കവയിത്രി രമ്യ ആന്റണി നിര്യാതയായി
ഒടുവില്‍ മരണത്തിന്റെ ഇംഗിതത്തിനു മുന്നില്‍ രമ്യ ദുര്‍ബലയായി; സ്നേഹം കൊണ്ടും കവിതകൊണ്ടും മരണത്തോട് സംവദിച്ച് സംവദിച്ച് രമ്യ ഒടുവില്‍ അനുതാപപൂര്‍വ്വം മരണത്തിനു കീഴ്പെട്ടു.
കവയിത്രി രമ്യാ ആന്റണി (24) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ഒരു വര്‍ഷമായി ആര്.സി.സി യില്‍ ചികിത്സയിലായിരുന്നു. ബ്ലോഗിൽ കവിതകൾ എഴുതിയിരുന്നു. ഓര്‍ക്കൂട്ട്, കൂട്ടം, ഫെയ്സ് ബൂക്ക്, തുടങ്ങിയ കൂട്ടായ്മകളിലൂടെ പ്രശസ്തയായിരുന്നു രമ്യ. ശലഭായനം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പര്‍ശം എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു. തിരുമലയിലാണ് താമസിച്ചിരുന്നത്. അച്ഛന് ആന്റണി, അമ്മ ജാനറ്റ്. സഹോദരങ്ങള്‍ ധന്യ, സൌമ്യ.
രമ്യ ആന്റണിയ്ക്ക് ആദരാഞ്ജലികള്‍!
നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !
Friday, August 13, 2010
Subscribe to:
Post Comments (Atom)
1 comment:
എന്തെ ഇതെല്ലാം പലരും കാണാതെ പോകുന്നു, അതൊ മനപൂര്‍വ്വം കണ്ടിലെന്നു വക്കുന്നതോ?
രമ്യുടെ അവസാന ബ്ലൊഗില്‍ കമ്മന്റ് അലെങ്കില്‍ ഒരു അനുശോചനം അറിയിക്കാനെത്തിയത് വിരലിലെണാവുന്നവര് മത്രമാണ്
ഒരു കഴമ്ബുമില്ലാത്ത ചില ബസ്സുകളിലും ചപ്പൂ ചവറു ബ്ലൊഗുകളിലും നിര്‍ലോപം എഴുതുന്നവര്‍
എന്തെ ഒരല്‍പ്പം സമയം ഇതിനു ചിലവ്ഴിക്കാതിരിന്നത്?
Post a Comment