ജീവനക്കാര്‍ക്കുമായി അഞ്ച് ലക്ഷത്തോളം ട്രഷറി സേവിങ്സ് അക്കൗണ്ടും തുറന്നു. അതോടെ ട്രഷറികളിലൂടെ സമാഹരിക്കുന്ന തുക സംസ്ഥാന വികസനത്തിന് ഉപയോഗിക്കാനായി. സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളിലേക്ക് മാറ്റുന്നതോടെ ഈ നേട്ടങ്ങളെല്ലാം ഇല്ലാതാവും. വികസനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പണം ഊഹക്കച്ചവടമേഖലയിലേക്ക് വഴിമാറിപ്പോകാനും ഈ തീരുമാനം
Subscribe to:
Post Comments (Atom)
No comments:
Post a Comment